ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി


കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് പരുത്തിപ്പള്ളി ഹൈസ്കൂള്‍.

ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
വിലാസം
കുറ്റിച്ചല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2009Sreesivan



ചരിത്രം

നെടുമങ്ങാട് താലുക്കിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ നെയ്യാര്‍ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാര്‍കുട മല നിരകളുടെ മടിത്തട്ടില്‍ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങള്‍ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ല്‍ കണ്ണേര്‍ പുത്തന്‍ വീട്ടില്‍ മണിയന്‍ അച്ചുതന്‍ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അനുവദിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രൊഫസര്‍. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാര്‍, ഡോ. കോട്ടുര്‍ കൃഷ്ണന്‍കുട്ടി, ആര്‍ട്ടിസ്റ്റ് വിശാരദന്‍, ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="8.567272" lon="77.101021" zoom="16" width="350" height="350" selector="no" controls="none"> 8.567272, 77.101021, Govt VHSS Paruthippally </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.