ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം

                                                                    നേര്

ആദിമമനുഷ്യന്റെ കാലം തൊട്ട് വിവരവിനിമയം വളരെ പ്രധാനപ്പെട്ടതായിരുന്നു.അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങൾ,ശത്രുക്കളുടെ കടന്നാക്രമണങ്ങൾ,ഭക്ഷണത്തിന്റെ സാന്നിധ്യമറിയിക്കൽ,വന്യമൃഗങ്ങളുടെ ശല്യങ്ങളിൽ നിന്നുള്ള രക്ഷാമാർഗങ്ങൾ എന്നു വേണ്ട മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ വ്വവഹാരങ്ങൾക്കും മെച്ചപ്പെട്ട വിനിമയരീതികളാവശ്യമായി വന്നു.ഇന്നും വർ‍ത്തമാനപ്പത്രങ്ങൾ നമ്മുടെ ജീവിതത്തിൽ നിർണായകസ്വാധീനം ചെലുത്തുന്നുണ്ട്.ഇത് നമ്മുടെ സ്വന്തം പത്രം.....നേരുകൾ നഷ്ടപ്പെടുമ്പോഴും നേരിന്റെ പക്ഷത്ത് മാത്രം നിലയുറപ്പിക്കുന്ന നേരിന്റെ കണ്ണാടി.........