ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/നാടോടി വിജ്ഞാനകോശം
സ്കൂൾ നിൽക്കുന്ന ഇരുമ്പുഴി പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും സംസ്കാരത്തിന്റെ മുദ്രകളാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനമാണ് നാടോടി വിജ്ഞാന കോശ നിർമ്മാണം. നാട്ടറിവിന്റെയും നാടോടി കലകളുടെയും പ്രദേശത്തിന്റെ തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി തയ്യാറാക്കാനുദ്ദേശിക്കുന്ന പ്രൊജക്ട് ഈ വർഷം ഉൾപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.