സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ

15:26, 27 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)


പാലക്കാട് ജില്ലയില്‍ മാത്തൂര്‍ പ‍ഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേ​ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍." 1982 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.

സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-03-2017Latheefkp



ചരിത്രം

എത്തിനോട്ടം

സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ല്‍ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂള്‍ സ്ഥാപിച്ചു.ഒരു ഡിവിഷനില്‍ തുടങ്ങി 23 വരെ വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മാത്തുര്‍ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ല്‍ 3 വൊക്കേഷണല്‍ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാര്‍ത്ഥവും നിരന്തരവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയശതമാനം 100%ല്‍ എത്തിക്കാന്‍ സാധിച്ചു. അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയില്‍തന്നെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ആതുരസേവനം
  • നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
  • പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പഠനരീതി

2010-2011 അധ്യയന വര്‍ഷത്തെ പ്രധാന പരിപാടികള്‍

 *  ക്ലബുകളുടെ ഉത്ഘാടനം.
 *  സയന്‍സ് ക്ലബ് - പരിസ്ഥിതിദിനാചരണം.
                      *  റാലി,ബോധവല്ക്കരണം.
                      *  ലഹരിയില്‍ അമരുന്ന യുവത്വം - പോസ്റ്റര്‍ രചന.
                      *  ബഹിരാകാശ പ്രശ്നോത്തരി.
                      *  ടെലിസ്ക്കോപ്പ് നിര്‍മ്മാണം.
  *ഇംഗ്ലീഷ് ക്ലബ് -  *പരിസ്ഥിതിദിനാചരണം--  സ്ലോഗന്‍സ്, പ്ലക്കാര്‍ഡ്
                      *ഹിരോഷിമാദിനം.
                      - മൈ ഫാദര്‍ വില്‍ കംമം ഷുവര്‍ - കഥാരചന.
                      -  യുദ്ധവിരുദ്ധ പ്ലക്കാര്‍ഡ്.
                      *  ബര്‍ണാഡ്ഷായുടെ ജന്മദിനം.
                            - സ്പെല്‍ചെക്ക് മത്സരം.
                      *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈല്‍ - ഗാന്ധി.
                     * പിന്നോക്കംനില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പ്രവര്‍ത്തന പാക്കേജ്.
  *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം. 
                            

ബഷിര്‍ ദിനം

  *സംസ്ക്യൂത ക്ലബ്                    - സംസ്ക്യൂതദിനം

മാനേജ്മെന്റ്

18 അംഗങ്ങള്‍ അടങ്ങിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജര്‍ ശ്രീ.ഹരിദാസ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. ശാന്തകുമാരന്‍
  • ശ്രീ. വര്‍ഗ്ഗീസ്
  • ശ്രീ. എം.ആര്‍.ഉണ്ണിക്കൃഷ്ണന്‍ (സ്റ്റേറ്റ് അവാര്‍ഡ് ജേതാവ്)
  • ശ്രീ. എം.കെ. സുദേവന്
  • ശ്രീമതി. പി.ആര്‍. രാധാമണി.‍



നിലവിലെ ഹെഡ് മാസ്റ്റര്‍

   *  വനജകുമാരി .സി.

മികവുകള്

  • ഉപജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ 12 വര്‍ഷമായി നിലനിര്‍ത്തിവരുന്ന കലാകിരീടം.


  • ജില്ലാ - സംസ്ഥാന കലോല്‍സവ പങ്കാളിത്തം.
  • കായിക മല്‍സരങ്ങളില്‍ സംസ്ഥാന പങ്കാളിത്തം.
  • വര്‍ഷംതോറും 20 ല്‍ അധികം രാജ്യപുരസ്ക്കാര്‍ ജേതാക്കള്‍.
  • ചെസ് മല്‍സരങ്ങളില്‍ ദേശീയപങ്കാളിത്തം.

വഴികാട്ടി

{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}