എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 നവംബർ 1 കേരളപിറവി ദിനം

16:05, 18 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കേരളപ്പിറവി ദിനം ഭംഗിയായി ആഘോഷിച്ചു.കേരളപ്പിറവിയെ സംബന്ധിച്ച വിവരണത്തോടൊപ്പം കേരളത്തനിമയാർന്ന ഗാനങ്ങളും കുട്ടികൾ ആലപിക്കുകയുണ്ടായി. ടാഗോർ ലൈബ്രറി സംഘടിപ്പിച്ച പ്രശ്നോത്തരിയിലും കുട്ടികൾ പങ്കെടുത്തു. എക്സൈസ് വകുപ്പിന്റെ നിർദ്ദേശാനുസരണം 'ലഹരിക്കെതിരെ ഒരു മരം നട്ടുവളർത്തുക' എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പാർലമെന്റ് അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ആര്യവേപ്പിന്റെ തൈകൾ നട്ടാണ് പരിപാടി ഗംഭീരമാക്കിയത്.ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ്,അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.