എ പി എച്ച് എസ് അളഗപ്പനഗർ/Activities

19:34, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22072 (സംവാദം | സംഭാവനകൾ) (' == '''പ്രവേശനോത്സവം''' == ജൂൺ 1 :- സംഗീത സംവിധായകനും,ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ജൂൺ 1 :- സംഗീത സംവിധായകനും,ഗാനരചയിതാവും സംഗീത അധ്യാപകനുമായ ശ്രീ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി .ടി എ പ്രസിഡണ്ട്, ശ്രീ.വി.എസ്.പ്രിൻസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു

പരിസ്ഥിതിദിനാഘോഷം

ജൂൺ 5 :- അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി വന്യ ജീവി ഫോട്ടോഗ്രാഫി പ്രദർശനവും പരിസ്ഥിതി വന്യ ജീവി സംരക്ഷണ ക്ലാസും സംഘടിപ്പിച്ചു. വായു,ജലം,മണ്ണ് ,ജീവജാലങ്ങൾ എന്നിവയടങ്ങിയ പ്രകൃതിയുടെ നയന മനോഹരമായ ചിത്രങ്ങളോടൊപ്പം അവയെ ചൂഷണം ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന ദുരവസ്ഥയുടെയും പാരിസ്ഥിതിക ദുരന്തങ്ങളുടെയും നേർക്കാഴ്ചകൾ കുട്ടികൾക്ക് മുന്നിൽ ഫോട്ടോകളായി പ്രദര്ശനത്തിനെത്തിയത് അവിസ്മരണീയമായ അനുഭവമായി.തൃശൂർ ജില്ലയിലെ പ്രസിദ്ധരായ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളോടൊപ്പം കേരളത്തിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്മാരുടെയും ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡണ്ട് കെ രാജേശ്വരി ഉത്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജയന്തി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.ബ്ലോക് പഞ്ചായത്ത് മെമ്പർ അലക്സ് ചുക്കിരി,വാർഡ് മെമ്പർ നന്ദിനി ദാസൻ,പിടിഎ പ്രസിഡണ്ട് വി എസ് പ്രിൻസ്,ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എ സി ജോൺസൺ ജില്ലാ സെക്രട്ടറി ജിനീഷ് ഗോപി പ്രിൻസിപ്പൽ ജി ശ്രീലത, എന്നിവർ സംസാരിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സതീഷ് പൊയിൽക്കാവ് കുട്ടികൾക്ക് ക്ലാസെടുത്തു. സീഡ് കോ ഓഡിനേറ്റർ എം ബി സജീഷ്,അധ്യാപകരായ പുഷ്പ ടി ജിഷ ഐ എസ് എന്നിവർ നേതൃത്വം

ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം

ജൂൺ 9 :- ആമ്പല്ലൂര് സർവീസ് സഹകരണ ബാങ്ക് മൂന്നു ലക്ഷം രൂപ ചിലവഴിച്ചു അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിൽ നിർമ്മിച്ച ഹൈടെക് ക്ലാസ് റൂംവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

മികവുത്സവം

    അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ മികവുത്സവം വിദ്യാഭ്യാസ മന്ത്രി  പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളിനെയും ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ വെച്ച്  മന്ത്രി അനുമോദിച്ചു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ രാജേശ്വരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ജയന്തി സുരേന്ദ്രൻ മുഖ്യാഥിതിയായി. .പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ് സ്വാഗതവും പ്രിൻസിപ്പൽ ജി ശ്രീലത നന്ദിയും രേഖപ്പെടുത്തി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി വിൽസൺ,പിടിഎ പ്രസിഡന്റ് വിഎസ് പ്രിൻസ് ,ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ സുബ്രഹ്മണ്യൻ, മുൻ പ്രധാനാധ്യാപകൻ സി രാജേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.

ലോകകപ്പ് ഫുട്ബോൾ വിളംബര റാലി

അളഗപ്പനഗർ ഹയർ സെക്കണ്ടറി സ്കൂളും ലേകകപ്പ് ഫുട്ബോൾ ആവേശത്തിൽ.സ്കൂളിലെ കുട്ടികളുും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ലോകകപ്പ് ഫുട്ബോൾ വിളംബര റാലി നടത്തി.വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ട ടീമുകളുടെ ജഴ്സിയും കൊടിയും തോരണങ്ങളുമേന്തി മുദ്രാവാക്യങ്ങളുമായി ആവേശത്തോടെ റാലിയിൽ പങ്കെടുത്തു.വിളംബര റാലി പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു.പിടിഎ പ്രസിഡന്റ് വിഎസ് പ്രിൻസ്,അധ്യാപകരായ സജേഷ്കുമാർ,അജിത ടി,പുഷ്പ ടി,എംബി സജീഷ് എന്നിവർ നേതൃത്വം നൽകി.

വായനപക്ഷാചരണം

 വായനപക്ഷാചരണം ഉദ്ഘാടനം ബഹു .ശ്രീമതി സിനി  . എം.കുര്യാക്കോസ് നിർവഹിച്ചു .അന്ന് അസംബ്ലി യിൽ വായന ദിന പ്രതിജ്ഞ ലീഡർ കുട്ടികൾക്ക് ചൊല്ലിക്കൊടുതുകൊണ്ടു   പരിപാടികൾ ആരംഭിച്ചു .പുതിയ അതിഥിയെ  പരിചയപ്പെടുത്തൽ എന്ന പേരിൽ  ഓരോ ദിവസവും സ്കൂളിന് മുന്നിൽ ഓരോ സാഹിത്യകാരന്മാരുടെ  ചിത്രവും കൃതികളും പ്രദർശിപ്പിച്ചു . 

ഈ സാഹിത്യകാരന്മാരെക്കുറിച്ചു വിവരങ്ങൾ ശേഖരിച്ചു പിറ്റേ ദിവസം എഴുത്തു പെട്ടിയിൽ നിക്ഷേപിച്ചു . കൃത്യമായ വിവരങ്ങൾ ശേഖരിച്ച കുട്ടികളിൽ നിന്ന് മികച്ചവക്കു അസംബ്ലി യിൽ സമ്മാനം നൽകി . ക്ലാസ് അടിസ്ഥാനത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി കൈ എഴുത്തു മാസികകൾ കുട്ടികൾ തയ്യാറാക്കി . മികച്ച കൈ എഴുത്തു മാസിക തയ്യാറാക്കിയ ക്ലാസ്സിനെ അസംബ്ലി യിൽ അഭിനന്ദിച്ചു . വായന പക്ഷാചരണത്തിന്റെ ഭാഗമായി ശ്രീ ഹരി ടെക്സ്റ്റൈൽസ് ഉടമ ശ്രീ രാധകൃഷ്ണൻ മെട്രോ വാർത്തകൾ എന്ന പത്രവും ആമ്പല്ലൂർ സഹകരണ ബാങ്ക് ദേശാഭിമാനി പത്രം, ദേശാഭിമാനിവാരിക ,തത്തമ്മ എന്നിവ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

  കുട്ടികളുടെ ഭാവന വികസിപ്പിക്കുന്നതിന് വേണ്ടി കഥാ പൂരണ മത്സരം സംഘടിപ്പിച്ചു .നല്ല കഥക്കും  ശീർഷകത്തിനും സമ്മാനം നൽകി . സ്കൂളിലെ മുഴുവൻ കുട്ടികളോടും ഗ്രാമീണ വായന ശാലയിൽ അംഗത്വം എടുക്കാൻ  ആവശ്യപ്പെടുകയും  കുട്ടികളും അംഗത്വം നേടുകയും ചെയ്തു. 

ക്ലാസ് റൂം ലൈബ്രറി യിൽ നിന്നും കുട്ടികൾ ബുക്ക് എടുക്കുകയും ആസ്വാദന കുറിപ്പ് മത്സരം നടത്തുകയും ചെയ്തു. വായന പക്ഷവുമായി ബന്ധപ്പെട്ടു ഏറ്റവും കൂടുതൽ വായിക്കുന്ന കുട്ടിക്ക് ഹെഡ്മിസ്ട്രസ് സമ്മാനം വാഗ്ദാനം ചെയ്തു. അമ്മവായനയെ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ലൈബ്രറി യിൽ നിന്നും ഏല്ലാ കുട്ടികളും പുസ്തകം എടുത്തു വീട്ടിൽ എത്തിക്കുകയും അമ്മമാരുടെ വായനക്കുറിപ്പോ വായനാനുഭവമോ എഴുതി എഴുത്തു പെട്ടിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.ഈ പ്രവർത്തനം വളരെ ഫലപ്രദമായി തന്നെ നടന്നു.


== അന്താരാഷ്ട്ര യോഗാദിനം ==

ജൂൺ 21 :-

- പ്രശസ്ത യോഗ പരീശീലകനായ ശ്രീ. സുബ്രഹ്മണ്യൻ യോഗാദിനത്തിൽ മെഡിറ്റേഷൻ ക്ലാസുകൾ നടത്തുകയും, പ്രാഥമിക യോഗമുറകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ലഹരിവിരുദ്ധദിനം

ജൂൺ 26 . അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീർത്തു.സ്കൂളിനുള്ളിലേക്ക് യാതൊരു തരത്തിലുള്ള ലഹരി വസ്തുക്കളും അടുപ്പിക്കാതെ സംരക്ഷണം തീർക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു.കുട്ടികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്ളക്കാർഡുകൾ,മുദ്രാവാക്യങ്ങൾ, എന്നിവ കുട്ടികൾ തയ്യാറാക്കിയത് ചടങ്ങിൽ കൈകളിലേന്തിയിരുന്നു.ചടങ്ങിന് പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ് പിടിഎ പ്രസിഡന്റ് വിഎസ് പ്രിൻസ് അധ്യാപകരായ സജീഷ് എം ബി,പുഷ്പ ടി,സജേഷ് കുമാർ ഒബി,ലിസ്സി ക്ളീറ്റസ് എന്നിവർ നേതൃത്വം നൽകി.


പൊൻകുന്നം വർക്കി ചരമ ദിനം

ജൂലൈ 2 - സ്കൂൾ അസംബ്ലിയിൽ പൊൻകുന്നം വർക്കിയുടെ കൃതികൾ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും അദ്ദേഹത്തിന്റെ ജീവചരിത്ര കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു .

ബഷീർ ചരമ ദിനം

ജൂലൈ 5 -: ബഷീർഅനുസ്മരണതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ കാരനെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൃതികൾ പ്രദർശിപ്പിക്കുകയും ചെയ്തു .ബഷീർ ക്വിസ്ഉം നടത്തി.

വായനാ പക്ഷാചരണ സമാപനം

ജൂലൈ 9 - : വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി സ്കൂളിൽ ദേശാഭിമാനി പത്ര വിതരണോദ്ഘാടനവും മെട്രോവാർത്ത വിതരണോദ്ഘാടനവും നടത്തി .വായനാ പക്ഷത്തിൽ ഏറ്റവും കൂടുതൽ കൃതികൾ വായിച്ച കുട്ടികളെ കണ്ടെത്തുകയും അവർക്കു ബഹു.ഹെഡ്മിസ്ട്രസ് സമ്മാനം നൽകുകയും ചെയ്തു.

ജൂലൈ 11- ലോക ജനസംഖ്യ ദിനം :

ജനസംഖ്യ ദിനത്തോട് അനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിച്ചു.ഇന്ന് ലോക ജനസംഖ്യ അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. ജനസംഖ്യ ക്വിസ്-ഉം ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ളറിപ്പോർട്ട്അവതരിപ്പിക്കുകയും ചെയ്തു. സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി .

ജൂലൈ 13 -ഹിന്ദി ക്ലബ് ഉദ്‌ഘാടനം :

ഹിന്ദി ക്ലബ്ബ് ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് സ്കൂളിലെ  ഹിന്ദി അധ്യാപകൻ ശ്രീ സജേഷ് മാഷിന്റെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലിയും ഹിന്ദി കൈ എഴുത്തു മാഗസിൻ പ്രകാശനവും  നടത്തി .ക്ലാസ് അടിസ്ഥാനത്തിൽ ഉള്ള കൈ എഴുത്തു മാസികകൾ തയ്യാറാക്കുവാൻ കുട്ടികൾ താല്പര്യത്തോടെ മുന്നോട്ടു വന്നു.

ദേശീയ സുരക്ഷാ ദിനം

ജൂലൈ 16 - ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണക്ലാസ്സ് ഉണ്ടായിരുന്നു.പുറത്തു നിന്ന് ആക്രമണം ഉണ്ടായാൽ ചെറുത്തു നിൽക്കേണ്ടത് എങ്ങനെയെന്നും തിരികെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും കുട്ടികളെ ബോധവാന്മാരാക്കുന്ന ക്ലാസ് ആയിരുന്നു.

ജൂലൈ17 - കുട്ടനാടിനു ഒരു കൈത്താങ്: കുട്ടനാടിനു ഒരു കൈത്താങ് പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന കുട്ടനാടിനു വേണ്ടി സ്കൂളിൽ നിന്നും സഹായം നൽകുവാൻ തീരുമാനിച്ചു.കുട്ടികൾ വീടുകളിൽ നിന്നും വസ്ത്രങ്ങൾ ,ബിസ്ക്കറ്റ് ,മിനറൽ വാട്ടർ ,മെഴുകുതിരി, ഡെറ്റോൾ,സോപ്പ്, മറ്റ് അവശ്യമായ വീട്ടു സാധനങ്ങൾ എന്നിവ കൊണ്ട് വരുകയും അധ്യാപകർ അവ ശേഖരിക്കുകയും ചെയ്തു.അധ്യാപകരും ഇതിൽ പങ്കാളികളായി.ഈ പ്രവർത്തനത്തിൽ എല്ലാ അധ്യാപകരും വിദ്യാർഥികളും സജീവമായി തന്നെ സഹകരിച്ചു.

ജൂലൈ 21 ചാന്ദ്ര ദിനം :

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ദിനം.ജൂലൈ 21ശനി ആയതിനാൽ  23ാം  തീയതി ചാന്ദ്രദിനത്തോടനുബന്ധിച്ച് അസംബ്ലിയും ക്വിസും വിജയികൾക്ക് സമ്മാന ദാനവും നടത്തി .

ജൂലൈ 23 - ലോക കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ ശരിയായി പ്രവചനം നടത്തി സമ്മാനാർഹരായ കുട്ടികൾക്ക്ബഹു. ഹെഡ്മിസ്ട്രസ് സമ്മാന ദാനം നിർവഹിച്ചു. എട്ടാം ക്ലാസ് വിദ്യാർഥികൾ ആയ സച്ചിൻ, വിഷ്ണു എന്നിവരും പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനും സമ്മാനാർഹരായി .

ജൂലൈ 25 - ഇംഗ്ലീഷ് ,മലയാളം ,ഹിന്ദി, കൈ എഴുത്തു മാസികകളുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ കുട്ടികളെയും അധ്യാപകരെയുംബഹു.ഹെഡ്മിസ്ട്രസ് സിനി.എം.കുര്യാക്കോസ്അനുമോദിച്ചു.സമ്മാനാർഹമായവ തെരഞ്ഞെടുക്കുകയും സ്കൂൾ അസംബ്ലിയിൽ സമ്മാന ദാനം നടത്തുകയും ചെയ്തു.

ജൂലൈ30 - ക്ലാസ് പി.ടി.എ.യും പി.ടി.എ. ജനറൽ ബോഡി മീറ്റിങ്ങും നടത്തി .മുൻ പി.ടി.എ. പ്രസിഡന്റ് സ്‌ഥാനം ഒഴിയുകയും പുതിയ പി.ടി.എ. പ്രസിഡന്റ് ആയി ശ്രീ സോജൻ ജോസഫിനെ തെരഞ്ഞെടുക്കുകയും ചെയ്തു .വൈസ് പ്രസിഡന്റ്മാരായി ടെസ്സി വിൽ‌സൺ ,രാജു യു.കെ, ജോൺ എൻ.കെ,ഗീത സുരേഷ്,സുനിൽ കുമാർ, ശാലിനി എൻ .സ്,അനിൽകുമാർ എൻ .വി .എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 31 -സ്കൂൾ വിജ്ഞാനോത്സവം : വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ഇന്നേ ദിവസം ഉച്ചക്ക് മണി മുതൽ മണി വരെ സ്കൂളിൽ ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസ്സിലും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ തെരഞ്ഞെടുത്തു വീണ്ടും പരീക്ഷ നടത്തുകയും സമ്മാനാർഹരായവരെ കണ്ടെത്തുകയും ചെയ്തു.എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ മത്സരത്തിൽ പങ്കെടുത്തു.വിജയികൾ ആയവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.