സ്കൂൾവിക്കി:പുതിയലേഖനം
|
സ്കൂള്‍വിക്കിയില്‍ പുതിയ ലേഖനം ആരംഭിക്കാം.
- താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം
- പുതിയ ലേഖനത്തിന് ചെരുന്ന തലക്കെട്ട് താഴെ കാണുന്ന പെട്ടിയില്‍ എഴുതി ചേര്‍ക്കുക
- ഈ പേരില്‍ മറ്റൊരു താള് നിര്‍മ്മിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
- 'ലേഖനം തുടങ്ങുക' എന്ന ബട്ടണില്‍ അമര്‍ത്തുക.
- പുതിയ ലേഖനത്തിന്റെ URL : http://schoolwiki.in/index.php/ തലക്കെട്ട് എന്നായിരിക്കും.
- ബ്രൌസറിന്റെ അഡ്രസ്സ് ബാറില്‍ http://schoolwiki.in/index.php/ തലക്കെട്ട് എന്ന URL നേരിട്ട് നല്‍കിയും പുതിയ താള് ആരംഭിക്കാം.
മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും ഒരു പുതിയ ലേഖനം ആരംഭിക്കാം.
വിക്കിലിങ്കുകള്‍ വഴി
- തയ്യാറാക്കിയ ഒരു താള് തുറക്കുക.
- മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബ് ക്ലിക്ക് ചെയ്യുക.
- ഇതില്‍ പുതിയ താളിലേക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തുക ( പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക.)
- "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള് സേവ് ചെയ്യുക
- പുതിയ താളിലേക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ താള് തുറക്കപ്പെടും.
- ഇതില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, പുതിയ ലേഖനം ആരംഭിക്കാം .
പ്രത്യേക ശ്രദ്ധയ്ക്ക്
- ഈ ലേഖനം താങ്കള്‍ തന്നെ എഴുതിയതാണെന്നും, അല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പുവരുത്തുക.
- താങ്കള്‍ എഴുതാനുദ്ദേശിക്കുന്ന ലേഖനം സ്കൂള്‍വിക്കിയില്‍ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളില്‍ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത അക്ഷരത്തില്‍ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. താങ്കള്‍ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കില്‍; അതില്‍ താങ്കള്‍ക്ക് അവശ്യമായ തിരുത്തലുകള്‍ നടത്താവുന്നതാണ്.
- താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക.