പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം

18:35, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20012phs (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
വിലാസം
കാരമ്പത്തൂർ

കാരമ്പത്തൂർ പി.ഒ,
പള്ളിപ്പുറം
,
679 305
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0466 2238430
ഇമെയിൽparudurhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശങ്കരനാരായണൻ പി
പ്രധാന അദ്ധ്യാപകൻഅര‌ുണ പി ‍ഡി
അവസാനം തിരുത്തിയത്
23-08-201820012phs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



           പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് പരുതൂർ.  ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.1976ൽ സ്ക്കൂൾപ്രവർത്തനം ആരംഭിച്ചു.
8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. 54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 3 സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

             ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ ഭാഗമായി നമ്മുടെ സ്കുൂളിൽ 5 യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.6 സ്കൗട്ട് മാസ്റ്റർ മാരും  8ഗൈഡ് ക്യാപ്ടൻമാര‌‌ുമാണ് സ്ക‌ൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും രാജ്യപ‌ുരസ്കാർ ,രാഷ്‌ട്രപതി  അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 

എൻ.സി.സി

   
     1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. '28 KBN NCC.OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈയൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ  നിർദ്ദേശപ്രകാരം  ഈ വിദ്യാലയത്തിലെ ശ്രീ.കെ.ഒ.വിൻസെന്റ് മാസ്റ്ററെ കമ്മീഷന്റ് ഓഫീസറായി നിയമിച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 *  വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യ‌ൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ. പി. രവീന്ദ്രനാഥ് മാസ്റ്ററാണ്.

എസ് പി സി.

             2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ എസ് പി സി യൂണിറ്റ് നിലവിൽ വന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ  ആയി കെ.ശ്രീജേഷ്  മാസ്റ്ററും ,അസിസ്റ്റന്റ്  കമ്മ്യൂണിറ്റി പോലീസ് ഓഫീസർ  ആയി  എ. സൂര്യ ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെ‌ടുക്കപ്പെട്ടു.. 

റെഡ് ക്രോസ്

               2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8, 9, 10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി  കെ.എൻ.നാരായണൻ  മാസ്റ്ററും എം.വിദ്യ ടീച്ചറും ചുമതല വഹിക്കുന്നു..സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി  റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്. 

ലിറ്റിൽ കൈറ്റ്സ്

              കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ എ.അനിത ടീച്ചറ‌ും എം.എ.വിശ്വനാഥൻ മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

മാനേജ്മെന്റ്

വി.സി.അച്യുതൻ നമ്പൂതിരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

അധ്യാപകൻ വർഷം
പരമേശ്വരൻമാസ്റ്റർ 1976 - 1987
ഒ. രാജഗോപാലൻ 1988- 2001
എ. രവീന്ദ്രനാഥ് 2001-2008
ബി. രത്നകുമാരീ 2007-2008
അച്യുതൻ .വി.ആർ 2008 -2009
ഭാസ്കരൻ പി.വി 2009 - 2011
ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്)
2011 മുതൽ
അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ)
അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ )
അലി കെ കെ. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള വഴിയിൽ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ വളാഞ്ചേരി റോഡിൽ നിന്ന് 2 കിലോമീറ്റർ പോരുക,
* വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ നിന്ന് പള്ളിപ്പുറം റോഡിൽ 5 കിലോമീറ്റർ പോരുക.