ആദിത്യ തയ്യാറാക്കിയ ചിത്രം ആൽവിൻ തയ്യാറാക്കിയത് - 3D ചിത്രം വിന്നിയുടെ ചിത്രം
ജില്ലാതല PCRA മത്സരത്തിൽ
ഒന്നാം സ്ഥാനം
ശ്വേത സന്തോഷ്‌ തയ്യാറാക്കിയത് ഗോപിക.എസ് തയ്യാറാക്കിയ
ഹിന്ദി കവിതയുടെ സാരാംശം
കവിത എഴുതിയത് കവിത എഴുതിയത്
കുളിർമഴ

പുള്ളിക്കുടയും ചൂടി ഞാൻ സ്‌കൂളിൽ

പോകും വഴിയിൽ എന്നെ കാത്തു നിൽക്കും

തോരാതെ പെയ്തെന്റെ കവിൾത്തടം മേലാകെ

കോരി ത്തരിപ്പിന്റെ കൊയ്ത്തുകാലം

ആടികുഴഞ്ഞു നിൽക്കും മരങ്ങൾക്കു

കൂട്ടായി കുളിരായി പെയ്തതാണോ

മണ്ണിന്റെ കുമ്പിളിൽ നീ കുടഞ്ഞിട്ട

വിണ്ണിന്റെ കണ്ണുനീർ കണങ്ങളാണോ

പൊള്ളുമെൻ നെഞ്ചിലെ നൊമ്പര -

മൊപ്പുവാൻ കുളിരായി തണുവായി പെയ്തതാണോ

പവിഴ മുത്തുകൾ കോർത്തിണക്കി നീ

മണ്ണിൻറെ മാറിൽ ചാർത്തിയ പുഷ്പമാല്യമാണോ?

കാർത്തിക . കെ.ബി നീ വരുമോ?

ഒരു നാൾ കൂടി നിന്നെ ഞാൻ

ഒന്നു കണ്ടോട്ടെ ,

ഒരു നാൾ കൂടി നിന്നെ ഞാൻ

ഒന്നു ഓർത്തോട്ടെ .

വരുമോ നീ വരുമോ

കാത്തിരുന്നു ഞാൻ എന്നെന്നും

ഓർത്തിരുന്നു ഞാൻ കാതോർത്തു

എൻ മനമേ .....

ആഷ്‌ന
കാത്തിരിപ്പ്

പൂവിൻ ദളങ്ങളിൽ നിറയുന്ന മധുവിനായി

ഒരു വര്ണ്ണപ ശലഭത്തിൻ കാത്തിരിപ്പ്

വൃഷ്ടിതൻ തുള്ളികൾ നെറുകിൽ തലോടുവാൻ

ഭൂമിദേവിതൻ കാത്തിരിപ്പ്

ആഴിതൻ മടിത്തട്ടിലെത്തുവാനായൊരു

പൂന്തെനരുവിതൻ കാത്തിരുപ്പ്

എന്തെന്നറിയില്ലാ എൻ മനസ്സിൽ...

എന്റെ അമ്മയെ ഓര്ക്കു മ്പോൾ തെങ്ങളിന്നു

എന്തിനെന്നറിയാതെ എവിടെക്കെന്നില്ലാതെ

എങ്ങുപോയി മറഞ്ഞെൻ അമ്മമനസ്സ്

ഒരു വര്ണ്ണമശലഭമായി മാറിടുന്നു

പൂവിൻ ദളങ്ങളിലെ മധുവിങ്ങ്

ചോരിനായി എന്തെന്നറിയാത്ത കാത്തിരിപ്പ്

അനുപ്രിയ



"https://schoolwiki.in/index.php?title=കുട്ടികളുടെ_രചനകൾ&oldid=463403" എന്ന താളിൽനിന്ന് ശേഖരിച്ചത്