പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്റ്റുഡന്റ് പോലീസ്

എസ് പി സി പാസിങ് ഔട്ട് പരേഡ്


സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി


ചേറൂർ: പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്‌റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്‌ന എന്നിവർ പങ്കെടുത്തു.

 
SPC Passing Out Parade
 
SPC Passing Out Parade
 
SPC Passing Out Parade
 
SPC Passing Out Parade
 
SPC Passing Out Parade
 
SPC Passing Out Parade
 
SPC Passing Out Parade
 
SPC Passing Out Parade
 
SPC Passing Out Parade
 
SPC Passing Out Parade











വീഡിയോ ദൃശ്യങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ ക്ലിക്ക് ചെയ്യുക
1. S P C പാസിങ് ഔട്ട് പരേഡ് 2018 S P C പാസിങ് ഔട്ട് പരേഡ് 2018