ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി
കല്പകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി. കല്‍പകഞ്ചേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പടിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി | |
---|---|
വിലാസം | |
കല്‍പകഞ്ചേരി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-08-2017 | SUSEEL KUMAR |
ചരിത്രം
1938 ഒക്ടോബറില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ മൂപ്പന്‍മാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1959-ല്‍ എലിമെന്ററി സ്കൂളായും 1960-ല്‍ മിഡില്‍ സ്കൂളായും 1963-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,
- എസ്.പി.ജി
- ജെ.ആര്.സി
- സ്പോര്‍ട്ട്സ്
ഐ.ടി. പഠനം വിഭവങ്ങള്‍
8,9,10 ക്ലാസുകളിലെ ഐ.ടി. പഠനത്തിന് വീഡിയോ ടൂട്ടോറിയലുകള്‍ നിര്‍മ്മാണം തുടങ്ങി. അതിലേയ്ക്കുള്ള ലിങ്ക് https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പത്മശ്രീ ഡോ: ആസാദ് മൂപ്പൻ
- ex MLA അബ്ദുറഹ്മാൻ രണ്ടത്താണി
- ഡോ: മൊയ്തീൻ മൂപ്പൻ U. S.A
ഐ.ടി. പ്രോജക്‌റ്റ് ഐ.ടി. ഉപയോഗിച്ച് കുട്ടികള്‍ക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളില്‍ തുടങ്ങിയിട്ടുണ്ട്. അതിലെ ചില ഭാഗങ്ങള്‍..... ഇന്ന് സ്ക്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതല്‍ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ് പഠനത്തിന് ശേഷം പുറത്തിറങ്ങുമ്പോള്‍ ഇംഗ്ലീഷില്‍ തെറ്റ്കൂടാതെ കത്തുകളെഴുതാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല. തുടര്‍ന്ന് അവരില്‍ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ പിന്നീട് അവര്‍ക്ക് ലഭിക്കാറില്ല. അതുകൊണ്ട് എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരിലല്ലാത്തതിനാലോ ഉണ്ടെങ്കില്‍തത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ് പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാല്‍ ഇംഗ്ലീഷ് പഠനത്തിന് അധ്യാപകര്‍ നിര്‍ബ്ബന്ധമല്ലെന്നതാണ് വാസ്തവം. കാരണം ഐ.ടി. യുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് ഇന്ന് എല്ലാവര്‍ക്കും സ്വയം പഠിക്കാന്‍ കഴിയും. അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികള്‍ മുതല്‍ തുടര്‍പഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകള്‍ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ..........സബ് ടൈറ്റിലുകളുള്ള ഡി.വി.ഡി. കള്‍ ഉപയോഗിച്ച് മലയാളത്തിലുള്ള സംഭാഷണങ്ങളുടെ ഇംഗ്ലീഷ് പഠിക്കാന്‍ കഴിയും. ഡി.വി.ഡി. പ്ലേയറിലടക്കം ഇത് സാദ്ധ്യമാണ്. സബ്ടൈറ്റില്‍ ഒപ്ഷന്‍ ഓണ്‍ ചെയ്യണ മെന്ന് മാത്രം. സബ്ടൈറ്റില്‍ ഓപ്ഷനുള്ള ഡി.വി.ഡി. കള്‍ വാങ്ങാന്‍ കിട്ടും. കമ്പ്യൂട്ടറില്‍ VLC മീഡിയാ പ്ലേയറില്‍ സബ്ടൈറ്റില്‍ ഓണ്‍ ചെയ്യുന്ന വിധം.
സബ്ടൈറ്റില്‍ ഓണ്‍ ചെയ്യുന്നതിന് മുന്‍പ് കൃത്യമായി ഡി.വി.ഡി. ഫയല്‍ തുറക്കേണ്ടതുണ്ട്. പ്ലേയറിലെ മെനു വഴി തുറന്നില്ലെങ്കില്‍ സബ്ടൈറ്റില്‍ ഓണ്‍ ചെയ്യുന്നതിന് കഴിയില്ല. അതിനാല്‍ ഡി.വി.ഡി ഫയല്‍ മെനു വഴി താനേ തുറക്കപ്പെടുന്നില്ലെങ്കില്‍, ഡി.വി.ഡി ഐക്കണില്‍ (ഡി.വി.ഡി ഫയലിലല്ല ) റൈറ്റ് ക്ലിക്ക് ചെയ്തിട്ട് open with VLC മീഡിയാ പ്ലേയര്‍ എന്ന രീതിയില്‍ തുറക്കുക. തുറന്നു വന്നതിന് ശേഷം സ്ക്രീനില്‍ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് സബ്ടൈറ്റില്‍ ഒപ്ഷന്‍ ഓണ്‍ ചെയ്യണം.
ഇന്ന് സ്ക്കൂളുകളിലെ പഠനം യാന്ത്രികമായതുകൊണ്ടാണ് കുട്ടികള്‍ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളില്‍നിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാന്‍ ക്ലാസ് ടൈമില്‍ വിദ്യാര്‍ത്ഥികളെ വിളിച്ചുനോക്കുക. തീര്‍ച്ചയായും ധാരാളം കുട്ടികള്‍ അതിന് തയ്യാറായി വരും. കാരണം അത് അവര്‍ക്ക് ജയിലില്‍ നിന്നുള്ള രക്ഷപെടലാണ്. ഇതിനര്‍ത്ഥം കുട്ടികള്‍ക്ക് പഠനത്തില്‍ കഴിവില്ലെന്നല്ല. സ്ക്കൂളില്‍ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവര്‍ക്കറിയാം. ഓര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാല്‍ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാന്‍ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവര്‍ത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങള്‍ എത്തിച്ചേരുന്നത് വളരെ പ്രധാനപ്പെട്ട ചില നിഗമനങ്ങളിലാണ്. ( കൂടുതല്‍ വിവരങ്ങള്‍ )
വഴികാട്ടി
കല്പകഞ്ചേരി പോലീസ് സ്റ്റഷന് എതിര്‍ വശത്തേയ്ക്കുള്ള റോഡില്‍ നൂറ് മീറ്റര്‍ നടക്കുക. ഇടത് ഭാഗത്തായി സ്ക്കുള്‍ കാണാം