ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/പ്രാദേശിക പത്രം
ഓണക്കാലം വസന്തകാലം
ഓണക്കാലം കേരളത്തിന്റെ വസന്തകാലം കൂടിയാണ്.മലയാളത്തിന്റെ മണ്ണും മനസ്സും തരളമാകുന്ന കാലം. ഗൃഹാതുരമായ ഒരു ഒർമയുടെ പേരാണ് മലയാളിക്ക് ഒാണം.ഐശ്വര്യത്തിന്റെ പൂവിളികളുമായെത്തുന്ന പൊന്നിൻ ചിങ്ങമാസത്തെ വരവേറ്റിവരുന്നത് വർണ്ണപ്പകിട്ടേറിയ പൂക്കാലമായിരുന്നു.ലോകമെങ്ങുമുളള മലയാളിക്ക് ചിങ്ങമെന്നാൽ ഒാണമാണ്.നാട്ടു ചെടികളും വീട്ടു ചെടികളും കാട്ടു ചെടികളും ഒാണത്തെ വരവേൽക്കാൻ പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ചിങ്ങത്തിലെ കേരളം.പൂക്കളിലെ റാണി എന്നറിയപ്പെടുന്ന പനിനീർ പൂവ് പണ്ടു കാലത്ത് ഒാണപൂക്കങ്ങളിൽ ഉപയോഗിച്ചിരുന്നില്ല.പച്ചിലകൾ ഒാണപുക്കളങ്ങളിൽ ഉപയോഗിക്കുന്നു.ഒാണം മലയാളികളുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ആഘോഷമാണ്.കേരളത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഉത്സവമാണ് ഒാണം.പൂക്കളായും സദ്യയായും പ്രകൃതിവിഭവങ്ങൾക്കൂടി ഭാഗമാകുന്ന ഒാണത്തെ കേരളത്തിന്റെ വസന്തോൽസവമെന്നാണ് കവികൾ വിശേഷിപ്പിക്കുന്നത്.പ്രകൃതികളുടെയും പൂക്കളുടെയും ഉത്സവവും കൂടിയാണ് എല്ലാ ഒാണക്കാലവും.മലയാളികളുടെ മധുരോത്സവമായ പൊന്നോണം സമ്പൽ സമൃദ്ധമായ ഒരു സമൂഹത്തെക്കുറിച്ചുളള സുന്ദര സ്വപ്നമാണ്.തുമ്പിതുളളൽ,കൈകൊട്ടികളി,ഊഞ്ഞാലാട്ടം,കോലാട്ടം തുടങ്ങി ഒാമക്കാലത്ത് സ്ത്രീകൾക്ക് മാത്രമായി ചില കലാപ്രകടനങ്ങൾ നിലനിന്നിരുന്നു.ഒാണവുമായിബന്ധപ്പെട്ട് ചില പഴക്കാല സ്മൃതികളാണ് ഓണപ്പൂക്കളം,ഓണത്തല്ല്,ഓണവില്ല്,ഉത്രാടപ്പാച്ചിൽ,ഓണതുള്ളൽ,ഓണക്കാഴ്ച്ച,ഓണത്താറ്,ഓണപ്പുടവ,പുലിക്കളി തുടങ്ങിയവ ചിങ്ങമാസം മലയാളികളുടെ ഉത്സവക്കാലം.