ജി.എച്ച്.എസ്. പന്നിപ്പാറ/Details
RMSA പദ്ധതിയിൽ ഉൾപ്പെടുത്തി അപ് ഗേഡ് ചെയ്ത വിദ്യാലയമായത് കൊണ്ടു തന്നെ ഒരു പാട് ഇല്ലായ്മകളോടെയാണ് വിദ്യാലയം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു യു.പി സ്കൂളിനു വേണ്ട സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിലേക്ക് സർക്കാർ ,ജില്ലാ പഞ്ചായത്ത് ,RMSA,SSA, MP , MLA , നാട്ടുകാർ എന്നിവരുടെ സഹകരണവും പിന്തുണയും നൽകി കൊണ്ട് വിദ്യാലയം അതിന്റെ വിജയ ഗാഥ തുടരുകയാണ്. ആവശ്യത്തിന് ക്ലാസ് മുറികൾ എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. എന്നാൽ ഈ ഡിസംബറോട് കൂടി അത് പൂവണിയാൻ പോകുന്നു.