ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്
കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക് | |
---|---|
വിലാസം | |
ഫറോക്ക് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-05-2017 | Sirajkasim |
== ചരിത്രം ==കോഴിക്കോട് ജില്ലയിലെ ചാലപ്പുറം,കല്ലായ്,ഫറോക്ക്,നല്ലൂർ എന്നിവിടങ്ങളിലെ ഗവ.ഗണപത് സ്ക്കൂളുകളുടെ ചരിത്രം അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് കർണ്ണാടകയിലെ കാർവാർ എന്ന സ്ഥലത്ത് നിന്നും കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ നായ്ക് കുടുംബത്തിലാണ്.നാഗപ്പ നായ്കിന്റെ പേരമകനായി 1864-ൽ ജനിച്ച ഗണപതി റാവു, കോഴിക്കോട് ജില്ലയിൽ തളിയിലുള്ള കേരള വിദ്യാശാല(ഇപ്പോൾ സാമൂതിരി ഹൈസ്കൂൾ)യിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദവും നേടി.തുടർന്ന് തിരുവനന്തപുരത്ത് നിയമ പഠനത്തിന് ചേർന്നെങ്കിലും അനാര്യോഗ്യം കാരണം നിയമ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.തുടർന്ന് താൻ പഠിച്ച സാമൂതിരി സ്കൂളിൽത്തന്നെ ഒരു അദ്ധാപകനായി ചേർന്നു.
ഉന്നതജാതിക്കാർക്കും ധനികർക്കും മാത്രമായിരുന്നുവല്ലോ അക്കാലത്ത് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നത്.എന്നാൽ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കും വിദ്യാഭ്യാസം കൊടുക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഗണപതി റാവു അതിനായി സ്കൂൾ അധികാരികളോട് നിരന്തരം വാദിച്ചെങ്കിലും ഫലമുണ്ടായില്ല.മാത്രമല്ല ജോലിയിൽനിന്നും രാജി വെക്കേണ്ടിയും വന്നു. തുടർന്ന് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് 1866-ൽ"നേറ്റീവ്" എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങി.ഉന്നതകുലജാതരുടെ എതിർപ്പ് ധാരാളം നേരിട്ടെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്നും അദ്ദേഹം പിന്മാറിയില്ല. 1920-ൽ ഭാര്യ സത്യഭാമയുടെ ദേഹവിയോഗത്തോടെ ലൗകിക ജീവിതത്തിന് വിരാമമിടുകയും ആര്യസമാജത്തിൽ ചേർന്ന് സ്വാമി സുവിചാരാനന്ദ എന്ന പേർ സ്വീകരിച്ച് സംന്യാസ ജീവിതം ആരംഭിക്കുകയും ചെയ്തു.വിദ്യാലയം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും നാലാമത്തെ മകൻ സർവോത്തമ റാവുവിനെ ഏല്പിച്ചിട്ടാണ് അദ്ദേഹം സംന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്. നേറ്റീവ് സ്കൂളിന്റെ പേർ ഗണപത് സ്കൂൾ എന്ന് പുനർനാമകരണം ചെയ്തുകൊണ്ടാണ് മകൻ സർവോത്തമ റാവു തന്റെ പിതാവിന്റെ പേര് നിലനിർത്താൻ ശ്രദ്ധിച്ചത്.അങ്ങനെയാണ് ഗണപത് സ്കൂളുകളുടെ ആവിർഭാവം. സമഗ്രവും ചിട്ടയുള്ളതും വിശാലവുമായ ഒരു പ്രവർത്തന മണ്ഡലം വിദ്യാഭ്യാസ പ്രവർത്തനത്തിന് ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്നും
സർവോത്തമ റാവുവിന്റെ നേതൃത്വത്തിൽ മലബാർ എഡ്യുക്കേഷൻ സൊസൈറ്റി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്യുകയും കോഴിക്കോട് ജില്ലയിൽ കല്ലായി,ഫറോക്ക്,നല്ലൂർ എന്നിവടങ്ങളിൽ സൊസൈറ്റിക്ക് കീഴിൽ ഗണപത് സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.മാത്രമല്ല താനൂരിലെ ദേവധാർ സ്കൂൾ, വയനാട്ടിലെ സർവജൻ ഹൈസ്കൂൾ എന്നിവ സൊസൈറ്റിക്ക് കീഴിലാക്കുകയും ചെയ്തു.
കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിന്റെ ഒരു ശാഖ എന്ന നിലയിൽ ഒരു മിഡിൽ സ്കൂൾ(5,6,7ക്ലാസ്സുകൾ)ആയിട്ടാണ് ഫറോക്കിൽ ഗണപത് സ്കൂൾ സ്ഥാപിച്ചത്.ഫറോക്കിൽ നിന്നും പ്രൈമറി പഠനത്തിന് ശേഷം ഉപരിപഠനത്തിനുള്ള ഏക ആശ്രയം കോഴിക്കോടായിരുന്നു.ഇതിനുള്ള പരിഹാരം എന്ന നിലയ്ക്കായിരുന്നു ഫറോക്കിൽ 1927ജൂൺ15-ന് ഫറോക്ക് ഗണപത് സ്കൂളിന് തുടക്കം കുറിച്ചത്.പിന്നീട് 1933-ൽഹയർ എലിമെന്ററി സ്കൂളായി മലബാർ എഡ്യുക്കേഷൻ കൗൺസിൽ അംഗീകാരം നൽകി.1945-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഫറോക്ക് ഗണപത് സ്കൂൾ,
സ്ഥാപിച്ച് ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമാണ് പൂർണ്ണമായും ഒരു ഹൈസ്കൂളായി മാറിയത്.
1957-ൽ ഡി.പി.ഐ.യുടെ RC No M(9)10534/57 Dt13.5.57 നമ്പർ ഉത്തരവ് പ്രകാരം കോഴിക്കോട്,കല്ലായി,ഫറോക്ക് എന്നീ ഗണപത് സ്കൂളുകളും
താനൂരിലെ ദേവധാർ സ്കൂളും നടത്താൻ മലബാർ എഡ്യുക്കേഷൻ സൊസൈറ്റിക്ക് നൽകിയിരുന്ന അധികാരം പിൻവലിക്കുകയും 1.6.1957 മുതൽ സ്കൂൾ നടത്താനുള്ള അധികാരം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന് കൈമാറുകയും ചെയ്തു.
1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ഫറോക്ക് ഗണപത് സ്കൂളിന്റെ ഉടമസ്ഥാവകാശം സർക്കാർ ഏറ്റെടുക്കുകയും 1957 ജൂൺ 15 മുതൽ ഗവ.ഗണപത് ഹൈസ്കൂളായി മാറുകയും ചെയ്തു.തുടർ വർഷങ്ങളിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തേണ്ടി വരികയും ചെയ്തു.പിന്നീട് ബസ് സ്റ്റാന്റിന് സമീപം പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുകയും ഹൈസ്കൂൾ വിഭാഗം മാറ്റുകയും ചെയ്താണ് ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ഹയർ സെക്കന്ററിയും വൊക്കേഷണൽ ഹയർ സെക്കന്ററിയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഇപ്പോൾ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആദ്യകാല കെട്ടിടത്തിൽ യു.പി. വിഭാഗവും പുതിയ കെട്ടിടത്തിൽ ഹൈസ്കൂൾ,വൊക്കേഷണൽ,ഹയർ സെക്കന്ററിയും പ്രവർത്തിച്ച് വരുന്നു...
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിതം, ശാസത്രം, മലയാളം, ഐറ്റി, സാമൂഹ്യ ശാസത്രം,
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.191706" lon="75.836563" zoom="13" width="350" height="350" selector="no"> 11.175539, 75.831585, GVHSS Feroke </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.