ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ

12:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഔഷധത്തോട്ടം ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഇവിടെസ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .