സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/പ്രാദേശിക പത്രം
പ്രവേശനോൽസവം
2017 ജൂൺ ഒന്നാം തിയതി പ്രവേശനോൽസവം നടത്തി. സ്കൂൾ മാനേജർ ഫാ. സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി,എ പ്രസിഡന്റ് കെ.യു വർക്കി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മോളി ജോസ്, വാർഡ് മെമ്പർ അംബുജാക്ഷി, എം.പി.ടി.എ പ്രസിഡന്റ് സുജിത രാജു, സി. ലൂസി കെ ജെ എന്നിവർ പ്രസംഗിചു. 2017-18 വർഷം അക്കാദമിക പ്രവർത്തനങ്ങൽക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഈ വർഷത്തെ പ്രവേശനോൽസവം നടത്തി. നവാഗതരായ വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് ശ്രീമത് മോളി ടീച്ചർക്ക് ഇരു ദക്ഷിണ നൽകി. ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾക്കായി അക്ഷര ദീപം തെളിയിച്ചു നൽകി. ചടങ്ങിൽ വിദ്ധ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും 2016-17 മികവ് അവതരിപ്പിക്കുകയും ചെയ്തു.
വിജയോൽസവം
=== 2016-17 അദ്ധ്യായന വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകെണ്ട് വിജയോൽസവം നടത്തി. പ്ലസ് ടൂ വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 54 വിദ്യാർത്ഥികളെയും എസ് എസ് എൽ സിയ്ക്ക് എ പ്ലസ് നേടിയ 14 വിദ്യാർത്ഥികളെയും 9 വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 20 വിദ്യാർത്ഥികളെയും 15-06-2017ന് ആദരിച്ചു. എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ 12 വിദ്യാർത്ഥികളെയും ആദരിച്ചു. പി ടി എ പ്രസിഡന്റ് കെ യു വർക്കി അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാ.സുനിൽ കെ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും പ്രമുഖ പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ ജോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷൈമ ടി ബെന്നി, സുജിത രാജു, എം ജെ ജോസഫ്, രാജൻ ബാബു, ആൽബൻ മാത്യൂ , അതുല്യ ബേബി ജോബിൻ ജോയി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ അസംബ്ലി (5-10-2017) സ്കൂളിൽ എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും മനോഹരമായി അസംബ്ലി നടത്തി വരുന്നു.5-10-2017 വ്യഴായ്ച് ദിവസത്തെ അസംബ്ലിയിൽ സ്കൂൾ സീനിയർഅസിറ്റന്റ് എൽസി കെ.ജെ ടീച്ചർ ഞങ്ങളോട് ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒരാഴ്ച്ച വന്യജീവി സംരക്ഷണ വാരമായി നടത്തുവാൻ പ്രഖ്യപിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. അതുനു ശേഷം ഞങ്ങളോട് സുജിത്ത് സർ സ്കൂൾ ഡിസിപ്ലിന്റെ ആവശ്യകത പറഞ്ഞുകൊടുത്തു. പിന്നെ കുട്ടികൾ ദേശീയഗാനം ആലപിച്ച് പിരിഞ്ഞു.
സ്കൂൾ അസംബ്ലി (02-11-2017) വ്യഴായ്ച് ദിവസത്തെ അസംബ്ലിയിൽ സ്കൂൾ പ്രധാന അദ്ധ്യാപകൻ മോളി ജോസ്