എം.ജി.എം.എച്ച്.എസ്. പൂഴനാട്
സ്ഥലപുരാണം:
എം.ജി.എം.എച്ച്.എസ്. പൂഴനാട് | |
---|---|
വിലാസം | |
പൂഴനാട് തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 23 - ഒക്ടോബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2017 | MGM Trust |
കാട്ടാക്കട താലൂക്കിൽ കിഴക്കൻ മലയോര പ്രദേശത്തിന്റെ താഴ്വാരത്ത് സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഒരു മലനാടൻ പ്രദേശമാണ് പൂഴനാട്.
ചരിത്രം
ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ് മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് പൂഴനാട് സീതി സാഹിബ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1976 ജൂൺ 1 നു സ്ഥാപിതമായത്. ശ്രീ. സുബ്ബൈർ കുഞ്ഞു മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ആ സ്കൂളിൽ അദ്ധ്യാപകനും, പൊതുപ്രവർത്തകനുമായ ശ്രീ. എൻ. സുരേന്ദ്രൻ കുണ്ടാമം പ്രഥമ അദ്ധ്യാപകനായി എത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീ എൻ. നീലകണ്ഠൻ നാടാർ കുണ്ടാമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൂഴനാട് ജംഗ്ഷനിലെ കുടുംബ വസ്തുവായ 3 ½ ഏക്കർ വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്.) പൂഴനാട്. ആദ്യ വിദ്യാർത്ഥി ശ്രീമതി. ജയശീല മാർക്കോസ് ഉം ആദ്യ അദ്ധ്യാപിക ശ്രീമതി. എസ്. ജഗദമ്മ പിള്ള(ഹിന്ദി)യും ആയിരുന്നു. 54 വിദ്യാർത്ഥികളുമായി 1983 ഒക്ടോബറിൽ ആരംഭിച്ച ഹൈസ്കൂൾ സെക്ഷൻ മാത്രമുള്ള ഈ സ്ക്കൂൾ തൊണ്ണൂറ്റിരണ്ടോടു കൂടി 535 വിദ്യാർത്ഥികളുടെ പഠന കേന്ദ്രമായി ഉയർന്നു. ഹയർസെക്കണ്ടറി സെക്ഷന്റെ അഭാവവും എണ്ണമറ്റ അൺഎയ്ഡഡ് സ്ക്കൂളുകളുടെ വളർച്ചയും ഈ സ്കൂളിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. അതിപ്പോൾ 152 വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു സ്ക്കൂളായി തുടരേണ്ടി വന്നിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
3 ½ ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഈ സ്കൂളിനുണ്ട് . നല്ല ഒരു ലൈബ്രറിയും ലാബും കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ആണ്കുവട്ടികള്ക്കും പെണ്കുവട്ടികള്ക്കും പ്രത്യേകമായി വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട് ആന്റ് ഗൈഡ്സ്,
- ഹരിത വിദ്യാലയം
- ജൈവപച്ചക്കറിതൊട്ടം
ക്ലാസ് മാഗസിന്‍.=1.എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് മാഗസീന്‍ ഉണ്ട്.
'തനിമ' എന്നപേരില്‍ ഒരു സ്കൂള്‍ മാഗസീനും ഉണ്ട്ീ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.=വിദ്യാരംകലാസാഹിത്യവേദി വളരെ കാര്യ ക്ഷമമായി പ്രവര്ത്തി ക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ദിനാചരണങ്ങള്‍ വളരെ ഭംഗിയായി നടത്താറുണ്ട്. എല്ലാമാസത്തിലും പുതുമയുള്ള പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
- ക്ലബ്ബ് പ്രവര്ത്തംനങ്ങള്‍.=1.േച്ചര്‍ ക്ല ബ്ബ്,ഫോറസ്റ്റ് ട്രീ ക്ല ബ്ബ്,ഇക്കോക്ല ബ്ബ്, കൈരളി ക്ല ബ്ബ്,സയന്സ്ം ക്ല ബ്ബ്, മാത്ത്സ് ക്ല ബ്ബ്,ഐ.റ്റി ക്ല ബ്ബ് തുടങ്ങിയവയെല്ലാം വളരെ കാര്യക്ഷമമായി തന്നേ പ്രവര്ത്തി ക്കുന്നു.
നേച്ചര്‍ ക്ലബ്ബും ഫോറസ് ട്രീ ക്ല ബ്ബും ഒരുമിച്ച് ചേര്ന്ന് നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ മൂന്ന് ദിവസത്തേ ഒരു പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികളെ അതുസഹായിച്ചു.
മാനേജ്മെന്റ്
ഇത് ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം.ജി.എം.ട്രസ്റ്റ് പൂഴനാട് എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് ട്രസ്റ്റ് അംഗങ്ങളാണ് ഉള്ളത്. ശ്രീ. എൻ . നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ. എൻ . സുശീലൻ , ശ്രീ. എൻ സുഭാഷിതൻ , ശ്രീ.എൻ.സുരേന്ദ്രൻ എന്നിവർ ബോർഡ് അംഗങ്ങളായി വരുകയും. 2007 ൽ ശ്രീ. എൻ. സുരേന്ദ്രൻ ട്രസ്റ്റ് ചെയർമാനും സ്ക്കൂൾ മാനേജരുമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവിൽ ശ്രീ. എൻ. സുരേന്ദ്രൻ മാനേജരായി തുടരുകയും ചെയ്യുന്നു.
മുന്‍ സാരഥികള്‍
ഈ സ്ക്കൂളിൽ ശ്രീ. എൻ.സുരേന്ദ്രൻ പ്രധാന അദ്ധ്യാപകനായിരുന്ന കാലമാണ് സ്ക്കൂളിന്റെ സുവർണ്ണകാലം.
"മുൻ പ്രധാനാദ്ധ്യാപകർ" ശ്രീ. എൻ. സുരേന്ദ്രൻ, ശ്രീ. റ്റി.കെ.സുരേന്ദ്രകുമാർ, ശ്രീമതി. എ.കുമാരിഗിരിജ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{ {<{{#multimaps: 8.5001462, 77.1332465| width=800px | zoom=16 }} , M.G.M.H.S,Poozhanad