എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/പ്രാദേശിക പത്രം
ഒാണത്തെ വരവേറ്റ് വിദ്യാര്‍ത്ഥികള്‍ പയ്യന്നൂര്‍:അവധിക്കാലത്തെയും ഓണത്തെയും വരവേറ്റ് എസ് എ ബി ടി എം എച് എസ് എസ് തായിനേരി വിദ്യാര്‍ത്ഥികള്‍ ഓണം ആഘോഷിച്ചു. വര്‍ണ്ണാഭമായ പൂക്കളമാണ് കുട്ടികളെ വരവേറ്റത്. തുടര്‍ന്നുണ്ടായ ഒാണപരിപാടികളും കുട്ടികളെ ഹരം കൊള്ളിച്ചു. ഓണാഘോഷങ്ങള്‍ പ്രധാനദ്ധ്യാപകന് ശ്രീ നാരായണന് നമ്പൂതിരിയുടെ അധ്യക്ഷധയില്‍ നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ളവര്‍ക്ക് സൗജന്യ അരി വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി ടി സതീഷന്റെ നേതൃത്വത്തില്‍ സമ്മാന ദാനം നിര്‍വഹിച്ചു.