നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/മറ്റ്ക്ലബ്ബുകൾ-17

'

സീഡ് ക്ലബ് 2018

വൃക്ഷതൈ നടുകയും ക്ലബിനെ കുറിച്ച് വിശദീകരണം നൽകുകയും ചെയ്തു കൊണ്ട് എച്ച്.എം നിർമ്മല ടീച്ചർ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എെ.ടി ക്ലബ്

ഡപ്യൂട്ടി എച്ച്.എം ഉഷടീച്ചറുടെ സാന്നിദ്ധ്യത്തിൽ എെ.ടി ക്ലബ് ഉദ്ഘാടനം നടന്നു എെ.ടി കോഡിനേറ്റർ നന്ദൻമാസ്റ്റർ നേതൃത്വം നൽകി.കഴിഞ്ഞവർഷത്തെ വിന്നേഴ്സ് അവരുടെ അനുഭവം പങ്കുവെക്കുകയും ഡ്രോയിംഗ് അദ്ധ്യാപകൻ ഹരീഷ് മാസ്റ്റർ ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് നൽകുകയും ചെയ്തു.സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ,യു.പി വിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഹിന്ദി ക്ലബ്'

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികളോടു കൂടി ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു.ക്വിസ് മത്സരം,കാർഡ് നിർമ്മാണം എന്നിവയിൽ വിജയികളായ കുട്ടികൾക്കുളള സമ്മാനദാനം എച്ച്.എം നിർമ്മല ടീച്ചർ നിർവഹിച്ചു.

'

അറബിക് ക്ലബ്ബ്

' അലീഫ് ടാലന്റ് ടെസ്റ്റിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചുകൊണ്ട് എച്ച് എം നിർമ്മല ടീച്ചർ അറബിക് ക്ലബ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

ലഹരിവിരുദ്ധ ക്ലബ്

ലഹരി വിരുദ്ധ ക്ലബിന്റെയും,പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ ഒാഫീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി.എച്ച്.എം.നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിവന്റീവ് ഒാഫീസർമാരായ ശ്രീരാമൻ കുട്ടി,ശ്രീ ബിജു പാറോൽ എന്നിവർ ക്ലാസ്സെടുത്തു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ക്ലബ്

ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു.ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ് ഉഷ ടീച്ചർ കുട്ടികൾ നിർമ്മിച്ച കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു.കുട്ടികൾക്കായി ക്യാപ്ഷൻ റൈറ്റിങ്ങ് മത്‌സരം നടന്നു.പിന്നീട് ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനം നടന്നു.വേർഡ് പസിലുകളുടെ പ്രദർശനം കുട്ടികൾക്ക് അത്ഭുതകരമായ ഒരു അനുഭവമായി.



പൗൾട്രി ക്ലബ്'

മൂർക്കനാട് പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ എൻ.എച്ച്.എസിൽ പൗൾട്രി ക്ലബ് ആരംഭിച്ചു.ക്ലബ്അംഗങ്ങളായ വിദ്യാർത്ഥികൾക്ക് അഞ്ചാ കോഴികളെ വീതം നൽകി ക്ലബിന്റെ ഉദ്ഘാടനം കെ.രാജഗോപാലൻ നിർവഹിച്ചു.

'

ഉറുദ്ദു ക്ലബ്

കുട്ടികളുടെ വിവിധ പരിപാടികളോടെ ഉറുദ്ദു ക്ലബ് ഉദ്ഘാടനം എച്ച്.എം. നിർമ്മല ടീച്ചർ നിർവഹിച്ചു.