ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം

'

               ''jun;2017'കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം''''''' 

കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. പഠനത്തോടൊപ്പം നമ്മുടെ മക്കളുടെ ആരോഗ്യവും സംരക്ഷിക്കപെടേണ്ടതുണ്ട്.ഇന്ന് അഞ്ഞൂറോളം കുട്ടികൾ പ്രഭാത ഭക്ഷണം കഴിച്ചു.

                            == ഹരിതശ്രീ ==



            ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ സസ്യങ്ങള്‍

2009-10 വര്‍ഷത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ ജൈവവൈവിദ്യ രജിസ്റ്ററില്‍ ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങള്‍,ചിത്രം, ഉപയോഗങ്ങള്‍ എന്നിവ ഉള്പെടുത്തിയിരിക്കുന്നു. ഇതില്‍ ചിലതെങ്ങിലും വികസനത്തിന്റെ ഫലമായി നഷ്ടപ്പെട്ടിടുന്ടെന്നു സമ്മതിക്കുന്നു. അത്തരത്തില്ലുള്ളത് വീണ്ടും വളര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ നിന്നും(Bio Diversity Register-Herbs)ഉള്ളതിനെ കണ്ടെതുന്നതോടൊപ്പം ഉണ്ടാവെണ്ടാതിനെ കൂടി കണ്ടെത്താനും അവയുടെ സാന്നിധ്യം വിദ്യാലയത്തില്‍ ഉറപ്പു വരുത്താനും കഴിഞ്ഞു. അത് കൂടുതല്‍ എളുപ്പത്തില്‍ മറ്റുള്ളവരുമായി പന്ഘു വെക്കാന്നുള്ള ഉധ്യമത്തിന്റെ ഭാഗമാണ് ഔഷധോധ്യാനം. ക്ലബ്ബങ്ങളായ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ മുന്‍കയ്യെടുത്തത് നിര്മിച്ചതിനാല്‍ പുസ്തകം ഇന്ഗ്ലീഷിലാണ്, മലയാളത്തിലാക്കാനുള്ള ശ്രമത്തിലാണ്.

പുസ്തകം വായിക്കാന്‍ എവിടെ ക്ലിക്ക് ചെയ്യുക [1]


നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം

വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, നാടന്‍ മരങ്ങളുടെ വൈവിധ്യത്തെ കുറിച്ച് അറിവ് നല്‍കിയതോടൊപ്പം അന്യം നിന്ന് കൊണ്ടിരിക്കുന്ന (endangered) നാട്ടിനങ്ങളെ കുറിച്ചുള്ള ഉള്കണ്ടാജനകമായ അവസ്ഥയും ബോധ്യപ്പെടുത്തി. ഇപ്പോഴുള്ള മരങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാന്‍ വേണ്ടി ഈ മരങ്ങളുടെ നാട്ടു പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സ്കൂള്‍ പറമ്പില്‍ ഇപ്പോഴില്ലാത്ത എന്നാല്‍ നാട്ടില്‍ സുലബമായിരുന്ന ചില മരങ്ങളായ ഇരൂള്‍, വീട്ടി, കാഞ്ഞിരം തുടങ്ങിയവ കൂടി വെച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വാകയുടെ വിവിധ ഇനങ്ങള്‍ അടുത്ത കാലത്ത് വെച്ച് പിടിപ്പിച്ചതില്‍ ഉള്‍പ്പെടുമ്പോള്‍ നാട്ടു മാവിന്റെയോ പ്ലാവുകളുടെയോ ഒരിനം പോലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ലഭ്യമല്ലാത്തതിനാല്‍ അടുത്ത വര്‍ഷത്തിലീക് നാടന്‍ ഇനങ്ങളുടെ ഒരു നഴ്സറി ഉണ്ടാക്കാനും അതിന്റെ പ്രജനനം വര്‍ധിപ്പിക്കാനും ഞാങ്ങലലാവുനത് ചെയ്യാന്‍ തീരുമാനിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ബയോലജികല്‍ സയന്‍സ് സങ്ങടിപ്പിക്കുന്ന നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഞങ്ങളും പങ്ങാളികലാണ്.


വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിനായി താഴെ ക്ലിക്ക് ചെയ്യുക

http://www.schoolwiki.in/images/6/64/Vanasree-stec_annual_report.pdf

വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ ഭാവി പദ്ധതികളുടെ രൂപരേഖക്കായി താഴെ ക്ലിക്ക് ചെയ്യുക

http://www.schoolwiki.in/images/4/4c/Ghss_green_project.pdf


                                                                  'കരുവാരകുണ്ടിന്റെ ഉൾതുടിപ്പുകൾ' ഫേസ് ബുക്ക് കൂട്ടായ്മ 
                                                       കരുവാരകുണ്ട് പഞ്ചായത്തിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ, കലാകായിക രംഗത്ത് കഴിഞ്ഞ ഏഴ് വർഷകാലമായി നിറസാന്നിധ്യമായ 'കരുവാരകുണ്ടിന്റെ ഉൾതുടിപ്പുകൾ' ഫേസ് ബുക്ക് കൂട്ടായ്മ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഹൈടെക്ക് പദ്ധതിയിലേക്ക് രണ്ട് ക്ലാസ് റൂമുകൾ ടൈൽ ചെയ്യുന്നതിലേക്കുള്ള സാമ്പത്തിക സഹായം സ്കൂളിന് കൈമാറുന്നു.ചടങ്ങിൽ പ്രഥാനാധ്യാപകൻ ടി.രാജേന്ദ്രൻ മാസ്റ്റർ ,എം.മജീദ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, പി.ഉണ്ണിമാൻ, പി. നിസാർ, ഫൈസ് ജെൻറിൽ, പി. സാദിഖ്, സി യു സാദിഖ്, പി.നസീം, ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ ,എം .പി .എ ലത്തീഫ് സുഹ്റ പടിപ്പുര തുടങ്ങി നിരവധി തുടിപ്പ് അംഗങ്ങൾ നാട്ടിലും വിദേശത്തുമായി പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.ഉൾ തുടിപ്പിലെ എല്ലാ അംഗങ്ങൾക്കും നന്ദി