വിയ്യൂർ എ എൽ പി എസ്
................................
വിയ്യൂർ എ എൽ പി എസ് | |
---|---|
വിലാസം | |
വിയ്യൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 16333 |
ചരിത്രം
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്.
ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെ പ്രവർത്തിച്ചിരുന്ന ഒരു പ്രൈമറി വിദ്യാലയമായിരുന്നു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവരായിരുന്നു പോയ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ പ്രധാന സാരഥികൾ. നാരായണൻ നായർ ഉണിച്ചാംവീട്ടിൽ, മാധവമേനോൻ, കുഞ്ഞികൃഷ്ണൻ പണിക്കർ, കൊടക്കാട്ട് ബാപ്പുമാസ്റ്റർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, സീമന്തിനി ടീച്ചർ, നാരായണി ടീച്ചർ, ലക്ഷ്മി ടീച്ചർ, നാരായണി ടീച്ചർ, ശ്യാമള ടീച്ചർ എന്നിവർ പൂർവകാല അധ്യാപകരായിരുന്നു.
ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 48 വിദ്യാർത്ഥികളും നാല് അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് കൂടാതെ 27 വിദ്യാർത്ഥികളും രണ്ടു അധ്യാപകരുമായി പ്രീപ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നുണ്ട്. എം.എ പുഷ്പയാണ് പ്രധാന അദ്ധ്യാപിക. പി ചന്ദ്രി, കെ.പി ജീജ, വി.കെ ഷൈനി എന്നിവർ സഹാധ്യാപകരും ഷൈമ, മൂനറാം എന്നിവർ പ്രീ പ്രൈമറി അധ്യാപകരായുണ്ട്. അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ഈ വിദ്യാലയം വിജയം നേടിയിട്ടുണ്ട്.
ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരിൽ പലരും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഡോക്ടർ രാമചന്ദ്രൻ, ഡോക്ടർ ഗോപാലകൃഷ്ണൻ, ഭാർഗവൻ മാസ്റ്റർ, ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത് എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ വിദ്യാർത്ഥികളാണ്.
കൊല്ലം നെല്ല്യാടി റോഡിൽ വലിയ കനാലിന്റെ ഇറക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്റർ കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മൂന്നു ഭാഗത്തും റോഡ് സൗകര്യമുണ്ട്. പിന്നിലായി കനാൽ ഉണ്ട്. വിയ്യൂർ ഗ്രാമത്തിന്റെ അഭിമാനമായി നാടിൻറെ പൊതുമുതലായി ഗതകാലസ്മരണകൾ ഉയർത്തി ഈ സരസ്വതീക്ഷേത്രം നിലനിൽക്കുന്നു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- കുഞ്ഞിരാമൻ മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- നളിനി ടീച്ചർ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോക്ടർ രാമചന്ദ്രൻ,
- ഡോക്ടർ ഗോപാലകൃഷ്ണൻ,
- ഭാർഗവൻ മാസ്റ്റർ
- ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}