ഗവ. എച്ച്. എസ്. തച്ചങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19
സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ-അനിൽ കുമാർ
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
- ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ പത്താംതരം ബി-യിലെ അർജുൻ.വി.വി ഒന്നാം സ്ഥാനവും പത്താം തരം ഡിയിലെ അബൂബക്കർ സിദ്ധിഖ് രണ്ടാം സ്ഥാനവും നേടി.
- ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം നടത്തി
- മലാല ദിനത്തോടനുബന്ധിച്ച് മലാലയുടെ പ്രസംഗം കുട്ടി റേഡിയോയിലൂടെ കേൾപ്പിക്കുകയും മലാലയുടെ ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്തു.
ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(06-08-2018)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ ജൂനിയർ റെഡ്ക്രോസ്സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക അസംബ്ലി നടന്നു. രാവിലെ .യുദ്ധവിരുദ്ധ പ്രമേയമുള്ള പ്രാർത്ഥനയും വാർത്താവതരണവും നടന്നു. അശ്വിൻഗീത് വാർത്ത വായിച്ചു. രസിക യുദ്ധ വിരുദ്ധ പ്രസംഗം നടത്തി. സോഷ്യൽ സയൻസ് അദ്ധ്യാപിക സവിത ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.ഉച്ചയ്ക്ക് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം തരം എ യിലെ നീരജ് രാജഗോപാൽ, യു.പി വിഭാഗത്തിൽ ആകാശ്, എൽ.പി.വിഭാഗത്തിൽ കാർത്തിക് എന്നിവർ വിജയികളായി. യുദ്ധവിരുദ്ധ ആശയം പ്രചരിപ്പിക്കാനുള്ള ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ഒന്നാം സ്ഥാനവും പത്താം തരം സി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ ആറാം തരം ബി ഒന്നാം സ്ഥാനവും ഏഴാംതരം ബി രണ്ടാം സ്ഥാനവും നേടി.
ഹിരോഷിമ-നാഗസാക്കി ദിനാചരത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനകൾ
സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ.(06-08-2018)
തച്ചങ്ങാട് : ഹിരോഷിമ ദിനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. സഡാക്കോ കൊക്കു നിർമ്മിച്ച് കുട്ടികൾ സ്കൂൾ മരത്തിൽ തൂക്കി സഡാക്കോ സസാക്കിയുടെ ഓർമ്മ പുതുക്കി.സഡാക്കോ കൊക്കു നിർമ്മാണത്തിന് അധ്യാപികമാരായ ഷീജ, ധന്യ, സുനന്ദ എന്നിവർ നേതൃത്വം നൽകി.