വെള്ളം (സംഖ്യ)
സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയിൽ എണ്ണിത്തീർക്കുവാൻ പ്രയാസവുമുള്ളതുമായ സംഖ്യകൾക്ക് മലയാളത്തിൽ വെള്ളം എന്നു പറഞ്ഞിരുന്നു. ഭാസ്കരാചാര്യന്റെ ലീലാവതിയിലെ ജലധിയിൽ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്) നിന്നാകാം ഈ വിവർത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.
വലിയ സംഖ്യകൾക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകൾ :
- നൂറു പത്ത് - ആയിരം 103
- നൂറു ആയിരം - ഒരു ലക്ഷം 105
- നൂറു നൂറായിരം - ഒരു കോടി 107
- നൂറു നൂറായിരം കോടി - ഒരു മഹാകോടി
- നൂറു നൂറായിരം മഹാകോടി - ഒരു ശംഖം
- നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം
- നൂറു നൂറായിരം മഹാശംഖം - ഒരു വൃന്ദം
- നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം
- നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
- നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
- നൂറു നൂറായിരം മഹാപത്മം - ഒരു ഖർവം
- നൂറു നൂറായിരം ഖർവം - ഒരു മഹാഖർവം
- നൂറു നൂറായിരം മഹാഖർവം - ഒരു സമുദ്രം
- നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
- നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
- നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം