എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/പ്രാദേശിക പത്രം
ഒാണത്തെ വരവേറ്റ് വിദ്യാർത്ഥികൾ പയ്യന്നൂർ:അവധിക്കാലത്തെയും ഓണത്തെയും വരവേറ്റ് എസ് എ ബി ടി എം എച് എസ് എസ് തായിനേരി വിദ്യാർത്ഥികൾ ഓണം ആഘോഷിച്ചു. വർണ്ണാഭമായ പൂക്കളമാണ് കുട്ടികളെ വരവേറ്റത്. തുടർന്നുണ്ടായ ഒാണപരിപാടികളും കുട്ടികളെ ഹരം കൊള്ളിച്ചു. ഓണാഘോഷങ്ങൾ പ്രധാനദ്ധ്യാപകൻ ശ്രീ നാരായണൻ നമ്പൂതിരിയുടെ അധ്യക്ഷധയിൽ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം നിർവഹിച്ചു. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ളവർക്ക് സൗജന്യ അരി വിതരണം ചെയ്തു. വാർഡ് കൗൺസിലർ പി ടി സതീഷന്റെ നേതൃത്വത്തിൽ സമ്മാന ദാനം നിർവഹിച്ചു.