വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/സംഗീത ക്ലബ്

12:13, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('===സംഗീത ക്ലബ്=== കവിതകളെ അതിന്റെ ഭാവ തീവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംഗീത ക്ലബ്

                കവിതകളെ അതിന്റെ ഭാവ തീവ്രതയോടെ അവതരിപ്പിക്കാൻ ഉപയോഗിച്ച സംഗീത ശൈലിയാണ് ഗസലുകൾ എന്ന് പറയുവാൻ സാധിക്കും .ഏഴാം നൂറ്റാണ്ടിൽ അറേബ്യയിലാണ് ഗസലിന്റെ ജന്മം .പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഗസലുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പ്രശസ്തമായി .പേർഷ്യൻ അറേബ്യൻ സംഗീതം ഭാരതീയ സംഗീതവുമായി ഇടകലർന്നു രൂപപ്പെട്ട ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഗസലുകൾ അറിയപ്പെട്ടത് .ആലാപന രീതിയിലും ഗമക പ്രയോഗങ്ങളിലും അവതരണത്തിലും കർണാടക സംഗീതവുമായി ഹിന്ദുസ്ഥാനി സംഗീതം വ്യത്യസ്തത പുലർത്തുന്നു .ധ്രുപത് ,ധമാർ ,ഖയാൽ ,ഠുമ്റി ,ടാപ്പ ,തരാനാ ,ഘരാന ,ദാദ്ര ,ഗസൽ തുടങ്ങിയവയാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ രൂപങ്ങൾ .കേരളത്തിൽ ഖയാലും ഗസലുകളുമാണ് പ്രചാരത്തിലുള്ളത് .മലയാളം ഗസൽ പ്രത്യേക ശൈലിയിലാണ് അവതരിപ്പിക്കുന്നത് .മലയാളത്തിൽ ഗസലിനെ ജനകീയവൽക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ബാബുരാജ് മാഷും പിന്നീട് ഉമ്പായിയുമാണ് .

സംഗീതസാന്ദ്രമീ വലിയകുടുംബം .

കൊല്ലം :സംഗീതത്തിന്റെ മാസ്മരികഭാവവുമായി സമൂഹത്തിന് സാക്ഷ്യം നൽകുകയാണ് കെ ആർ എൽ സി സി ഫാമിലി കമ്മീഷൻ അംഗമായ ജോസ്ഫിൻ ജോർജ് വലിയവീടും മകൾ ഇമ്‌നാ ജോർജ് വലിയവീടും .രണ്ടു മക്കളെ നോക്കാൻ അമ്മമാർ ബുദ്ധിമുട്ടുമ്പോൾ അഞ്ചു മക്കളുടെ അമ്മ  പഠനത്തിനപ്പുറം കലയുടെ വലിയ ലോകത്തേക്കാണ് മക്കളെ കൈ പിടിച്ചു നടത്തുന്നത് .        2018 ഓഗസ്റ്റ് 11ശനി വൈകുന്നേരം 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഇവരുടെ ഗസൽ സന്ധ്യ നടക്കുകയാണ് .കുടുംബപ്പേരായ വലിയവീട് മ്യൂസിഷ്യൻസ് എന്ന ബാനറിലാണ് ഗസൽ സന്ധ്യ .ജോസ്ഫിന്റെ ഭർത്താവ് ജോർജ് എഫ് സേവ്യർ വലിയവീട് കെ സി ബി സി പ്രൊലൈഫ് സമിതി സംസ്ഥാന പ്രസിഡന്റാണ് .അതോടൊപ്പം ട്രാക്ക് ,ഇപ്ലോ ,ബി എം ബി തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വവും .     സെക്യൂലർ പ്രൊലൈഫ് ഓർഗനൈസേഷൻ ആയ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോ ,കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ 107.8 ബൃഹസ്പതി സംഗീത  വിദ്യാപീഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ ലോക സമാധാന ദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത സന്ധ്യ നടക്കുന്നത് . കേരളത്തിൽ ആദ്യമായിട്ടായിരിക്കാം അമ്മയും മകളും ഒരുമിച്ചുള്ള ഗസൽ ഗാന ആലാപനങ്ങൾ  . ആശ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ജോസ്ഫിൻ ജോർജ്‌ വലിയവീട് ചിന്ന ശീർഗായി ഉമയനല്ലൂർ ഗോവിന്ദരാജ് സാറിന്റെ  ശിഷ്യയായി കർണാടക സംഗീതത്തിലാണ് അരങ്ങേറുന്നത് .കൊല്ലം എസ്‌ എൻ വനിതാ കോളേജിൽ ബി എ മ്യൂസിക്കും തിരുവനന്തപുരം വിമൻസ്‌  കോളേജിൽ എം എ മ്യൂസിക്കും കഴിഞ്ഞതിന് ശേഷം പട്ടത്താനം വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ സംഗീത അധ്യാപികയായി .തുടർന്നു സ്കൂൾ കലോത്സവങ്ങളിൽ സ്കൂളിന്റെ വിജയം വളരെ വലുതായിരുന്നു കോമഡി പരിപാടികളുൾപ്പെടെ നിരവധി ടി വി പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ജോസ്ഫിൻ നല്ലൊരു നർത്തകി കൂടിയാണ് .കൊല്ലം രൂപത പ്രൊലൈഫ് സമിതിയുടെ പ്രൊലൈഫ് മെനോര എന്ന ഗാനമേള ഗ്രൂപ്പിലെ പ്രധാന ഗായികയായിരുന്നു .ഇ കാലങ്ങളിൽ ശാലോം ടി വിയിലും മറ്റും ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചിരുന്നു .ജീസസ് യൂത്തിന്റെ മ്യൂസിക് മിനിസ്ട്രിയിലൂടെ  ഡിവോഷണൽ ഗാനരംഗത്തേക്കു വന്ന ജോസ്ഫിൻ കരയരുത് ഈശോയെ എന്ന ഭക്തിഗാന സി ഡി യിൽ ഏഴ് ഗാനങ്ങൾക്ക് സംഗീതം നൽകുകയും നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു .വിമല ഹൃദയ സ്കൂളിന്റെ സിൽവർ ജൂബിലി ഗാനമുൾപ്പെടെ അനവധി ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് .      ജോസ്ഫിന്റെ  രണ്ടാമത്തെ മകളാണ് ഇമ്‌നാ ജോർജ്‌ വലിയവീട് എന്ന എട്ടാം ക്ലാസുകാരി .തങ്കശ്ശേരി മൗണ്ട് കാർമൽ ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി .രണ്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ ഗാനമേളയിൽ അരങ്ങേറി .പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിലുൾപ്പെടെ നിരവധി പരിപാടികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .മുഖത്തല അനന്തുകൃഷ്ണയാണ് കർണാടക സംഗീതത്തിലെ ഗുരു.                 അഞ്ചു കൊല്ലം മുൻപ് ബാംഗ്ലൂരിലുള്ള പണ്ഡിറ്റ് ദത്താത്രേയ വലങ്കറുടെ ശിഷ്യരായാണ് ജോസ്ഫിനും ഇമ്‌നായും ഹിന്ദുസ്ഥാനി സംഗീത രംഗത്തേക്ക് വരുന്നത് .ദത്താത്രേയ വലങ്ക റുടെ ശിഷ്യരായ സോംജിത് ,ബാസ്ട്യൻ ജോൺ എന്നിവരായിരുന്നു ക്ളാസുകൾ നയിച്ചിരുന്നത് .ഇപ്പോൾ രമേശ് നാരായൺജിയുടെ ശിഷ്യനായ സബീഷ് ബാലയുടെ കീഴിൽ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിൽ ഹിന്ദുസ്ഥാനി സംഗീതമായ ഖയാലും ഭജനും ഗസലും ഹാർമോണിയവും അഭ്യസിക്കുന്നു . ഇപ്ലോ മ്യൂസിക്കയുടെ പ്രധാന ഗായകരായ ജോസ്ഫിനും ഇമ്‌നയും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ അവതാരകർ(റേഡിയോ ജോക്കി ) കൂടിയാണ് .സംഗീതം ജീവിതമാക്കിയ ഇവർ നിരവധി വേദികളിൽ ഗസലുകൾ  ആലപിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഗസൽ ഗാനങ്ങൾ കോർത്തിണക്കിയ ഗസൽ സന്ധ്യ നടത്തുന്നത് . ജോസ്ഫിന്റെ നാല്  ആണ്മക്കളും സംഗീതത്തിൽ അഭിരുചിയുള്ളവരാണ് .ബിഷപ് ജെറോം ഇൻസ്റ്റി ട്യൂട്ടിലെ ബി ആർക് ഒന്നാം വർഷ വിദ്യാർത്ഥിയായ മൂത്ത മകൻ  എഫ്രോൺ ജോർജ് വലിയവീട് പാട്ടുകൾ പാടും .മൗണ്ട് കാർമലിലെ നാലാം ക്‌ളാസ് വിദ്യാർത്ഥികളായ ജാബിൻ ജോർജ് വലിയവീടും ജാസൻ ജോർജ് വലിയവീടും തബല പഠിക്കുന്നുണ്ട് .യൂ കെ ജി ക്കാരനായ ജോവാഷ് ജോർജ് വലിയവീടിന് കീബോർഡിലാണ് താല്പര്യം .ഇവരെല്ലാം ഒത്തുചേരുമ്പോൾ സംഗീതത്തിന്റെ മാസ്മരിക പ്രഭാവലയത്തിലാവുകയാണ് ഈ വലിയ കുടുംബം .       മെഹ്ദി ഹസൻ ,ഗുലാം അലി ,കെ എൽ സൈഗാൾ ,പങ്കജ് ഉദാസ് ,ഫരീദാഖാൻ ,ജഗജിത് സിങ്ങ് തുടങ്ങിയവരുടെ ഗസലുകൾക്കൊപ്പം ജോർജ് എഫ് സേവ്യർ വലിയവീട് രചിച്ചു സബീഷ് ബാല സംഗീതം നിർവഹിച്ച നാലു ക്രിസ്തീയ ഭക്തിഗാനങ്ങളും ആലപിക്കപ്പെടുന്നുണ്ട് എന്നതാണ് ഈ ഗസൽ സന്ധ്യയുടെ പ്രത്യേകത .കൊല്ലം ജില്ലയിൽനിന്ന് ഉദിച്ചുയരുന്ന ഇ ഗായകർ ഹിന്ദുസ്ഥാനി സംഗീത രംഗത്തേക്കുള്ള നവാഗതരുടെ ചുവട്  വെപ്പിന് പ്രത്യാശയേകുന്നു .കൊല്ലം വളരെ പ്രതീക്ഷയോടെയാണ് വലിയവീട് മ്യൂസിഷ്യൻസിന്റെ ഗസൽ ഗാനസന്ധ്യക്കായി കാത്തിരിക്കുന്നത് .