ഭൗതികസാഹചര്യം

 സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.മലപ്പുറം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തെയാണ് ഞങ്ങളുടെ സ്വന്തം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള സംസ്ഥാനസർക്കാറിൻറെ  ഒരുകോടി പദ്ധതിയിലേക്കായി തെരഞ്ഞെടുത്തത് എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്.ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലത്തെ തെരഞ്ഞെടുക്കുവാൻ ഞങ്ങളുടെ ബഹു.എം.എൽ എ ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.ടെൻഡർ കഴിഞ്ഞ പണി ഓണത്തോടു കൂടി ആരംഭിക്കുമെന്നവിവരവും അറിയിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്.

വിദ്യാർഥികളുടെആധിക്യം മൂലം കുറച്ചു ക്ലാസ്സ് മുറികളുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഭൗതികസാഹചര്യത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ വിദ്യാലയം മികച്ചുനിൽക്കുന്നു.ഭൗതികസാഹചര്യത്തിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ
 ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.വിദ്യാലയത്തിലെ 21(ഇരുപത്തിയൊന്ന്)ക്ലാസ്സ് മുറികളും വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിലാക്കുവാൻ സാധിച്ചത് ഒരുപ്രധാനനേട്ടമായി കാണുന്നു.ഏതാണ്ട് 10(പത്ത്)ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയുടെ മുഴുവൻ ചെലവും ഒരുനാട് ഏറ്റെടുത്തു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്.ഇതിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരീ സഹോദരന്മരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വിദ്യാലയത്തെ ഞങ്ങളുടെ നാട് ഇത്രമാത്രം നെഞ്ചോട്ചേർത്തിരിക്കുന്നു എന്നതിൽ ഞങ്ങൾ പുളകിതരാണ്.തങ്ങൾ പഠിച്ച, മക്കളും അനിയൻമാരും അനിയത്തിമാരും പഠിക്കുന്ന,തങ്ങളുടെ വിദ്യാലയം നാടിൻറെ കേന്ദ്രമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.ഒരു നാടിൻറെ സ്പന്ദനത്തിനൊപ്പം നിൽക്കാനായതിൽ ഞങ്ങൾ കൃതാർഥരാണ്. 


 

തെളിനീർ.

വിദ്യാലയത്തിൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അത് പരിഹരിക്കുന്നതിൽ വ്യാപൃതരാകുന്ന സുമനസ്സുകളുടെ നാട്..ഞങ്ങളുടെ നാട്ടിലെ ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.ജനങ്ങൾ നെഞ്ചിലേറ്റിയ ജനകീയ വിദ്യാലയം.ഹരിതപ്രോട്ടോക്കോൾ വിദ്യാലയത്തിൽ നടപ്പാക്കുന്നതിൻെറ ഭാഗമായി കുട്ടികൾ വിദ്യാലയത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായാണ് തെളിനീർകുടിവെള്ള പദ്ധതി ആരംഭിച്ചത്.ഫിസിക്കലി,കെമിക്കലി,ബയോളജിക്കലി ശുദ്ധീകരിച്ച ജലമാണ് നൽകുന്നത്.അനുകാവിൽ എന്ന പൂർവവിദ്യാർഥിയാണ് പദ്ധതിയുടെ പ്രായോജകർ.



 

ആത്മജ്യോതി.

ഞങ്ങളുടെ ജനകീയ വിദ്യാലയത്തിൻറെ മറ്റൊരു മുഖമുദ്രയാണ് ഞങ്ങളുടെ പ്രവാസി സഹോദരർ ഞങ്ങൾക്കു നൽകിയ ആത്മജ്യോതി ലൈബ്രറി കം വായനശാല .സൗദി അറേബ്യയിലെ -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ആത്മജ്യോതി യിൽ കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ ഇവിടെ നിന്നും രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.കിട്ടികൾക്കുള്ള പിന്തുണാ സംവിധാനം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

 

കൂടുതൽ വിവരങ്ങളിലേക്ക്

കമ്പ്യൂട്ടർ ലാബുകൾ

ഞങ്ങളുടെ കമ്പ്യൂട്ടർ ലാബ് യഥാർത്തിൽ ഒരു ഹയർ സെക്കൻററി ലാബിനോട്കിടപിട്ക്കുന്നതാണ്.വിദ്യാലത്തിൽ എൽ.പി,യുപി കുട്ടികൾക്കായി പ്രത്യേകം പ്രത്യകം കമ്പൂട്ടർലാബുകൾ ഉണ്ട്.സ്മാർട്ട് ലാബുകളാണ് ഇവിടെയുള്ളത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്നലാബിൽ 30 കമ്പ്യൂട്ടറുകളുണ്ട്.ഞങ്ങളുടെ ലാബിൽനിന്ന് പഠിച്ചതിനാൽ മലയാളത്തിൽ നല്ലരീതിയിൽ ടൈപ്പു ചെയ്യുവാനുള്ള കഴിവുണ്ടായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.


   

സ്കൂൾ ബസ്സുകൾ

1500ഓളം കൂട്ടികൾ പഠിക്കുന്ന ഈ ജനകീയ വിദ്യാലയത്തിൽ കുട്ടികളുടെ സുഗമമായ യാത്രക്കായി ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.ഇതിൽ ഒന്ന് ഞങ്ങളുടെ രക്ഷിതാക്കളുടെയും അധ്യാപകളുടെയും കൂട്ടായ്മയിൽ വാങ്ങിയതാണ്.ഈ ബസ് ഞങ്ങൾ വാങ്ങിയ സമയത്ത് അടുത്ത പ്രദേശങ്ങളിലൊന്നും ഒരു സർക്കാർ പ്രൈമറി വിദ്യാലയത്തിന് സ്വന്തമായി ബസ്സ് ഉണ്ടായിരുന്നില്ല എന്നത് കൗതുകമായി. വിദ്യാലയത്തിൻറെ അക്കാദമിക സാമൂഹ്യ രംഗങ്ങളിലെ മികവുറ്റപ്രവർത്തനങ്ങൾ ബോധ്യപ്പെട്ട് ഞങ്ങളുടെ ബഹു.മലപ്പുറം എം..എൽ.ഏ ശ്രീ.പി.ഉബൈദുള്ള സംഭാവനചെയ്തതാണ് മറ്റൊന്ന്.കുട്ടികളുടെ ബാഹുല്യം നിമിത്തം ഈവർഷം മുതൽ പുതിയ ചെറിയ ഒരു വണ്ടികൂടി ഏർപ്പാടാക്കിയിട്ടുണ്ട്.


 

അടുക്കള.

വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പോഷകസമൃദ്ധമായ, പ്രഭാത ,ഉച്ച ഭക്ഷണം മുട്ട,പാൽ ലഭ്യമാക്കുവാൻ ,ഒരു ശുചിത്വ പൂർണമായഅടുക്കള ഞങ്ങലുടെ സ്വപ്നമായിരുന്നു.സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.സുരക്ഷിതമായ ഒരു സ്റ്റോർ റൂം കുടി ഇതിനോടൊന്നിച്ച് പണികഴിപ്പിച്ചതോടെ ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാനും സാധ്യമായി.സ്റ്റീം ബർണർ കൂടി സ്ഥാപിക്കുന്നതോടെ പൂർണമായ അർഥത്തിലുള്ള ഒരു സ്മാർട്ട് അടുക്കള യാഥാർഥ്യമാകും.അടുക്കളയിലേക്കുള്ള മിക്സി സംഭാവന ചെയ്തത് ഞങ്ങളുടെ മെമ്പറും പൂർവവിദ്യാർഥിയുമായ ശ്രീ.കൊളക്കണ്ണി മൂസ അവറുകളാണ്.

   

പെഡഗോജി പാർക്ക്

കളിയിലൂടെയുള്ള പഠനത്തിന് പ്രാധാന്യം നൽകിയിട്ടുള്ള കെജി വിഭാഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കികൊണ്ട് പെഡഗോജിപാർക്ക് സ്ഥാപിച്ചിരിക്കുന്നു.ഇവിടെ കളിക്കുവാനും ആരോഗ്യവ്യായാമപ്രവർത്തനങ്ങൾക്കും പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നു.പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന പിഞ്ചോമനകൾക്ക് പെഡഗോജി പാർക്ക് വലിയ സന്തോഷം നൽകുന്നു.


 

ഓപ്പൺഎയർ ഓഡിറ്റോറിയം

പ്രവർത്തനങ്ങൾ ഏതൊരു സ്ഥാപനത്തെയും വേറിട്ടുനിർത്തുന്നു.ഞങ്ങളുടെ ബഹു.എം.എൽ.എ ശ്രീ.പി.ഉബൈദുള്ള ,സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി മുറ്റത്ത് , ഓഡിറ്റോറിയം തന്നെ ഒരുക്കിതന്നു.അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന, പ്രകാശം കടത്തിവിടുന്ന പ്രത്യേക തരം ഇറക്കുമതി ചെയ്ത യു.വി. പ്രൊട്ടക്ടഡ് ഷീറ്റുകൾ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്.

 

പൊടിരഹിതവിദ്യാലയം-

ഞങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു പൊടിരഹിതവിദ്യാലയം എന്നത്.ഞങ്ങളുടെ ജ്യേഷ്ഠ സഹോദരനും പൂർവവിദ്യാർഥിയും ദുബായ് എക്കോ ഗ്രീൻ ഉടമയുമായമായ ശ്രീ.കെ.സി.മൻസൂർ സ്കൂൾ സന്ദർശിച്ചവേളയിൽ പൊടിയുടെ അവസ്ഥകണ്ട് പൊടിരഹിതവിദ്യാലയമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു.വേനൽക്കാലത്ത് ശ്വാസകോശരോഗങ്ങൾ മൂലം പൊറുതിമുട്ടിയിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനും വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ സംരക്ഷിക്കുന്നതിനുമായി,വിദ്യാലയാധികൃതർ തയ്യാറാവുകയും കൂടി ചെയ്തതോടെ ആഗ്രഹം സഫലീകരിച്ചു. 7.43ലക്ഷംരൂപ ചെലവഴിച്ച് വിദ്യാലയം പൊടിരഹിതമാക്കി.ഇതിൽ പി.ടി.എ അവാർഡ് വിഹിതവും ഉൾപ്പെടുന്നു.


 

കൂടുതൽ വിവരങ്ങളിലേക്ക്

1സൗന്ദര്യവത്കൃത അങ്കണം..

വിദ്യാലയം പൊടിരഹിതമാക്കുവാൻ തീരുമാനിച്ചതോടെ , പരിസരം മോടികൂട്ടുന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.ഇതിനെ ഭാഗമായി ,ഞങ്ങളുടെ മറ്റൊരു ജ്യേഷ്ഠ സഹോദരനും തിരുമംഗലത്ത് ഗ്രൂപ്പ് വ്യവസായിയുമായ ശ്രീ. മുജീബ് തിരുമംഗലത്ത് ഈ ഉദ്യമം ഏറ്റെടുക്കുവാൻ തയ്യാറായി .വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും സുന്ദരമാക്കി .50000രൂപ(അമ്പതിനായിരം)മുടക്കിയാണ് അദ്ദേഹം ഇത് പൂർത്തിയാക്കിയത്.

വിദ്യാലയ കവാടം

ജനകീയ വിദ്യാലയ ത്തിൻറെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് പ്രവേശന കവാടം സ്ഥാപിച്ചിരിക്കുന്നത്,മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഏറെക്കാലം പ്രസിഡണ്ടായിരിക്കുകയും ഒഴുകൂരിൽ ഒരു സർക്കാർ പ്രൈമറി വിദ്യാലയം കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ശ്രീ.അരിമ്പ്ര ബാപ്പുവിൻറെ നാമധേയത്തിലാണ് കവാടം സ്ഥിതിചെയ്യുന്നത്.വിദ്യാലയത്തിൻറെ പ്രവർത്തന മികവുകണ്ട് ഗ്രാമപഞ്ചായത്താണ് കവാടം നിർമ്മിച്ചുതന്നത്.

 

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._ഒഴുകൂർ/Details&oldid=480904" എന്ന താളിൽനിന്ന് ശേഖരിച്ചത്