സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

RMSA പദ്ധതിയിൽ ഉൾപ്പെടുത്തി അപ് ഗേഡ് ചെയ്ത വിദ്യാലയമായത് കൊണ്ടു തന്നെ ഒരു പാട് ഇല്ലായ്മകളോടെയാണ് വിദ്യാലയം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു യു.പി സ്കൂളിനു വേണ്ട സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിലേക്ക് സർക്കാർ ,ജില്ലാ പഞ്ചായത്ത് ,RMSA,SSA, MP , MLA , നാട്ടുകാർ എന്നിവരുടെ സഹകരണവും പിന്തുണയും നൽകി കൊണ്ട് വിദ്യാലയം അതിന്റെ വിജയ ഗാഥ തുടരുകയാണ്. ആവശ്യത്തിന് ക്ലാസ് മുറികൾ എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. എന്നാൽ ഈ ഡിസംബറോട് കൂടി അത് പൂവണിയാൻ പോകുന്നു.

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 969 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു . വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് , വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് പ്രവർത്തിക്കുന്നതിനുള്ള സ്കൂൾ ഓഡിറ്റോറിയം ,വേനൽ കാലത്തും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള വാട്ടർ പ്യൂരിഫെയറുകൾ , ആവശ്യമായത്ര ടോയിലറ്റുകൾ ,സബ് ജില്ലയിലെ തന്നെ വിശാലമായ ഡിജിറ്റൽ ലൈബ്രറി തുടങ്ങിയവ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ ചിലതു മാത്രം .കോൺക്രീറ്റ് കെട്ടിടങ്ങൾ , ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് .ഹൈസ്ക്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഭാഗികമായി ടൈൽ പാകിയ കെട്ടിടങ്ങൾ 10 ഹൈടെക് ക്ലാസ് മുറികൾ ,സ്റ്റാഫ് റൂം തുടങ്ങിയ വിദ്യാലത്തിൽ നിലനിൽക്കുന്നു.|
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ/Details&oldid=522303" എന്ന താളിൽനിന്നു ശേഖരിച്ചത്