എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

14:00, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nss19017 (സംവാദം | സംഭാവനകൾ) (ോോ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-2019 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണ യോഗം 27-6-2018 ബുധനാഴ്ച ഉച്ചക്ക് 1.30 ന് സ്കൂൾ ഒാ‍ഡിറ്റോറിയത്തിൽ ചേർന്നു. അന്നേ ദിവസം തന്നെ HM ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 70 പേർ ക്ലബ്ലിലെ അംഗങ്ങളായി. കൺവീനർ സ്ഥാനത്തേക്ക് ഷൈമ, നേതൃസ്ഥാനത്തേക്ക് മുഹമ്മദ്ഷിനാസ് , അവനിക്താ ശശികുമാർ എന്നിവർ തെര‍‍ഞ്ഞെടുക്കപ്പെട്ടു .തുടർന്ന് ക്ലബിന്റെ പ്രവർത്തനങ്ങളായ ദിനാചരണങ്ങൾ,ലാബ് വിപുലീകരണം,സ്കൂൾ പാർലിമെന്റ്, ശാസ്ത്രമേള, മ്യൂസിയ പ്രദർശനം എന്നിവ ചർച്ച ചെയ്യപ്പെട്ടു.ജൂലൈ 2ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മതസരം നടത്തി . ശ്രീകാന്ത് 10 എ ,നന്ദന.എം 8. ബി , വി‍ഷ്ണു .ബി 10എ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് രണ്ടാം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി : സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ യു.പി.വിഭാഗത്തിൽ പ്രസംഗ മത്സരവും ഹൈസ്കൂൾ വിഭാഗത്തിൽ ഉപന്യാസ മത്സരവും നടത്തി. ജൂലൈ 13ന് ചരിത്ര മ്യൂസിയ പ്രദർശനം നടത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂൾ ആകാശവാണിയിലൂടെ ഹിരോഷിമാദിനം,നാഗസാക്കി ദിനം എന്നിവയുടെ ഒാ‍ഡിയോ ക്ലിപ്പിങ്സ് കേൾപ്പിച്ചു.