ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/മറ്റ്ക്ലബ്ബുകൾ

ഹെ‍ൽത്ത് ക്ലബ്ബ്

സ്കൂളി‍ൽ പ്രവ‍ർത്തിച്ചുവരുന്ന ഒരു പ്രധാനക്ലബ്ബാണ് ഹെ‍ൽത്ത് ക്ലബ്ബ്, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ ബോധവ‍ൽക്കരണം, ആരോഗ്യകരമായ ഭക്ഷണശീലം, ജീവിത ശൈലി എന്നിവ രൂപപ്പെടുത്തുന്നതിന് സഹായിക്കുക. നാച്ചറ‍ൽ ക്ലബുമായി ചേ‍‍‍ർന്ന് പരിസരമലീനീകരണത്തിനെതിരെ വിദ്യാ‍ർഥികളെ അണിചേ‍‍ർക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവ‍ർത്തിക്കുന്നു.

ലോകഭക്ഷ്യദിനാചരണം

 
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന പ്രദർശനവും വിൽപനയും

ക്ടോബർ 16 ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ഈ വർഷം ഹെൽത്ത് ക്ലബ് പുതുമയാർന്ന ഒരു പരിപാടിയാണ് സംഘടിപ്പിച്ചത്. കുടുംബങ്ങളിൽ പോലും കൃത്രിമ ഭക്ഷണം ഹോട്ടലിൽനിന്ന് വാങ്ങി കഴിക്കുന്നത് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിൽ നാടൻ ഭക്ഷണവിഭവങ്ങൾക്ക് പ്രോത്സാഹനവും പ്രചാരണവും നൽകുക എന്ന ഉദ്ദേശ്യത്തോടെ നാടൻ പലഹാരങ്ങളുടെ പ്രദർശനവും വിൽപനയുമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയത്. കുട്ടികളുടെ പങ്കാളിത്തവും വിഭവങ്ങളുടെ വൈവിധ്യവും ഭക്ഷ്യമേളക്ക് കൊഴുപ്പുകൂട്ടി. പുതിയ വിഭവങ്ങളുടെ റെസിപ്പിയും കുടെ പ്രദർശിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വിവിധതരം പാനീയങ്ങളുടെ നിർമാണവും പ്രദർശനവും കൂടി ഉൾപ്പെടുത്തിയിരുന്നു. വിപണനവും കൂടി ലക്ഷ്യമാക്കിയതിനാൽ ലഘുഭക്ഷമാണ് പ്രധാനമായും ഉണ്ടായിരുന്നത്.


ഒക്ടോബർ 16 ലോകഭക്ഷ്യദിനമാണ്.ഭക്ഷണത്തെയും അതിന്റെ മൂല്യത്തെയും കുറിച്ച് നാം അത്രയൊന്നും ബോധവാന്മാരല്ല എന്നതാണ് യാഥാർത്ഥ്യം. സത്യത്തിൽ ഭക്ഷണം തന്നെയാണ് മരുന്ന്. ഭക്ഷണകാര്യത്തിൽ അശ്രദ്ധ പുലർത്തുകയും തുടന്ന് അതുമൂലം സംഭവിക്കുന്ന രോഗങ്ങൾക്ക് ചികിത്സിക്കാൻ വേണ്ടി ലക്ഷങ്ങൾ മുടക്കുകയും ചെയ്യുന്ന സംസ്കാരമാണ് വളർന്ന് വരുന്നത്. പ്രചരിച്ചുവരുന്ന ഒരു തമാശ അർഥവത്താണ്. വയറ്റിൽനിന്ന് പോകുന്നത് പരിശോധിക്കാൻ ഓരോ കുഗ്രാമത്തിലും രണ്ടോ മൂന്നോ ലബോറട്ടറികൾ കേരളത്തിലുണ്ട്. എന്നാൽ വയറ്റിലേക്ക് പോകുന്നത് പരിശോധിക്കാൻ ജില്ലയിലെങ്കിലും ഫലപ്രഥമായി ഒരു ലബോറട്ടറിയില്ല.

 
നാടൻവിഭവങ്ങളുടെ പ്രദർശനവും വിൽപനയും

എല്ലായിടത്തും ഭക്ഷണ മുണ്ടാവട്ടെ എന്ന ആപ്തവാക്യവുമായി 1945 ഒക്ടോബർ 16 ന് ലോക ഭക്ഷ്യകാർഷിക സംഘടന പിറവിയെടുത്തു .ഇതിന്റെ ഓർമയ്ക്കാണ് ഈ ദിവസം ലോകം മുഴുവൻ ഭക്ഷ്യദിനമായി ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം ‘ലോകത്താകമാനമുള്ള കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ഭക്ഷണം പരിതാപകരവും അത്യന്തം ദയനീയവുമാണ്. ഭക്ഷണവിഭവങ്ങളുടെ കമ്മിയെക്കാൾ അതിന്റെ നീതിപൂവ്വകമായ വിതരണം നടക്കുന്നില്ല എന്നത് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ട പ്രശ്നമാണ്. ഇന്ത്യ പട്ടിണിയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന പടിയിലാണെന്നത് നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നു. എല്ലാവർക്കും ഭക്ഷണം എന്നതോടൊപ്പം നല്ല ഭക്ഷണം എന്നതുകൂടി നമ്മുടെ വിഷയമാക്കേണ്ട കാലമാണിത്.