13-14, 15-16 വര്‍ഷങ്ങളിലെ സംസ്ഥാനതല Best PTA യ്ക്കുളള 2-ാം സാഥാനം ഈ സ്കൂളിനു ലഭിച്ചു.

                           സംസ്ഥാനതലത്തില്‍ വിജയത്തിളക്കവുമായി കിടങ്ങൂര്‍സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ 

വിദ്യാഭ്യാസ മേഖലയില്‍ നൂതനപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായി മാറിയ കിടങ്ങൂര്‍ സെന്റ് മേരീസ് സ്ക്കൂള്‍ വീണ്ടും സംസ്ഥാന തല അവാര്‍ഡിന് അര്‍ഹരായി. അധ്യാപകദിനത്തില്‍ കേരളാ മുഖ്യമന്ത്രി ശ്രി. പിണറായി വിജയനില്‍ നിന്നും നാലുലക്ഷം രൂപാ സംമ്മാനതുകയായി സ്ക്കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി. സ്ക്കൂളിന്റെ ദൈനംദിന കാര്യങ്ങളില്‍ അധ്യാപകരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സ്ക്കുള്‍ പി.റ്റി. എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായാണ് സ്ക്കൂളിന് കേരളാ സര്‍ക്കാര്‍ രണ്ടാം തവണയും അവാര്‍ഡ് നല്‍കിയത്. കേരളത്തിലെ സ്ക്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായി ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തിയതും, സ്ക്കൂളില്‍ കുട്ടികള്‍ക്ക് പെറ്റ് തെറാപ്പി, നൈറ്റ് പി. റ്റി. എ, കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുവാന്‍ നടപ്പിലാക്കിയ മട്ടുപ്പാവു കൃഷി, സഹപാടിക്കൊരു വീട്, ഭവനങ്ങളിലേയും ടൗണിലേയും പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനം, റോഡു സൗന്ദര്യവല്‍ക്കരണം, കലാകായിക മികവിന് ഒരു കൈത്താങ്ങ്, സ്വാതന്ത്ര്യദിനാഘോഷം, ജനകീയ ഓണാഘോഷം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്തത് സജി ജോണ്‍ പി.റ്റി. എ പ്രസിഡണ്ട് ആയിട്ടുള്ള 50 അംഗ പി.റ്റി. എ എക്‌സിക്കുട്ടിവാണ്. സ്ക്കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍, പ്രിന്‍സിപ്പാള്‍ ഫിലിപ്പ് തോമസ്, ഹെഡ്‌മാസ്റ്റര്‍ പി. എ ബാബു, പി‍.റ്റി. എ പ്രസിഡണ്ട് സജി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും പി.റ്റി.എ അംഗങ്ങളുടെയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് സ്ക്കൂളിന് അഭിമാനകരമായ നേട്ടങ്ങള്‍ക്ക് കാരണമായത്. കഴിഞ്ഞ നാലു വര്‍ഷമായി എസ്. എസ്. എല്‍. സിയ്ക്ക് നൂറു ശതമാനം വിജയവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും വിവിധ മേഖലകളില്‍ സംസ്ഥാന- നാഷണല്‍ തലത്തില്‍ കുട്ടികള്‍ക്ക് ലഭിച്ച അംഗീകാരങ്ങളും അവാര്‍ഡു നിര്‍ണയ കമ്മറ്റിയില്‍ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും 15 ലക്ഷത്തില്‍പരം രൂപാ അവാര്‍ഡ് ഇനത്തില്‍ സ്ക്കുളിന് ലഭിക്കുകയുണ്ടായി.

അവാര്‍ഡ്ദാനചടങ്ങ്
PTA award