എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്-17 ഞങ്ങളുടെ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളില്‍ എല്ലാ ദിവസവും ക്ലാസ്സുകളില്‍ പത്രമെത്തിക്കുകയും ഓരോ ക്ലാസ്സുകളിലെയും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ പത്ര വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങള്‍ വളരെ ആകര്‍ഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങള്‍ നല്‍കി കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. ജിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവര്‍പത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിന്‍ ബോര്‍ഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂള്‍ തല സാമൂഹ്യ ശാസ്ത്രമേളയില്‍ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേങ്ങള്‍ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.