കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കോപ്പൻഹേഗൻ - ലേഖനം

10:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

|----
കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി - (ലേഖനം)
-ആർ.പ്രസന്നകുമാർ. 13/12/2009
കാർബൺ നിർഗമന തീവ്രത കുറയ്കുക, ആഗോളതാപനത്തിന്റെ അളവ് കുറയ്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തുക എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ഡെന്മാർക്കിൽ പൊടിപൂരം കൊണ്ടാടുന്പോൾ വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ കാർബൺ നിർഗമന തോത് കുറയ്ക്കുവാ൯ തത്വാധിഷ്ടിത തീരുമാനം എടുക്കുകയുണ്ടായി. രസകരമെന്നു പറയട്ടെ, ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും ഇക്കാര്യത്തിൽ മത്സരബുദ്ധിയോടെ പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ തങ്ങൾക്ക് അതിൽ ഒട്ടും കുറവ് തോന്നുന്നില്ലെന്നും പരിഹാരപ്രക്രിയയിൽ പണം ചെലവാക്കുന്നതിൽ സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു.
ലിനീകരണ തോത് കുറയ്ക്കുവാനുള്ള നിർദ്ദേശമായി യുറേനിയം ഇന്ധനം ഉപയുക്തമാക്കുന്ന ആണവനിലയങ്ങളുടെ പ്രസക്തി യോഗം ചർച്ചക്കു വിധേയമാക്കി. കാർബൺ നിർഗമനം കുറയ്കുവാനുള്ള നടപടി എന്ന നിലയിൽ ഇന്ത്യയും ചൈനയും ആണവോർജം നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ യോജിച്ചു. പക്ഷേ പരിസ്ഥിതിവാദികൾ ഇതിനെ എതിർത്തു. സുരക്ഷാപരമായും അവർ ആണവ റിയാക്ടറിനെതിരാണ്. കൂടുതൽ ആണവ റിയാക്ടറുകൾ തകർന്നാലുണ്ടാകുന്ന ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും അവർ മു൯കൂട്ടി കാണുന്നു.
ലോകം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു നിൽക്കേ അവിടവിടെയായി അശാന്തിയുടെ കാർമേഖങ്ങൾ ഉരുണ്ടു കൂടുന്നു. എങ്കിലും പ്രതീക്ഷയുടെ ചില രജതരേഖകൾ സനാതന ഭാരതം കാത്തു സൂക്ഷിക്കുന്നു. 13/12/2009