എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം

ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം.

എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

കാഞ്ഞിരമറ്റം പി.ഒ,
കോട്ടയം
,
686 585
,
കോട്ടയം ജില്ല
സ്ഥാപിതം29 - 06 - 1923
വിവരങ്ങൾ
ഫോൺ04812704467
ഇമെയിൽlfhskanjiramattom@rgmail.com
കോഡുകൾ
സ്കൂൾ കോഡ്'''33083''' (33083 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോട്ടയം'''
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ലിസ്സിയമ്മ ജോസഫ്
അവസാനം തിരുത്തിയത്
10-08-201833083lfhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



KanjiramattamSchool

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്

വി.കൊച്ചുത്രേസ്യാ സ്കൂളിന്റെ മദ്ധ്യസ്ഥ
സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി

ഭൗതികസൗകര്യങ്ങൾ

  1. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
    1. 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.
    2. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
    3. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്.
    4. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    5. ആൺകുട്ടികൾക്കായി 12ഉം ,പെൺകുട്ടികൾക്കായി 20 ബാത്ത്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു.
    6. വിശാലമായ വായനമുറി
    7. സയൻസ് ലാബ്, ഗണിതലാബ്,
    8. 6 ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കിയിരിക്കുന്നു.
    9. സമഗ്രപോർട്ടൽ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
    10. ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈൽസ് ഇട്ടു.
    11. ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു

2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകി

2018-19 ലെ നവാഗതർ

പരിസ്ഥിതി ദിനം

ജൂൺ അഞ്ചാംതിയതി പരിസ്ഥിതി ദിനം ആചരിച്ചു. .

പരിസ്ഥിതി ദിനത്തിൻ വൃക്ഷതൈനടുന്നു.
  • ഈ ദിനത്തിൽ കുട്ടികൾക്കായി ക്യുസ് മത്സരം നടത്തി
  • കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
കുട്ടികൾക്ക് വൃക്ഷതൈകൾ നൽകുന്നു.

സ്കൂൾ പിറ്റിഎ

പിറ്റിഎ പൊതുയോഗം

  • സ്കൂൾ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു
    • സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.
      • ശ്രി.ജയ്മോൻ പി പുത്തൻപുരയെ പിറ്റിഎ പ്രസിഡന്റായി തിരഞ്ഞെടുത്തു.
        • 14/072018 ന് മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
          സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

PTA പൊതുയോഗം ഉദ്ഘാടനം


പിറ്റിഎ എക്സിക്യൂട്ടീവ്
സ്കൂൾ ലോക്കൽമാനേജർ ഫാ.അബ്രാഹം ഏരിമറ്റത്തിൽ
പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജെയിംസ് പുത്തൻപുരയ്ക്കൽ
  1. ആഗസ്റ്റ് രണ്ടാംതിയതി സ്കൂൾ മനേജരുടെ അദ്ധ്യക്ഷതയിൽ പിറ്റിഎ എക്സിക്യൂട്ടീവ് കൂടി
    1. കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്തു
    2. സ്കൂൾ ബസ്സിന്റെ നടത്തിപ്പിനെകുറിച്ച് ചർച്ച ചെയ്തു.
    3. പിറ്റിഎ ഫണ്ട് , സ്കൂൾ വികസനഫണ്ട് ഇവയുടെ സമാഹരണത്തെകുറിച്ച് തീരുമാനമെടുത്തു.
    4. ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു.

2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ

കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങുന്നു
  • കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
  • ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
Full A+
9 ,8 A+

പച്ചക്കറികൃഷി

കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക
പച്ചക്കറിത്തോട്ടം ഫലസമൃദ്ധി
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.

2018-2019 ലെ വിളവെഠുപ്പ്
ഒരു മുറം പച്ചക്കറി

ക്ലബ്ബുകളുടെ ഉദ്ഘാടനം

ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'

  • കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ്
  • അഡാർട്ട് ക്ലബ്ബ്,
  • വിദ്യാരംഗം കലാസാഹിത്യവേദി,
  • സയൻസ് ക്ലബ്ബ്,
  • സോഷ്യൽസയൻസ് ക്ലബ്ബ്,
  • ഗണിതക്ലബ്ബ്,
  • ഐറ്റിക്ലബ്ബ്,

എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.

  • മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.
  • കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു.
  • ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു.
  • ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.
  • സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.ഡെന്നീസ് ജോയി, ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ് തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു.
  • സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി എന്നിവരേയും

ലീഡേഴ്സായി ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.

  • കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി ആഷിക്ക് ഷിജോ, അലീനാ ബിജു എന്നിവരേയും തിരഞ്ഞെടുത്തു.

പച്ചക്കറി കൃഷി - 2018-2019

തക്കാളി ആദ്യവിളവെടുപ്പ്

ലിങ്കിൽ ക്ലിക്കു ചെയ്യുക
പച്ചക്കറിത്തോട്ടം ഫലസമൃദ്ധി

ലിങ്കിൽ ക്ലിക്കു ചെയ്യുക
പച്ചക്കറിത്തോട്ടം ഫലസമൃദ്ധി



മനോരമ നല്ലപാഠം

വീട്ടുമുറ്റത്ത് കോഴിവളർത്തൽ സ്കൂളിലൂടെ - നല്ലപാഠം

വീട്ടുമുറ്റത്ത് കോഴിവളർത്തൽ സ്കൂളിലൂടെ -സ്കൂളിലെ 50 കുട്ടികൾക്ക് 5 കോഴികൾ വീതം നൽകി കുട്ടികളിൽ പ്രകൃതിയോടും, മൃഗങ്ങളോടുമുള്ള സ്നഹം വളർത്താൻ സഹായിക്കുന്നു. കൂടുതൽ ചിത്രങ്ങൾക്ക് ലിങ്ക് കോഴിവളർത്തൽ പദ്ധതി

ഇത് ഞങ്ങൾക്ക് ഒരു ഭാരമല്ല ,കുട്ടികൾ കൃഷിക്കുള്ള സ്ഥലം ഒരുക്കുന്നു.
കുട്ടികൾ കൃഷിചെയ്ത ഫാഷൻ ഫ്രൂട്ട് ചമ്മന്തി ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് നൽകുന്നു.
ഉച്ചക്കഞ്ഞിക്കുള്ളപച്ചക്കറി പാചകക്കാരിയെ ഏല്പിക്കുന്നു.

മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെ കുട്ടികൾക്കായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ മനോരക്ക് കൈമാറുന്നു.

കുട്ടനാട്ടിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ

ബാലഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ
മജിഷൻ മുതുകാട് ക്ലാസ് നയിക്കുന്നു
മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട അദ്ധ്യാപകസംഗമം

ആഗസ്റ്റ് ആറാംതിയതി മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കോട്ടയത്തു വച്ചുനടത്തപ്പെട്ട അദ്ധ്യാപക
സംഗമത്തിൽ കാഞ്ഞിരമറ്റം സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.ലിസി ജോസും .ആനിമേറ്റർ സി.ലിറ്റിൽതെരസ്സും പങ്കെടുത്തു.

വീട്ടുമുറ്റത്ത് കോഴിവളർത്തൽ സ്കൂളിലൂടെ - നല്ലപാഠം

വീട്ടുമുറ്റത്ത് കോഴിവളർത്തൽ സ്കൂളിലൂടെ -സ്കൂളിലെ 50 കുട്ടികൾക്ക് 5 കോഴികൾ വീതം നൽകി കുട്ടികളിൽ പ്രകൃതിയോടും, മൃഗങ്ങളോടുമുള്ള സ്നഹം വളർത്താൻ സഹായിക്കുന്നു. കൂടുതൽ ചിത്രങ്ങൾക്ക് ലിങ്ക് കോഴിവളർത്തൽ പദ്ധതി

ഇത് ഞങ്ങൾക്ക് ഒരു ഭാരമല്ല ,കുട്ടികൾ കൃഷിക്കുള്ള സ്ഥലം ഒരുക്കുന്നു.
കുട്ടികൾ കൃഷിചെയ്ത ഫാഷൻ ഫ്രൂട്ട് ചമ്മന്തി ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് നൽകുന്നു.
ഉച്ചക്കഞ്ഞിക്കുള്ളപച്ചക്കറി പാചകക്കാരിയെ ഏല്പിക്കുന്നു.

മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെ കുട്ടികൾക്കായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ മനോരക്ക് കൈമാറുന്നു.

കുട്ടനാട്ടിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ


ബാലഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ
മജിഷൻ മുതുകാട് ക്ലാസ് നയിക്കുന്നു
മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട അദ്ധ്യാപകസംഗമം

ആഗസ്റ്റ് ആറാംതിയതി മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കോട്ടയത്തു വച്ചുനടത്തപ്പെട്ട അദ്ധ്യാപക
സംഗമത്തിൽ കാഞ്ഞിരമറ്റം സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.ലിസി ജോസും .ആനിമേറ്റർ സി.ലിറ്റിൽതെരസ്സും പങ്കെടുത്തു.