തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Recognition
കോഴിക്കോട് ജില്ലയിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെ ക്ലാസുകളുള്ള ഏറ്റവും വലിയ പൊതു വിദ്യാലയമാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കോഴിക്കോട് ജില്ലയിലെ SSLC പരീക്ഷയിൽ 100% വിജയം നേടിയ സ്ക്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ട്രോഫിയും പ്രശംസാപത്രവും പ്രൊഫ. ശോഭീന്ദ്രനിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി മോഹനാംബിക ഏറ്റുവാങ്ങുന്നു.
മികച്ച ബാലസാഹിത്യകൃതിക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ ശ്രീ.ശിവദാസ് പൊയിൽക്കാവിന് ലഭിച്ചു.
നാടൻ പാട്ടിന് ദേശീയ പുരസ്കാരം നേടി
കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2015 ഡിസംബർ 8മുതൽ 10വരെ ഡൽഹിയിൽ നടന്ന 'കലാഉത്സവ് 2015'ൽ കോരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത തിരുവങ്ങൂർ എച്ച്.എസ്.എസിന് നാടൻ പാട്ട് വിഭാഗത്തിന് ദേശീയാഗീകാരം. തൃശ്ശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയികളായാണ് ഡൽഹിയിൽ നടന്ന കലാഉത്സവിൽ പങ്കെടുക്കാൻ ഇവർ അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാംസ്ഥാനം നേടിയത് തിരുവങ്ങൂർ എച്ച് എസ്എസിലെ വിദ്യാർത്ഥികളായിരുന്നു. സ്‌കൂൾ മ്യൂസിക് ക്ലബിലെപത്ത് പ്രതിഭകളാണ് കേരളപ്പെരുമ രാജ്യതലസ്ഥാനത്ത് എത്തിച്ചത്. സ്‌കൂൾ സംഗീതാധ്യാപകനായ അനീശൻ, നാടൻപാട്ട് കലാകാരനായ മജീഷ് കാരയാട് എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ നാടൻ പാട്ട് അഭ്യസിച്ചത്.