1921 ലെ മാപ്പിള ലഹളയിലെ രണ്ടു വീര നായകന്മാരായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഏരിക്കുന്നൻ ആലിമുസ്ലയാരുടെയും ജന്മ സ്ഥലമാണ് നെല്ലിക്കുത്ത് ദേശം. മഞ്ചേരിയുടെയും പാണ്ടിക്കാടിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശ കടലുണ്ടിപ്പുഴയേരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ഹിന്ദുക്കളു മുസ്ലീങ്ങളു ഇവിടെ സമ്മിശ്രമായി വസിക്കുന്നു. പ്രദേശത്തിനു നാല് കിലോമീറ്റര് അകലെ യാണ് പയ്യനാട് വലിയ ജുമാമസ്ജിദും മഖാമും സ്ഥിതി ചെയ്യുന്നത്.പയ്യനാട് ,ചോലക്കൽ,കുട്ടിപ്പാര,താമരശ്ശേരി,വള്ളുവങ്ങാട് എന്നീ സമീപ ഗ്രാമങ്ങൾ ഉള്ള ഈ സ്ഥലം ഏറനാട് താലൂക്കിലെ മഞ്ചേരി നഗരസഭാ പരിധിയിൽ പയ്യനാട് വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഒരു മുസ്‌ലിം ചരിത്രപണ്ഡിതനായിരുന്നു നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ. ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ നടന്ന മലബാർ കലാപത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്ന ആലി മുസ്‌ലിയാരുടെ പേരമകൻ കൂടിയാണിദ്ദേഹം.

എരിക്കുന്നൻ പാലത്തും മൂലയിൽ മുഹമ്മദലി മുസ്‌ലിയാർ പൂർണ്ണ നാമം മുസ്‌ലിം ചരിത്ര പണ്ഡിതൻ, ഗ്രന്ഥകാരൻ ജനനം നെല്ലിക്കുത്ത് ഗ്രാമം, ഇപ്പോൾ മഞ്ചേരി മുനിസിപാലിറ്റി, എരിക്കുന്നൻ പാലത്തും മൂലയിൽ തറവാട്ടിലായിരുന്നു ജനനം. പിതാവ് അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ അറബി ഭാഷാ പണ്ഡിതനും കാലിഗ്രഫരും ആയിരുന്നു. മരക്കാ൪ മുസ്ലിയാരുടെ മകൾ ഫാത്വിമയാണ് മാതാവ്. നെല്ലിക്കുത്ത് പഴയ സ്കൂളിലാണ് പ്രാഥമിക പഠനം. ചെമ്പ്രശ്ശേരി, അയിനിക്കോട്, തൃക്കലങ്ങോട്‌, പാണക്കാട്, വേങ്ങൂ൪, മേലാറ്റൂ൪ മനയിൽ, വേങ്ങര, കുമരംപുത്തൂ൪, പട്ടിക്കാട് ജാമിഅ എന്നിവിടങ്ങളിലായിരുന്നു പഠനം. ജന്മസ്ഥലമായ നെല്ലിക്കുത്ത് ചേർത്താണ് ഇദ്ദേഹം അറിയപ്പെട്ടത്. പിതാമഹനായ ആലി മുസ്‌ലിയാർ സമകാലിക ചരിത്രത്തിൽ നടത്തിയിട്ടുള്ള ജീവത്തായ ഇടപെടലും ചരിത്രവുമായും ഭാഷയുമായുമൊക്കെ കുടുംബത്തിനുള്ള ബന്ധവും ഇദ്ദേഹത്തെ ചരിത്രാന്വേഷകനാക്കി മാറ്റി. ഈ ആവശ്യത്തിനായി ഒട്ടനവധി പുരാതന ചരിത്ര രേഖകലും ഗ്രന്ഥലയങ്ങളും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.[1]

നിരവധി ചരിത്ര ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും ശ്രദ്ധേയമായത് പൗരാണികരും ആധുനികരുമായ രണ്ടായിരത്തി മുന്നൂറോളം കേരളീയ പണ്ഡിതന്മാരുടെ ചരിത്രം വിവരിക്കുന്ന തുഹ്ഫതുൽ അഖ്യാർ ഫീ താരീഖി മലൈബാർ എന്ന ഗ്രന്ഥമാണ്. അറബി ഭാഷയിലായിരുന്നു ഗ്രന്ഥ രചന. മലയാളത്തിലെ മഹാരഥന്മാർ എന്ന പേരിൽ ഈ ഗ്രന്ഥം മലയാളത്തിലേക്ക് പി.എം.കെ ഫൈസി മൊഴിമാറ്റം ചെയ്തിടുണ്ട്. തുഹ്ഫത്തുൽ അഖ്ലാഖ് ഫീ മുഖ്തസരി താരീഖിൽ ഖുലഫാഅ്, ഹദിയതുൽ ആരിഫീൻ, തുഹ്ഫതുൽ ഇഖ്വാൻ, അശ്ശംസുൽ മുളീഅ; അൽ അശ്ആരുവശ്ശുഅറാ തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങൾ ആണ്. പുരാതന മുസ്ലിം പള്ളികൾ, മഖ്ബറകൾ, ഖുതുബ് ഖാനകൾ (മുസ്ലിം ഗ്രന്ഥശാല), മുസ്ലിം തറവാടുകൾ, മുസ്ലിം പണ്ഡിതർ, കേരളത്തിലെ ഇസ്ലാമിൻറെ ആഗമനം, വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്തു നിൽപുകൾ, ചരിത്രകാരന്മാർ, ഗ്രന്ഥങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ പഠന വിഷയമാക്കിയിട്ടുണ്ട്.[2]

2007 ഓഗസ്റ്റ് 7ന് ഇദ്ദേഹം മരണപ്പെട്ടു.