പൂർണ്ണസംഖ്യ

10:22, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂജ്യം, ധനസംഖ്യകൾ, ഋണസംഖ്യകൾ എന്നിവ അടങ്ങുന്ന സംഖ്യാ ഗണത്തിലെ അംഗങ്ങളാണ് പൂർണ്ണ സംഖ്യകൾ (Integer) . ഇന്റീജർ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം സ്പർശിക്കപ്പെടാത്തത് അല്ലെങ്കിൽ പൂർണ്ണമായത് എന്നാണ്.

പൂർണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം

ഭിന്ന ഘടകമോ ദശാംശ ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂർണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂർണ സംഖ്യകളല്ല.

പ്രത്യേകതകൾ

സങ്കലനം, ഗുണനം എന്നിവ ഈ ഗണത്തിൽ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തിൽ നിന്നും രണ്ട് സംഖ്യകൾ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. വ്യവകലനവും ഈ നിയമം പാലിക്കുന്നു. സാഹചര്യ നിയമം, ക്രമനിയമം, വിതരണനിയമം എന്നിവയും ഈ ഗണിതക്രിയകൾ പാലിക്കുന്നു.

ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂർണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് സംഖ്യാരേഖയിൽ അടയാളപ്പെടുത്തുന്നത്.


"https://schoolwiki.in/index.php?title=പൂർണ്ണസംഖ്യ&oldid=394256" എന്ന താളിൽനിന്ന് ശേഖരിച്ചത്