ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്

14:07, 20 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38008 (സംവാദം | സംഭാവനകൾ) (ഒാണാഘോഷം)


ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്
വിലാസം
വടക്കടത്തുകാവ്

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-09-201738008




ചരിത്രം

കൊല്ലവര്‍ഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ എെവര്‍കാലാ-എെക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നി പോയിരുന്നത്. ആയതിനാല്‍ ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. മഹാനായ ശ്രീ നെല്ലുരേത്ത് വലിയതാനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദ്ധ്യതിരുവിതാം കൂറിലെ ആദ്യത്തെ സര്‍ക്കാര്‍ സ്കൂളാണിത്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. .

  • ജെ.ആര്‍ സി
  • സമ്പൂര്‍ണ നിരക്ഷരതാ നിര്‍മ്മാര്‍ജനം
  • . സ്കൂള്‍ മാഗസിനുകള്‍( ഗണിതം, സയന്‍സ്)
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മുന്‍ സാരഥികള്‍ == '

ലില്ലിജോര്‍ജ്, ജനാര്‍ദ്ദനന്‍, അരവിന്ദാക്ഷന്‍ ഉണ്ണിത്താന്‍, ജയവര്‍ദ്ധനന്‍, റെയ് ച്ചല്‍ ഉമ്മന്‍, എലിസബത്ത് ജോര്‍ജ്, ലില്ലിക്കുട്ടി, വത്സല ടീച്ചര്‍, ആമീനാ ബീവി, കെ. ശശികുമാര്‍, സുമാദേവി അമ്മ, പി. രാധാമണി, ജയരാജന്‍, വിജയലക്ഷ്മി .പി.

മികച്ച നേട്ടം 2017-18 അധ്യയന വര്‍ഷത്തിന്റെ പ്രവേശനോത്സവം

കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാനതലത്തില്‍ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഒന്നാം സ്ഥാമവും എ ഗ്രേഡും ലഭിച്ച ആര്‍. ഗ്രിഷ്മ ( 7- class) യെ പി .റ്റി. എ യും , എസ്. എം .സി യും അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം

എന്റെ വിദ്യാലയത്തിലെ ഓണാഘോഷം 2017 ആഗസ്റ്റ് മുപ്പത്തിയൊന്നാം തീയതിയായിരുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ ഒാണാഘോഷം. അന്ന് വളെര നല്ല ദിനമായിരുന്നു.സ്കൂളില്‍ ആദ്യം നടന്നത് അത്തപ്പൂക്കളമിടുന്ന മത്സരമായിരുന്നു.എല്‍ പി ,യു പി, എച്ച് എസ്സ് എന്നീ വിഭാഗത്തിലായിരുന്നു മത്സരങ്ങള്‍.ഒാണപ്പുക്കളം ഞങ്ങള്‍ നന്നായി ഒരുക്കി.ജമന്തി,അരളി,തുമ്പ,തെച്ചി തുടങ്ങിയ ധാരാളം പൂക്കള്‍ കൊണ്ട് പൂക്കളം അലങ്കരിച്ചു.പൂക്കളം ഇട്ട് കഴിഞ്ഞ് വിജയികളെ പ്രഖ്യാപിച്ചു.എച്ച് എസ്സ് തലത്തില്‍ ഞങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.തുടര്‍ന്ന് മിഠായിപെറുക്കല്‍, റൊട്ടികടി, കസേരകളി, വടംവലി തുടങ്ങിയ ധാരാളം മത്സരങ്ങള്‍ ഉണ്ടായിരുന്നു. ശേഷം മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി, പിന്നീട് എല്ലാവരും ഓണസദ്യയുണ്ടു.ശേഷം സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണം കൊണ്ടാടാന്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി.