ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്

04:39, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് . മോഡൽ സ്കൂൾ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1972ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്
വിലാസം
വാഴത്തോപ്പ്

വാഴതോപ്പ് പി.ഒ, ഇടുക്കി
,
685602
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1972
വിവരങ്ങൾ
ഫോൺ04862 235377
ഇമെയിൽ29015gvhss @gmail.com
കോഡുകൾ
സ്കൂൾ കോഡ്29015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോമി ജോസഫ്
പ്രധാന അദ്ധ്യാപകൻഎസ് പാരിജൻ
അവസാനം തിരുത്തിയത്
26-09-2017Visbot



ചരിത്രം

| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ൽ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികൾക്കും കാർഷിക കുടിയേറ്റത്തോടെ എത്തിച്ചേർന്നവർക്കും തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിർമ്മാണഘട്ടത്തിൽ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു . അന്നത്തെ സാമൂഹിക പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സർക്കാർ 1971 - ൽ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റർ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതൽ പ്രവർത്തനം തുടങ്ങി.എന്നാൽ 85 - 86 വർഷങ്ങളിൽ ഹൈറേഞ്ച് പ്രദേശത്ത് കൂടുതൽ സ്കൂളുകൾ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതൽ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ൽ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടർഡിവിഷൻപ്രവർത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തിൽ നേരിയകുറവുണ്ടായി എന്നാൽ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാൽ ജില്ലയിലെ ലീഡ് സ്കൂളായി സർക്കാർ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങൾക്കിടയിലാണ് QEPR പദ്ധതിയിൽ സ്കൂളിനെ ഉൾ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങൾ, പാഠ്യേതര രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവർത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദർശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനിൽക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകൾ ഈ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സർക്കാർ

ഇത് ഒരു സർക്കാർ സ്കൂൾ ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാർത്ത്യായനി| ചന്ദ്രശേഖര കർത്താ | സൈമൺ | കെ സി ചാക്കോ | നാരായണൻ | വി ആർ ഗോപാലൻ| എസ് എസ് കുമാരി | പി പി ജോസ് | അന്നക്കുട്ടി പി എം‍| സി ജോർജ്ജ്| കെ ജെ അന്നക്കുട്ടി | കുഞ്ഞോമന വി എൻ| | |മണിയപ്പൻ പീ ഡി |ലിസ്സമ്മജോസ്| മോളി എബ്രഹാം| യു കെ ഇന്ദിര|വിജയലഷ്മി വി | ഹാരിഫാൽ| പ്രകാശ് മോഹനൻ | അനിത കൃഷ്ണൻ | മുനീർ എം|വി‍ജയൻ എൻ‌‌| ജയകൃഷണൻ | വിനോദൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജയിംസ് എം ആദായി (ന്യൂസ് റീഡർ ദൂരദർശൻ)
  • പ്രഭാ തങ്കച്ചൻ (പഞ്ചായത്ത് പ്രസിഡന്റ്)
  • സത്യൻ കെ ജി
  • ജോയി വർഗീസ്
  • എ പി ഉസ്മാൻ
  • ലക്ഷ്മി ശശി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി

{{#multimaps: 9.862911,76.9581419| width=600px | zoom=13 }} |

  • ഇടുക്കി ചേറുതോണിയിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു

തൊടുപുഴയിൽ നിന്നും ഏകദേശം 65 കിലോമീറ്റർ ദൂരത്തിലാണ് ചെറുതോണി സ്ഥിതിചെയ്യുന്നത്

idukki