വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ

09:57, 28 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ)

വെങ്ങാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
വിലാസം
വെങ്ങാനൂര്‍

തിരുവന്തപുരം ജില്ല
സ്ഥാപിതം5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
28-07-2017Vpsbhssvenganoor



ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള 1920 -ല്‍ സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്തത് മാനേജര്‍ ഗോപകുമാര്സാറാകുന്നു. ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961 ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍ ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.

ഭൗതിക സൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഇരുപതു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.

മൂന്‍ സാരഥികള്‍

  • എന്‍ വിക്രമന്‍പിള്ള
 
  • എന്‍.പത്മനാഭപിള്ള
 
  • എ.സരസ്വതി അമ്മ
 
 
 




മൂന്‍ പ്രധാനദ്ധ്യാപകര്‍

  1. ജ്ഞാനപ്പാവൂനാടാര്,
  2. പി. നീലകണ്ഠ പിള്ള,
  3. എന്‍. നാഗം പിള്ള ,
  4. കെ. മാധവന്‍ പിള്ള ,
  5. വി. എന്‍. മാധവന്‍ പിള്ള,
  6. വി. പരമേശ്വരന്‍ നായര്‍,
  7. ജി. ലോയ്ഡ് ജോര്‍ജ്ജ് ,
  8. പി. വിജയമ്മ,
  9. കെ. കമലാബായി അമ്മ,
  10. എന്‍. ഗോപിനാഥന്‍ നായര്‍,
  11. കെ. ചന്ദ്രസേനന്‍ നായര്‍,
  12. ഡി. ജയകുമാരി അമ്മ,
  13. കെ. സൗദാമിനി ,
  14. ജെ. വസന്തകുമാരി അമ്മ,
  15. റ്റി. ശ്രീകുമാരി അമ്മ,
  16. ബി. ലില്ലിപ്പോള്‍,
  17. എസ്. വസന്താ ദേവി,
  18. എസ്. തുലസി
  19. എസ്. നാരായണ്ന്‍ നായര്‍
  20. എസ്. ശകുന്തള

==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി. വിശ്വംഭരന്‍ മൂന്‍ എം. പി , ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍ നായര്‍ , ഡോ. ജോണ്‍സ് (ശാസ്ത്റജ്ഞന്‍), ശശിധരന്‍ ഐ.പി.എസ് , എസ്. പി. ഗോപകുമാര്‍ (, സതീഷ് ചന്ദ്രന്‍ (ഡയറക്ടര്‍ , ആകാശവാണി തിരുവന്തപുരം, ജെറി പ്രേംരാജ് , ഈ. എം. ജെ . വെണ്ണിയൂര്‍ (സാഹിത്യകാരന്‍), പ്രൊഫ. ജി. എന്‍. പണിക്കര്‍ (റിട്ട. ഡയറക്ടര്‍ , പബ്ളിക് റിലേഷന്‍സ്), ജി. വിവേകാനന്ദന്‍ , ഡോ. രാജന്‍ , ഡോ. സുനില്‍ ദത്ത് , ശശിധരന്‍ നായര്‍ (ലോട്ടറി ഡയറക്ടര്‍ ), മാധവന്‍ പിള്ള (ലോട്ടറി ഡയറക്ടര്‍ ),ചന്ദ്രശേഖരന്‍ നായര്‍ ( അഡീഷണല്‍ അഡ്വ . ജനറല്‍), സതീഷ് ‍വെങ്ങാനൂര്‍ , ഡോ. പ്രേമചന്ദ്രന്‍

അധ്യാപകര്‍

 എച്ച് എസ് വിഭാഗം                              
എണ്ണം പേര് വിഷയം
1 കുമാരി ശൈല നാച്ചുറല്‍ സയന്‍സ്
2 അംബിക കുമാരി എസ് സോഷ്യല്‍ സയന്‍സ്
3 ദീപ ആര്‍ എസ് സോഷ്യല്‍ സയന്‍സ്
4 ഡേവിഡ് ദാസ് ജെ സോഷ്യല്‍ സയന്‍സ്
5 സജിത സി ആര്‍ സോഷ്യല്‍ സയന്‍സ്
6 ശൈലജ കുമാരി റ്റി ഗണിത ശാസ്ത്രം
7 പദ്മാ കെ നായര്‍ ഗണിത ശാസ്ത്രം
8 കുമാരി എം ബി ശുഭജ ഗണിത ശാസ്ത്രം
9 ബിന്ദു എം പി ഗണിത ശാസ്ത്രം
10 ​​മ‍‌‌ഞ്ജു ജി ജെ ഫിസിക്കല്‍‍ സയന്‍സ്
11 രഞ്ജു ആര്‍ വി ഫിസിക്കല്‍‍ സയന്‍സ്
12 അഞ്ജു എസ് എ ഫിസിക്കല്‍‍ സയന്‍സ്
13 അജിത് കുമാര്‍ എസ് കെ നാച്ചുറല്‍ സയന്‍സ്
14 സുദീപ്തി കെ എസ് നാച്ചുറല്‍ സയന്‍സ്
15 പ്രജിത പി ആര്‍ ഇംഗ്ലീഷ്
16 ശരത് കുമാര്‍ ദാസ് എച്ച് എസ് ഇംഗ്ലീഷ്
17 ആല്‍വിന്‍ ജോണ്‍​ ഇംഗ്ലീഷ്
18 ആശ ആര്‍ ഇംഗ്ലീഷ്
19 പ്രസന്ന കുമാരി എസ് ഹിന്ദി
20 ബിന്ദു എം ആര്‍ ഹിന്ദി
21 ജയശ്രി വി വി ഹിന്ദി
22 ബിന്ദുകല എന്‍ എ മലയാളം
23 ശ്രീദേവി വി മലയാളം
24 ബിന്ദു എസ് മലയാളം
25 പ്രിയ ജെ എച്ച് മലയാളം
26 ജയ എല്‍ ജി മലയാളം
27 സജി കുമാര്‍ എസ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍
28 വിജയ കുമാര്‍ സി കെ ‍ഡ്രായിങ് ടീച്ചര്‍

യു .പി വിഭാഗം

 *സുരബാല റ്റി എസ്(പി ഡി ടീച്ചര്‍)
 *ഷെര്‍ളി റ്റി (പി ഡി ടീച്ചര്‍)
 *കുമാരി ഗീത(പി ഡി ടീച്ചര്‍)
 *സുമ എസ് നായര്‍ (പി ഡി ടീച്ചര്‍)
 *കല വി എം(പി ഡി ടീച്ചര്‍) 
 *മിനി ആര്‍(പി ഡി ടീച്ചര്‍)
 *സുജ ബി എസ് (പി ഡി ടീച്ചര്‍)
 *ബിന്ദു എസ്(പി ഡി ടീച്ചര്‍)
 *മ‍ഞ്ജു കെ നായര്‍( ഹിന്ദി )
 *ജയശ്രീ എസ് ജെ ( പി .‍ഡി ടീച്ചര്‍ )
 *സ്മിത കെ ജി ( പി .‍ഡി ടീച്ചര്‍ )
 *ലതിക വി ജി ( പി .‍ഡി ടീച്ചര്‍ )
 *ശ്രീലത ദേവി ( പി .‍ഡി ടീച്ചര്‍ )
 *ഷഫീര്‍ എസ്( അറബിക് ടീച്ചര്‍ )
 

ഓഫീസ് സ്റ്റാഫ്

 *കെ സജു കുമാര്‍(ക്ലാര്‍ക്ക്)
 *ഗോപകുമാര്‍ ജി(ഓഫീസ് സ്റ്റാഫ്)
 *വിജയകുമാര്‍ പി എസ് (ഓഫീസ് സ്റ്റാഫ്)
 *ക്രിഷ്​ണകുമാര്‍ എ എസ്(എഫ് റ്റി എം)
 *വിപിന്‍ കുമാര്‍ ജി(എഫ് റ്റി എം)

വഴികാട്ടി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്

       കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ വിജയകുമാര്‍ സി കെ , നേതൃത്വം നല്‍കുന്നു.സ്കൂളില്‍ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 7 യൂണിറ്റുകളാണുള്ളത്.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.   സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍‍ഷത്തില്‍‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി
പ്രമാണം:44046 24.jpg

കൃഷി

       ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ വാഴ, ചീര , പച്ചക്കറി  എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് കറിവേപ്പില നട്ട് നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു . സ്കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ കാര്‍ഷികപ്രദര്‍ശനം നടന്നു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രദര്‍ശനം വിലയിരുത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു
പ്രമാണം:44046 10.jpg
പ്രമാണം:44046 13.jpg
 
പ്രമാണം:44046 17.jpg
 

ആരോഗ്യം

        എല്ലാ വര്‍ഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരില്‍ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാന്‍സര്‍ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി . 

'

ജൂനിയര്‍ റെഡ് ക്രോസ്

     2015-16അദ്ധ്യായന വര്‍ഷത്തില്‍ 20 കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനം ആരംഭിച്ചു..ഹെല്‍ത്ത് പ്രോഗ്രാമുകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.കുട്ടികള്‍ ആശുപത്രികള്‍,വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ  പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികള്‍ ധനം സമാഹരിച്ച് ചികിത്സാസഹായമായി നല്‍കുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീ ആല്‍വിന്‍ ജോണ്‍ സാറാണ്.

ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍

ഹരിത കേരളം പദ്ധതി

   നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബര്‍ 10-ാം തീയതി വെങ്ങാനൂര്‍ ക്യഷിഓഫീസര്‍ ഉദ്ഥാടനം ചെയ്തു.ക്യഷിഓഫീസില്‍ നിന്നുംപച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.

നവപ്രഭ

മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 45 മണിക്കൂര്‍ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബര്‍ 8-ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാര്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂര്‍ വീതമാണ് ക്ലാസ്സെടുക്കുന്നത്.

സ്കൂള്‍ കൗണ്‍സിലിംഗ്

 കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും,ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നല്കിവരുന്നത്.കൗണ്‍സിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.

ദേവക്യഷ്ണ

വിവിധ ക്ലബ്ബുക‍‍ള്‍

* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
  • ഗാന്ധി ദര്‍ശന്‍

* ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്

* സയന്‍സ് ക്ലബ്ബ്
     സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള്‍ തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന്‍ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി .

* സാമൂഹ്യശാസ്ത്ര ക്ലബ്ബ്

          2016-17 അധ്യായന വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങള്‍  ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങല്‍ക്ക്  മുന്‍പേതന്നെ സ്ക്കൂള്‍ തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു .  . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക്  വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്‍‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി . വര്‍ണ്ണശബളമായ റാലി നടത്തി.
  • ഹെല്ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • എനര്‍ജി ക്ലബ്ബ്

* ഹിന്ദി ക്ലബ്ബ്

    2016 -17 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ  ലീഡറായി സിദ്ഥാര്‍ദിനെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.എല്ലാ ബുധനാ‍ഴ്ചയും ഹിന്ദി അസംബ്ലി നടന്നു വരുന്നു

* ഇംഗ്ലീഷ് ക്ലബ്ബ്

    2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചത‌ോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ ‌വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു‌തു. കുട്ടികള്‍ എഴുതി അവതരിപ്പിച്ച നാടകമത്സരം നടന്നു. 

* പ്രവ്യത്തി പരിചയ ക്ലബ്ബ്

   ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവ്യത്തി പരിചയത്തില്‍ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിച്ചു.തുടക്കം മുതല്‍ക്കുതന്നെ ഉപജില്ലാമേളയില്‍ പങ്കെടുക്കാനുള്ള പരിശീലനം അവര്‍ക്കു നല്കി.രണ്ട് വര്‍ഷം കൊണ്ട് തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ ചാംപ്യന്‍ഷിപ്പ് നേടിവരുന്നു.ഈ വര്‍ഷം 25 കുട്ടികളെ ജില്ലാതലപ്രവ്യത്തി പരിചയമേളയിലും 5 കുട്ടികളെ സംസ്ഥാനതല മേളയിലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു.5 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.
  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍. സി. സി.
  • ബാന്‍ഡ് ട്രൂപ്പ്
  • ക്ലാസ് മാഗസിന്‍
  • എക്കോക്ലബ്ബ്
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍


വഴികാട്ടി

നെയ്യാറ്റിന്‍കരയില്‍ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റര്‍ അകലെയാണ് വി.പി.എസ്.എച്ച്.എസ്.എസ്.ഫോര്‍ ബോ‍യ്സ് വെ ങ്ങാനൂര്‍


|{{#multimaps:8.3957975,77.000851 | width=800px | zoom=16 }}} |}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )