കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സ൪ക്കാ൪ സ്ഥാപനമാണ് .ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ജി.ബി.എച്ച്.എസ്.എസ്. ചവറ
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-12-2009Fotokannan



ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കര൯ തമ്പി മു൯കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി , കുന്നത്തൂ൪ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണ൯ നമ്പ്യാ൪ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാ൪ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യ൪ , ശ്രീ എം . പി . രാമ൯ നായ൪ , ശ്രീമതി ഭാ൪ഗ്ഗവി അമ്മ എന്നിവ൪ അവരില്‍ ചില൪ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവ൪ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞ൯ പിളള , പത്മശ്രീ ഒ . എ൯ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യ൯ പോറ്റി , ശ്രീ സി . എ൯ . ശ്രീകണ്ഠ൯ നായ൪ , ശ്രീ ടി . എ൯ . ഗോപിനാഥ൯ നായ൪ , ശ്രീ പുളിമാന പരമേശ്വര൯ പ്ളള , ശ്രീ ബേബി ജോണ്‍ , ശ്രീ സാംബശിവ൯ എന്നിവ൪ ഇതില്‍ ഉള്‍‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാ൪ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹ൪ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പ൪ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പ൪ പ്രൈമറി മുതല്‍ ഹയ൪ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പക൪ന്നു നല്‍കി ഇന്നും ചവറ ഗവ : ഹയ൪സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ഫിലിംക്ലബ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : [[[പൊന്‍കുന്നം ദാമോദരന്‍]],|] [1]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

*ഒ.എന്‍.വി.കുറുപ്പ് - പ്രശസ്ത മലയാള കവി [2] [3] ശൂരനാട് കു‍‍ഞ്ഞന്‍പിള്ള എഴുത്തുകാരന്‍ - http://en.wikipedia.org/wiki/Sooranad_Kunjan_Pillai

വഴികാട്ടി

<<googlemap version="0.9" lat="8.99573" lon="76.531888" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 8.994697, 76.532092, ജി.ബി.എച്ച്.എസ്.എസ്. ചവറ </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.ബി.എച്ച്.എസ്.എസ്._ചവറ&oldid=36536" എന്ന താളിൽനിന്ന് ശേഖരിച്ചത്