ഏ.വി.എച്ച്.എസ് പൊന്നാനി/ലിറ്റിൽകൈറ്റ്സ്

 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ തുടങ്ങി

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബുധനാഴ്ചതോറുമുള്ള ക്ലാസുകൾ ആരംഭിച്ചു. 2D, 3D ആനിമേഷൻ വീഡിയോകൾ പ്രദർശിപ്പിച്ചതിനുശേഷം, ആനിമേഷന്റെ പിന്നിലെ ശാസ്തതത്വങ്ങളെക്കുറിച്ചും, രണ്ടുതരം ആനിമേഷനുകളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. കുട്ടികളോട് ഒരു ആനിമേഷൻ സിനിമ തയ്യാറാക്കാനാവശ്യമായ കഥകണ്ടെത്താനും സ്റ്റോറി ബോർഡ് തയ്യാറാക്കാനും അസൈൻമെന്റ് നൽകിയ ശേഷം പിരിഞ്ഞു. 2D ആനിമേഷനാണ് പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്. കൈറ്റ് മാസ്റ്ററും മിസ്ട്രസും ക്ലാസുകൾ എടുത്തു.

ലിറ്റിൽ കൈറ്റ്സ്: സ്കൂൾതല ക്യാമ്പ് ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ സ്കൂൾതല ക്യാമ്പ് ശനിയാഴ്ച നടന്നു. സ്കൂൾ ഐടി കോർഡിനേറ്റർ വിനോദ് മാസ്റ്റർ കുട്ടികൾക്ക് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‍വെയറായ ഓപ്പൺ ഷോട്ടിൽ എഡിറ്റുചെയ്യുന്നതും ടൈറ്റിലുകൾ നൽകുന്നതും പരിചയപ്പെടുത്തി. സ്വന്തമായി തങ്ങൾ തയ്യാറാക്കിയ ആനിമേഷൻ ക്ലിപ്പുകൾ, കുട്ടികൾ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‍വെയറുപയോഗിച്ച് കൂട്ടിച്ചേർത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം ഉച്ചഭക്ഷണം ഉണ്ടായിരുന്നു.