ജി.എച്ച്.എസ്. അയിലം
വിലാസം
അയിലം

തിരുവനന്തപുരം ജില്ല
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
21-03-201742085





ചരിത്രം

കൊല്ലവര്‍ഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടില്‍ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാന്‍. 1916-ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നല്‍കി. അതോടെ അന്നത്തെ ഫോര്‍ത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാന്‍ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമന്‍ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തില്‍ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നല്‍കുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടില്‍ കുട്ടന്‍ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂള്‍ LP സ്കൂളായി അറിയപ്പെട്ടു. 01-051962-ല്‍ അന്നത്തെ B.D.O ആയിരുന്ന ശ്രീ.എം.ജോര്‍ജ്അവര്‍കള്‍ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിര്‍വഹിച്ചു. തുടര്‍ന്ന് 1984-ല്‍ U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവന്‍ചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാര്‍ത്ഥി മേലതില്‍ വീട്ടില്‍ കുഞ്ഞന്‍ ആയിരുന്നു.

                                                                                       2001 - ലെ EAS പദ്ധതിപ്രകാരം ചിറയിന്‍കീഴ് ബ്ലോക്കില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോണ്‍ക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിന്‍ ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും  2004 - 2005- ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാവിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂള്‍ മികവുകളെ സംസ്ഥാന മികവുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്കൂള്‍ മികവുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി  2009 - ല്‍ അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സര്‍ക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വര്‍ഷത്തില്‍ RMSA പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍‍ഡറി സ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. നിലവില്‍ ഹൈസ്കൂള്‍ വിഭാഗം വരെ പ്രവര്‍ത്തിക്കുന്നു  
2014-15 -ലെ ആദ്യ SSLC ബാച്ചില്‍ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചില്‍ 54 കുട്ടികളും പരീക്ഷ എഴുതി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ അനില്‍ സാറിന്റെ നേതൃത്വത്തില്‍ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 22 ഓളം പേര്‍ പ്രവര്‍ത്തിക്കുന്നു. 471 കുട്ടികള്‍ പഠിക്കുന്നു.








ഭൗതികസൗകര്യങ്ങള്‍

ഭൂമിയുടെ വിസ്തീര്‍ണ്ണം  : 50 സെന്റ്
സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം  : 2
ആകെ ക്ലാസ്സുമുറികളുടെ എണ്ണം  : 13
ലൈബ്രറി ഹാള്‍  : 1
സയന്‍സ് ലാബ്  : 1
കമ്പ്യൂട്ടര്‍ ‍ ലാബ്  : 1
സ്മാര്‍ട്ട് ക്ലാസ് റൂം  : 1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

•സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്

•ജൂനിയര്‍ റെഡ് ക്രോസ്
2015-16 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ചു. ഉല്‍ഘാടനത്തോടനുബന്ധിച്ച് സമീപത്തുള്ള അംഗന്‍വാടിക്ക് ഫസ്റ്റ് എയ്ഡ് ബോക്സും അനുബന്ധസാധനങ്ങളും നല്‍കി. ആദ്യബാച്ചിലെ എല്ലാ കുട്ടികളും A ലെവല്‍ പരീക്ഷ പാസായി. ഇപ്പോള്‍ 35 കുട്ടികള്‍ അടങ്ങുന്ന ഒറ്റയൂണിറ്റായി പ്രവര്‍ത്തിച്ചുവരുന്നു. ശുചീകരണപ്രവര്‍ത്തനങ്ങളിലും സമഗ്രമേഖലകളിലും JRC ദൈനംദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു. 20-1-2017 ന് ചെറുവള്ളിമുക്കിലെ അംബേദ്കര്‍ മെമ്മോറിയല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനവും സഹായപ്രവര്‍ത്തനങ്ങളും നടത്തി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മലയാളം ഭാഷാ ക്ലബ്ബ്

സ്കൂള്‍തല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനോല്‍സവം,രചനാമല്‍സരങ്ങള്‍,സാഹിത്യക്യാമ്പ്,നാടന്‍പാട്ട് കളരി,കൈയ്യെഴുത്ത് മാസിക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ്

കുട്ടികളില്‍ ഇംഗ്ലീഷ് പഠനം സ്വാഭാവികതയോടു കൂടി നടത്തുന്നതിനും മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്നതിനും “ഹലോ ഇംഗ്ലീഷ് ” പ്രവര്‍ത്തനം ആരംഭിച്ചു.

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

എട്ട്,ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന 123 കുട്ടികളില്‍ നിന്നും 20 പേരെ തെരഞ്ഞെടുത്തു.
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
IT@SCHOOL ന്റെ പദ്ധതി‍യായ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു. 10/03/2017 ന് രാവിലെ 10.15 ന് PTA പ്രസി

മികവുകള്‍

•2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിച്ചു.
•2009 - ല്‍ അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചു.
•2009-10 വര്‍ഷത്തില്‍ ഹരിത വിദ്യാലയം അവാര്‍ഡ് ലഭിച്ചു.
•2010-11 വര്‍ഷത്തില്‍ നാഷണല്‍ ഗ്രീന്‍ കോര്‍പ്സ് അവാര്‍ഡ് ലഭിച്ചു.
•2015 -16 ലെ SSLC പരീക്ഷയില്‍ ആറ്റിങ്ങല്‍ ഉപജില്ലയില്‍ 100% വിജയം നേടിയ ഏകവിദ്യാലയം
•2015 -16 ലെ SSLC പരീക്ഷയില്‍ 100% വിജയം നേടിയ വിദ്യാലയത്തിനുള്ള വിദ്യാഭ്യാസ അവാര്‍ഡും ക്യാഷ് അവാര്‍ഡും ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ചു.
•ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈസ്കൂള്‍ വിഭാഗത്തില്‍, 2016-17 ലെ മികച്ച ഹെഡ്മാസ്റ്റര്‍ക്കുള്ള 'അടുപ്പം പദ്ധതി' അവാര്‍ഡ് ബഹു.വിദ്യാഭ്യാസ വകുപ്പു മന്ത്രിയില്‍ നിന്നും അനില്‍ സാറിനു ലഭിക്കുകയുണ്ടായി.
2016-17 ലെ, ഹൈസ്കൂള്‍ വിഭാഗത്തില്‍ മികച്ച പൊതുവിദ്യാലയത്തിനുള്ള സ.കെ.എസ്.അനില്‍ കുമാര്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫി (KSTA, ആറ്റിങ്ങല്‍) ലഭിച്ചു.

അയിലത്തിന്റെ നിറക്കൂട്ട്

2015 -16 ലെ SSLC പരീക്ഷയില്‍ ആറ്റിങ്ങല്‍ ഉപജില്ലയില്‍ 100% വിജയം. വിജയികളെ നിറക്കൂട്ട് ഒരുക്കി അനുമോദിച്ചു.

 
നിറക്കൂട്ട്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

2004- 11 - ശ്രീ.മധു.ജി
2011 - 12 - ശ്രീമതി.സദ്മം.എസ്
2012 - 13 - ശ്രീമതി.ജമീല
2012 - 13 - ശ്രീമതി.രമ
2013 - 14 - ശ്രീമതി.ഓമന
2014- 15 - ശ്രീ .അച്യുതന്‍
2015 - ശ്രീമതി.റീത്താറാണി
2015- 17 - ശ്രീ.റ്റി.അനില്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

•പ്രൊഫസര്‍.ബാലകൃഷ്ണന്‍ നായര്‍
•ഡോ.ഗോപാലകൃഷ്ണന്‍
•ശ്രീ.കരുണാകരന്‍ നായര്‍
•ശ്രീ.ഇന്ദ്രാത്മജന്‍
•ശ്രീ.ജോയി
•ശ്രീ.വിജയന്‍
•അഡ്വ.ശ്രീ.മോഹന്‍ദാസ്
•അഡ്വ.ശ്രീ.മോഹനചന്ദ്രന്‍
•പ്രൊഫസര്‍.അയിലം ഉണ്ണികൃഷ്ണന്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അയിലം&oldid=351342" എന്ന താളിൽനിന്ന് ശേഖരിച്ചത്