സൂത്രവാക്യം
പ്രതീകങ്ങളും സംഖ്യകളും ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ് സൂത്രവാക്യം(Formula).
ഗണിതശാസ്ത്രത്തിൽ ബീജീയവാക്യങ്ങളുപയോഗിച്ചാണ് ഇവ നിർവചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അങ്കഗണിതം, ജ്യാമിതി തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങൾ കാണാവുന്നതാണ്. ഇവ സമവാക്യങ്ങളോ(equations) അസമവാക്യങ്ങളോ(inequalities) ആകാം.