സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി

................................

സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2017St.johnlpsmanappilly




ചരിത്രം

1930ൽ ആരംഭിച്ച വിദ്യാലയമാണ് സെൻറ്. ജോൺസ് എൽ. പി. സ്കൂൾ.എറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിൽ കുഴുപ്പിള്ളി പഞ്ചായത്തിലേയും പള്ളിപ്പുറം പഞ്ചായത്തിലേയും നിവാസികളുടെ മക്കൾ ഇവിടെ അധ്യയനം നടത്തുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങൾകൊണ്ടു തന്നെ ആധുനിക ഗതാഗത സൗകര്യങ്ങൾ നിലവിൽ വരാത്ത സ്ഥലങ്ങളാണ് മേൽ ഗ്രാമങ്ങൾ. ഈ പ്രദേശങ്ങളുടെ മധ്യഭാഗത്താണ് ഈ പാഠശാലയുടെ ആസ്ഥാനം. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിൻറ്റെ സംഭാവനയാണ്.

ഭൗതിക സൗകര്യങ്ങൾ

വായനാശീലം വളർത്തിയെടുക്കാനായി ഒരു ലൈബ്രറി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ പത്രവായന പരിപോഷിപ്പിക്കുവാനായി 2 ദിനപ്പത്രങ്ങൾ വരുത്തുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ജലശുദ്ധീകരണ മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനീക സൗകരത്തോടുകൂടിയ പാചകപ്പുരയും സ്റ്റോറും ഉണ്ട്. കമ്പ്യൂട്ടർ പഠനവും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രൊജക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റുമുണ്ട്. എൽ. കെ. ജി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഫാനോടു കൂടിയ അടച്ചുറപ്പുള്ള ക്ലാസ് മുറികളുണ്ട്. വൃത്തിയുള്ള ശുചിമുറികളുണ്ട്. കുട്ടികളുടെ പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ സൂക്ഷിക്കാൻ ഓരോ ക്ലാസിലും സ്റ്റീൽ അലമാരകളും മേശകളും ഉണ്ട്. കളിക്കുവാനായി കുട്ടികൾക്ക് നല്ലൊരു കളിസ്ഥലമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എം വി ചാക്കോ
  2. കെ ഡി വറീത്
  3. ഇ കെ ഗീവർഗീസ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. എം എം മോനായി
  2. ഡോ ഐസക് എബ്രഹാം
  3. ഡോ ജോർജ്ജ് ഈരാളി

വഴികാട്ടി

{{#multimaps:10.124853,76.202632 |zoom=13}}