ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്
വിലാസം
പള്ളിക്കുറുപ്പ്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-08-201751017





ചരിത്രം

1926 ജുണ്‍ 16ന് ഇപ്പോഴത്തെ ഹെല്‍ത്ത് സെന്ററിന്റെ എതിര്‍വശത്ത് ശ്രീ.കാക്കശ്ശീരി അച്യുതന്‍നായര്‍ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണന്‍ നായര്‍ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാള്‍ സഹാദ്ധ്യാപകനുമായി ഒന്നുമുതല്‍ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡില്‍ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികള്‍ എന്ന നിലയില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവര്‍.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എന്‍.സുബ്രമണ്യഅയ്യര്‍ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വര്‍ഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡില്‍ ക്ലാസുകള്‍ നടത്തി. പിന്നീട് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തിന് വേണ്ടി ഭൂഉടമായായിരുന്ന ശ്രീ. ചേലനാട്ട് കുട്ടികൃഷ്ണമേനോനെ സമീപിക്കുകയും അദ്ദേഹം സൗകര്യപ്രദമായ ഇപ്പോഴത്തെ സ്ഥലം അനുവദിക്കുകയും വിദ്യാലയം പ്രസ്തുത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.ഒരു വ്യാഴവട്ടത്തിനു ശേഷം 1938-ല്‍ മാനേജ്മെന്റ് ശ്രീ. കാക്കശ്ശീരി അച്യുതന്‍നായരില്‍ നിന്നും ശ്രീ.വി.പി.കോന്തുണ്ണി മേനോന്റെയും 1948-ല്‍ ശ്രീ. എ.പി. ഗോപാലപ്പൊതുവാളുടേയും കൈകളിലൂടെ 1954-ല്‍ ശ്രീ.മഠത്തില്‍ മാധവന്‍ മാസ്റ്റര്‍ അവര്‍കളുടെ കൈകളിലെത്തി.(അപ്പുമാസ്റ്റര്‍)കേവലം ഇരുപത്തിമൂന്ന് വയസ്സില്‍ ഇതിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത ശ്രീ.മാധവന്‍ മാസ്റ്റര്‍ ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ല്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വര്‍ഷം പിന്നിട്ട് LKG മുതല്‍ +2 വരെ ക്ലാസുകളില്‍ 82 ‍ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികള്‍ പ‍ഠിക്കുന്ന ഇന്നത്തെ ഹൈസ്കൂള്‍ പള്ളിക്കുറുപ്പ്. മ​ണ്ണാര്‍ക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാന്‍ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു. S.S.L.C. പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. 1998-ല്‍ നടന്ന S.S.L.C പരീക്ഷയില്‍ നമ്മുടെ വിദ്യാര്‍ത്ഥയായിരുന്ന മാസ്റ്റര്‍.കെ.ആര്‍.പ്രശാന്ത് സംസ്ഥാനത്ത് 9-ാം റാങ്കിന് അര്‍ഹനായി.

ഭൗതികസൗകര്യങ്ങള്‍

         വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികള്‍ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികള്‍ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികള്‍ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികള്‍ക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
    ചെറിയക്ലാസുകളിലെ കുട്ടികള്‍ക്ക് ആകര്‍ഷകവും മനോഹരവുമായ അന്തരീക്ഷത്തില്‍ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങള്‍ കൊണ്ട്       അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടര്‍  സൗകര്യം ഏര്‍പ്പെടുത്തിയിട്ടണ്ട്.
  == സ്റ്റീം കിച്ചണ്‍==
  വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഉച്ചഭക്ഷണം പാകം ചെയ്യാന്‍ സ്റ്റീം കിച്ചണ്‍ ഉപയോഗിക്കുന്നു.
 മൂന്നു കമ്പ്യൂട്ടര് ലാബുകള്‍,സ്മാര്‍ട്ട് റൂം, കുട്ടികള്‍ക്ക് ഇരുന്ന് വായിക്കാന്‍ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്.
 ==ജൈവ മാലിന്യ സംസ്കരണ സംവിധാനം==
 തുമ്പൂര്‍മൊഴി മാതൃകയില്‍ മാതൃകയില്‍  ജൈവ മാലിന്യ സംസ്കരണ സംവിധാനം ശ്രീഷ്ണപുരം ബ്ളോക്ക് നല്‍കിയിട്ടണ്ട്.ഇതിന്റെ സ്ലറി കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
 നാപ്കിന്‍ വെന്‍ഡിംഗ്&ഡിസ്പോസര്‍ സംവിധാനം
 ഇത് വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നു,
കുടിവെള്ളത്തിനായി കിണര്‍, കുഴല്‍കിണര്‍, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

2017-18 വര്‍‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

പ്രവേ‍ശനോല്‍സവം

വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ ആണ് നടത്തിയത്.കാരാകുര്‍ശ്ശി പഞ്ചായത്ത് തല പ്രവേ‍ശനോല്‍സവം ഈ വിദ്യാലയത്തില്‍ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നല്‍കിയാണ് സ്വീകരിച്ചത്.പ‍ഞ്ചായത്ത് പ്രസിഡന്റ്,വാര്‍ഡ് മെമ്പര്‍മാര്‍, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. L S S നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മധുരപലഹാരവും വിതരണം ചെയ്തു.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ് ,വനം വകുപ്പിന്റെ കൂടി സഹകരണത്തോടെ കാ‍‍‍‍ഞ്ഞിരപ്പുഴ മലഞ്ചെരുവിലും,സോഷ്യല്‍ സയന്‍സ് ക്ലബ് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ വശങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

വിജയശ്രീ പദ്ധതി

വിജയശ്രീ പദ്ധതിയുടെ ഉല്‍ഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാര്‍ നിര്‍വ്വഹിച്ചു. പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചര്‍ച്ചകള്‍ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന് നേതൃത്വം നല്‍കി.

പി ടി എ ജനറല്‍ ബോഡി യോഗം (30-6=2017)

ജൂണ്‍ മുപ്പതിന് പി ടി എ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും, L S S, N T S എന്നിവ നേടിയവര്‍ക്കും ക്യാ‍ഷ് അവാര്‍ഡും , റിസ്റ്റ് വാച്ചും നല്‍കി.

ഭിന്നശേഷിക്കാര്‍ക്കൊരു കൈത്താങ്ങ്

വിജയശ്രീയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരു ബോധവല്‍ക്കരണ ക്ളാസ്സ് നടത്തി .ബി ആര്‍ സി യിലെ ആര്‍ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും I E D C ആര്‍ ടി മാരായ ഷറഫുദ്ദീന്‍,സംഗീത,ദിവ്യ എന്നിവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ചാന്ദ്രദിനം

പ്രൈമറി വിഭാഗങ്ങളിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.കുട്ടികള്‍ സൂര്യനായും ഗ്രഹങ്ങളായും വേഷമിട്ടു.നീല്‍ ആംസ്ട്രോങ്ങ് ആയി വന്ന സാന്‍ജോ ബിനോയ് സൗരയൂഥത്തെ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കോടുത്തു. u p വിഭാഗം ക്വിസ്സ്, ഫിലിം ഷോ എന്നിവ നടത്തി.

ബോധവല്‍ക്കരണ ക്ലാസ്സ്

ഹൈസ്ക്കൂള്‍ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കായി ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായി ഒരു ബോധവല്‍ക്കരണ ക്ലാസ്സും,സിനിമാ പ്രദര്‍ശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെല്‍ കൗണ്‍സിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നല്‍കി.തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇതേ വിഷയത്തില്‍ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ശ്രീമതി സുമയും എല്‍ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു.

വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം

പ്രശസ്ത ചിത്രകാരന്‍ ശ്രീ നൗഷാദ് വെള്ളലശ്ശേരി നിര്‍വ്വഹിച്ചു.പ്രധാനാധ്യാപികയുടെ ക്യാരിക്കേച്ചര്‍ വരച്ചും,നാടന്‍ പാട്ടുപാടിയും അദ്ദേഹം സദസ്സിനെ രസിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ്

ഹൈസ്ക്കൂള്‍ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ  ആണ്‍കുട്ടികള്‍ക്ക്  മണ്ണാര്‍ക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം  ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കി.

ഹോണസ്റ്റി ഷോപ്പ്

നാലാം ക്ലാസ്സ് വിദ്യര്‍ത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദര്‍ശിപ്പിച്ച സാധനങ്ങള്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ ,വില ഷോപ്പില്‍ തന്നെ നിര്‍മ്മിച്ച പണപ്പെട്ടിയില്‍ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവര്‍ക്ക് ലഭിച്ചു.

ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം എട്ട് ,ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.മുപ്പത്തി ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു.

പ്രേംചന്ദ് ദിനം ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുരുകദാസ് ചിറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.

സ്ക്കൂള്‍ കായിക മേള

ആഗസ്റ്റ് പത്ത്,പതിനൊന്ന് തീയതികളിലായി ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള നടന്നു.വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ സംസ്ഥാന കായിക താരവുമായ ശ്രീ അനൂജ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

ഗൃഹസന്ദര്‍ശനം ഈ വര്‍ഷത്തെ കുട്ടികളുടെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു.വളരെ മോശമായ സാഹചര്യങ്ങളിലുള്ള മൂന്ന് വിദ്യാര്‍ത്ഥികളുടെ വീട് പി ടി എയുടെ കൂടെ സഹായത്തോടെ പുതുക്കി പണിയുന്നതിനും, വീടുകളിലേക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചു.

ഗണിത ക്ലിനിക്ക്(13-7-17 ഞായര്‍) വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികള്‍ക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗല്‍ഭരായ ഗണിത അധ്യാപകര്‍ ക്ലാസ്സെടുത്തു.തുടര്‍ന്ന് യൂണിറ്റ് ടെസ്റ്റും നടത്തി.

സ്വാതന്ത്ര്യ ദിനം സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികള്‍ക്ക് പുറമെ 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശബരിചാരിറ്റബിള്‍ ട്രസ്റ്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. കെ നാരായണന്‍ കുട്ടി 1981-96

അധ്യാപകര്‍ക്കുള്ള ദേശിയഅവാര്‍ഡ് ലഭിച്ചിട്ടുണ്ട്

കെ ദേവസ്യ 1996-2008

സ്കൂളിന്റെ പുരൊഗതിയില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.

ശശിധരൻ. കെ. പി 2008-17

കെ ഹരിപ്രഭ 2017-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശാന്ത്

വഴികാട്ടി