എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി

' പാലക്കാട്ടുജില്ലയിലെ ചിറ്റുര്‍ താലൂക്കില്‍ നെല്ലറയുടെ നാടായ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ശ്രീകൃഷ്ണാഹയര്‍ സെക്ക൯ഡറി വിദ്യാലയം സ്ഥിതിചെയ്യുന്നു.

എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി
വിലാസം
nallepilly

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല palakkad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംmalayalam,tamil
അവസാനം തിരുത്തിയത്
08-07-201721044




.== ==

രിത്രം

     പഴയകൊച്ചി രാജ്യത്തിന്റെ കീഴിലുള്ള കാര്‍ഷികദേശമാണ് നല്ലേപ്പിള്ളി .പാലക്കാട് ജില്ലയുടെ കിഴക്കേയറ്റത്തുള്ള പ്രദേശമായതുകൊണ്ടുതന്നെ തമിഴ് ഭാഷയുടെ സ്വാധീനം ഈ മേഖലയില്‍ ഉണ്ട്. ഹൈസ്ക്കുള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും ഏഴാം ക്ലാസോടെ പഠനം നിര്‍ത്തേണ്ട അവസ്ഥയിലായിരുന്നു.  സ്വാതന്ത്ര്യത്തിനുമു൯പ്  ഹൈസ്ക്കുള്‍ വിദ്യാഭ്യാസത്തിനായി ചിറ്റുരിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്.ശ്രീ.എ൯.എസ് കൃഷ്ണയ്യര്‍ നല്ലേപ്പിള്ളി അഗ്രഹാരത്തിലെ സ്വവസതിയില്‍ 1941 ല്‍ 8ാം തരാം ക്ലാസ്സാരംഭിച്ചു. മഹാമനസ്കനായ ചോണ്ടത്തുകൃഷ്ണനുണ്ണി വലിയ മന്നാടിയാര്‍ സൗജന്യമായി നല്കിയ സ്ഥലത്ത് 1942 ല്‍ ശ്രീകൃഷ്ണവിദ്യാലയത്തിന് തറക്കല്ലിട്ടു. 1943 ല്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന അയ്യ൯മേനോ൯(M.A.B.Lit(ox)സ്വര്‍ണ്ണതാക്കോലും വെള്ളിപ്പൂട്ടും കൊണ്ട് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

2.60ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്റോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജുമെന്റ്

  ശ്രീ എസ്. സക്കീര്‍ഹുസൈനാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍. കുറ്റിപ്പള്ളം എ എല്‍ പി എസ് എന്ന വിദ്യാലയവും ഈ മാനേജുമെന്റിന്റെ കീഴിലാണ്.സി എസ് ഗോപകുമാര്‍ പ്രിന്‍സിപ്പാളും,എ ഐ ദേവിക പ്രധാനധ്യാപികയുമായി പ്രവര്‍ത്തിക്കുന്നു.

സ്കൂള്‍ അസംബ്ലി

 
 
 

സ്കൂള്‍ ചിത്രം:

മാതൃഭൂമി സീ‍ഡ് അവാര്‍ഡ്

സോഷ്യല്‍സയന്‍സ് ക്ലബ്ബ്

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

ശാസ്ത്ര ക്ലബ്ബ്

ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവര്‍ത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തില്‍കുട്ടികളില്‍ശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളര്‍ത്തിയെടുക്കുവാന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാസാഹിത്യവാസനകള്‍ പരിപോഷിപ്പിക്കാന്‍ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികള്‍ ഈ ക്ളബ്ബില്‍ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാര്‍ത്ഥികളുടെ വായനാശീലം വളര്‍ത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങള്‍ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുക്കുക പതിവാണ്

സാമൂഹ്യശാസ്ത്ര പഠനത്തില്‍ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

== ലബോറട്ടറി, ലൈബൃറി ==

ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയില്‍ ലഭ്യ മാണ്.സ്കൂള്‍ ലൈബ്രറിയില്‍ റഫറന്‍സ് പുസ്തകങ്ങള്‍ അടക്കം 2500 ല്‍പരം പുസ്തകങ്ങളുണ്ട്.

ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോര്‍ണര്‍. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്നു.കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.

സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്

സബ്ജക്ട് കൗണ്‍സില്‍ കണ്‍വിനര്‍മാര്‍ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വര്‍ഷത്തേക്കുള്ള തുടര്‍ മൂല്യ നിര്‍ണയോപാധികള്‍ക്ക് എസ്.ആര്‍.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗണ്‍സില്‍ വഴി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.

പൊതു പരീക്ഷ വിജയം.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 2007-08 വര്‍ഷത്തില്‍ 97% വും, 2008-09 വര്‍ഷത്തില്‍ 89.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാര്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗണ്‍സിലുകള്‍,സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷന്‍ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസില്‍ യോഗത്തില്‍ തന്നെ രൂപം നല്‍കുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെര്‍മിനല്‍ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേര്‍ന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 10.7311, 76.7841 | width=600px | zoom=16 }}