യോഗാക്ലബ്ബ്

ശ്രീമതി ശൈലജാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ യോഗാക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികൾകൾക്ക് യോഗാ പരിശീലനം നൽകുന്നതിനായി പുറത്തു നിന്നുള്ള വിദഗ്ദ്ധരുടെ സേവനം പ്രയോനപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷവും യോഗാദിനം സമുചിതമായി ആഘോഷിച്ചു.

നിയമ പഠന ക്ലബ്ബ്

ശ്രീമതി ബിന്നി ടീച്ചറിന്റെ നേതൃത്വത്തിൽ നിയമ പഠന ക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഒമ്പതതാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഈ ക്വബ്ബിലെ അംഗങ്ങൾ. കേരള സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിട്ടി ഈ ക്ലബ്ബ് അഗംങ്ങൾക്കായി 'നിയമപാഠം' എന്ന ഒരു പുസ്തകം എല്ലാ വർഷവും സൗജന്യമായി നൽകുന്നു. ഈ പുസ്തകം ക്ലബ്ബംഗങ്ങൾക്ക് സാമൂഹ്യശാസ്ത്രാദ്ധ്യാപകർ വിശദീകരിച്ചുകൊടുക്കുകയും തുടർന്ന് ഒരു പരീക്ഷ വാർഷികമായി നടത്തുകയും ചെയ്യുന്നു. വിജയികൾക്ക് നിയമ സാക്ഷരതാ സർട്ടിഫിക്കറ്റുകൾ എല്ലാ വർഷവും വിതരണം ചെയ്യുന്നു.