ചാവട്ട എം.എൽ.പി.സ്കൂൾ
ചാവട്ട എം.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
ചാവട്ട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2017 | Latheefabhayam |
ചരിത്രം
ചാവട്ട എം എല്‍ പി സ്കൂള്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചാവട്ട് എന്ന പ്രദേശത്താണ് ചാവട്ട എം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്, 1925 ഡിസംബര്‍ 12 ന് ആണ് ഈ സ്കൂള്‍ ആരംഭിച്ചത്.അക്കാലത്ത് ചാവട്ട് പ്രദേശത്ത് വിദ്യ അഭ്യസിക്കാന്‍ ഒരു സ്ഥാപനവും ഇല്ലായിരുന്നു.ആകെയുളളത് ചാവട്ട പള്ളിക്ക് സമീപം മതപഠനത്തിനായുളള ഒരു മദ്രസ മാത്രമായിരുന്നു.പ്രദേശത്തെ ആളുകളുടെ പഠനത്തിനായി ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി അന്നത്തെ പ്രാമാണികരായ ആളുകള്‍ ചിന്തിക്കുകയും സ്കൂള്‍ തുടങ്ങുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.ആരഭകാലത്ത് ചാവട്ട് പള്ളിക്ക് സമീപമായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.ആദ്യകാലത്ത് എ പി കുട്ട്യാലി ,പിപി കുട്ട്യാലി എന്നിവരുടെ കൂട്ടുത്തരവാദിത്വ മാനേജ്മെന്റില്‍ ആയിരുന്നു.പിന്നീട് 1941 ല്‍ കൂട്ടുമാനേജ്മെന്റില് നിന്ന് മാനേജ്മെന്റ് എ പി അമ്മദ് മാസ്റ്ററുടെ പേരിലേക്ക് മാറ്റി.1984 ല്‍ അമ്മത് മാസ്റ്റര്‍ മാനേജ്മെന്റ് അനുജനായ പി കലന്തറുടെ പേരിലേക്ക് മാറ്റുകയും 1999 ല്‍ അദ്ദേഹം മകനായ പി കുഞ്ഞമ്മതിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1939 ല്‍ വിസിറ്റ് കഴിഞ്ഞപ്പോള്‍ അഞ്ചാം തരം അനുവദിച്ചതായി രേഖകളില്‍ കാണപ്പെടുന്നു.സ്കൂള്‍ പരിസരമുളള ചാവട്ട് പള്ളിയില്‍ ശവം മറവു ചെയ്യാന്‍ പെര്‍മിറ്റ് കിട്ടിയതനുസരിച്ച് സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന നിടിയകുറ്റിക്കാട്ടില്‍ പറമ്പില്‍ നിന്നും അല്പം അകലെയുളള മഠത്തില്‍ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.1964 ല്‍ മേലടി എന്‍ ഇ എസ് ബ്ലോക്കിന്റെ സഹായത്തോടെ സ്ഥിരം കെട്ടിടം പണിതു.1965 ലും 83 ലും 86 ലും ഡിവിഷന് വര്‍ദ്ധിച്ചതു കാരണം മാനേജര്‍ കെട്ടിടം പണിതു. ആരംഭകാലം മുതല്‍ തന്നെ അക്ഷരാഭ്യാസം നേടുന്നതിനായി പരിസര പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഈ കലാലയത്തില്‍ എത്തിയിരുന്നു.പ്രഗല്ഭരും പ്രശസ്തരുമായ ധാരാളം അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആരംഭകാലത്ത് ചന്തുമാസ്റ്റര്‍ ആയിരുന്നു ഹെഡ്മാസ്റ്റര് എന്ന് പഴമക്കാര്‍ പറയുന്നു.പിന്നീട് 1975 വരെ മാനേജര്‍ ആയിരുന്ന എ പി അമ്മത് മാസ്റ്റര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്.അതിനുശേഷം ഒരു മാസക്കാലം എം കല്യാണിടീച്ചറും രണ്ട് മാസം ആര് .കണ്ണന് മാസ്റ്ററും പ്രധാന അധ്യാപകരായി സേവനവനുഷ്ഠിച്ചിരുന്നു.തുടര്‍ന്ന് മൂന്നു വര്‍ഷം എന്‍ ഇ കുഞ്ഞപ്പ നായര്‍ ഹെഡ് മാസ്റ്റര്‍ ആവുകയും അദ്ദേഹം രാജി വെച്ചതിനെ തുടര്‍ന്ന് പി കെ ബിയ്യാത്തു ടീച്ചര്‍ 2003 ഏപ്രില്‍ 30 വരെ ഈ സ്കൂളിന്റെ പ്രധാന അധ്യാപികയായി. 1972 ല്‍ ഏഴു ഡിവിഷനുകളിലായി 180 ഓളംകുട്ടികള്‍ പഠിച്ചിരുന്നതായും അറബി അധ്യാപകന് ഉള്‍പ്പെടെ 8 അധ്യാപകന് ഉള്‍പ്പെടെ 8 അധ്യാപകര്‍ സേവനമനുഷ്ഠിച്ചിരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു.പിന്നീട് 1986 ല്‍ 6 ഡിവിഷനും 2002 ല്‍ 4 ക്ലാസ്സായും ചുരുങ്ങി. 2003 ഏപ്രില്‍ മാസത്തില്‍ സ്കൂളിന്രെ 80 ാം വാര്‍ഷിക ആഘോഷത്തോടൊപ്പം പ്രധാന അധ്യാപിക പി കെ ബിയ്യാത്തു ടീച്ചര്‍ക്കും സഹാധ്യാപിക എം സരോജിനി ടീച്ചര്‍ക്കും യാത്രയയപ്പും നല്കി.അതിന്റെ ഭാഗമായി ഏപ്രില്‍ 16,17,18,തിയ്യതികളില്‍ വിപുലമായ പരിപാടികള്‍ നടത്തി.യു എ ഖാദര്‍ ,രമേശ് കാവില്‍ തുടങ്ങിയ പ്രമുഖര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. 2003 -04 അധ്യയന വര്‍ഷാരംഭത്തില്‍ സ്കൂളില്‍ ജനറല്‍ ടൈം ടേബിള്‍ നടപ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുകയും അപേ7 നല്‍കുകയും ചെയ്തു.നവംബര്‍ മാസാവസാനത്തോടെ ജനറല്‍ കലണ്ടര്‍ നടപ്പാക്കാനുളള ഉത്തരവ് ലഭിക്കുകയും ചെയ്തു. വിദ്യാര‍്‍രാത്ഥികളുടെ മത്സര പരീക്ഷകളിലും കലാകായിക മേളകളിലും പ്രവൃത്തി പരിചയമേളകളിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ഈ സ്കൂളിന് കഴിയുന്നുണ്ട്.ഈ വിദ്യാലയത്തില്‍ നിന്നും വിദ്യ അഭ്യസിച്ചിരുന്ന പലരും ഇന്ന് ഉന്നത സ്ഥാപനങ്ങളില്‍ എത്തിയിട്ടുണ്ട്.സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകള്‍ കരസ്ഥമാക്കിയ ചെസ്സ് താരം കെ എം നിസാം ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ ആവശ്യമായ കാര്യങ്ങള്‍ മാനേജര്‍ ചെയ്തു തരാറുണ്ട്.ശ്രീ എം കെ അബ്ദുറഹിമാന് മാസ്റ്റര്‍ പ്രസിഡണ്ടായുളള ഊര്‍ജ്ജ്വസ്വലമായ പിടിഎയും ശ്രീമതി സി പി പ്രമീള ചെയര്‍ പേഴ്സണായുളള എം പി ടി എയും മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നു.ഇപ്പോഴ് ഈ വിദ്യാലയത്തില്‍ ശ്രീ മതി യു എന്‍ തങ്കമണി പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.110 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}