എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള
................................
എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 30248 |
ചരിത്രം
ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായ കട്ടപ്പനയുടെ സുഖശീതളിമയിൽ തലമുറകൾക്കു അക്ഷര വെളിച്ചമായി പ്രശോഭിക്കുന്ന വിദ്യആലയമാണ് സെന്‍റ് ജോസഫ് അപ്പർ പ്രൈമറി സ്കൂൾ കൊച്ചുതോവാള.
ഹൈറേഞ്ചിൻറെ പ്രകൃതി സ്വന്ദര്യം തുളുമ്പി നിൽക്കുന്ന മലമടക്കുകളുടെ മടിത്തട്ടിൽ പ്രകൃതി ദേവി കനിഞ്ഞു നൽകിയ നാടാണ് കൊച്ചുതോവാള. ഇത് ഒരു കുടിയേറ്റ ഗ്രാമമാണ്. ഈ പ്രദേശത്തിനു കൊച്ചുതോവാള എന്ന പേരുവരുവാൻ കാരണമെന്നു പറയപ്പെടുന്ന ഒരു ഐതീഹ്യം ഉണ്ട്. ഒരു മലയുടെ ഇരുപുറവുമായി കാണപ്പെടുന്ന രണ്ടു പ്രദേശങ്ങളുണ്ട്. ഒന്ന് വലിയ തോവാളയും മറ്റൊന്ന് കൊച്ചു തോവാളയും. ഇവിടുത്തെ ആദിവാസികൾ മന്നൻസമുദായത്തിൽ പെട്ടവരായിരുന്നു. ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു. തോവാള എന്ന കുടിപ്പേരുള്ള സഹോദരന്മാരിൽ മൂത്ത ആൾ വലിയ തോവാളയിലും ഇളയ ആൾ കൊച്ചുതോവാളയിലും താമസിച്ചതിനാലാണ് സ്ഥലങ്ങൾക്ക് ഈ പേര് കിട്ടിയത് . അതല്ലാതെ താവളം എന്ന പേരിൽ നിന്ന് തോവാള എന്ന് പദം ഉണ്ടായി എന്നും പറയപ്പെടുന്നു.
പച്ച പട്ടു പുതച്ചപോലെ കാണപ്പെടുന്ന മാള നിരകളെ തഴുകി വീശുന്ന കുളിർകാറ്റു ഈ ഗ്രാമത്തിന്റെ പ്രതേകതയാണ്. നാലു പതിറ്റാണ്ട് മുൻപ് മഞ്ഞുമൂടി കിടന്നിരുന്ന ചില പ്രദേശങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിടിചാല്‍ പിടികിട്ടാതാ വീട്ടി,തേക്ക്, കാനപ്ലാവ് തുടങ്ങി വൻ വൃഷങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശങ്ങൾ. മഴക്കാലത്ത് കുത്തിയൊഴുകി പോകുന്ന ഒരു തോടും ഇവിടെ ഉണ്ടായിരുന്നു. വറ്റാത്ത ഉറവകളും കാട്ടു ചോലകളും ധാരാളമായുണ്ടായിരുന്ന ഈ പ്രദേശം ഇന്ന് വരണ്ടുണങ്ങിയ, ദാഹ ജലത്തിനായി കൊതിക്കുന്ന മണ്ണായി മാറിയിരിക്കുന്നു.
പൊതുവെ നാണ്യ വിളകൾക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാൽ കുരുമുളക്, കാപ്പി, നെല്ല് , കപ്പ, ഇഞ്ചി, മഞ്ഞൾ, കൊക്കോ, ഏലം തുടങ്ങി എല്ലാ നാണ്യ,ഭക്ഷ്യ,സുഗന്ധ വിളകളും കൃഷി ചെയ്‌തു വന്നിരുന്നു. കൂടാതെ തെങ്ങു പോലുള്ള ഫലവൃക്ഷങ്ങളും ധാരാളം പച്ചക്കറികളും ഇവിടെ വിളഞ്ഞിരുന്നു. കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നിലല്ലാത്ത വരാണിവിടെ അധികവുമുള്ളത്. പഴയ തലമുറകൾ തങ്ങളുടെ മക്കൾക്ക് വിദ്യഭയാസം നൽകുന്നതിനും ശ്രെധ കൊടുത്തിരുന്നു. അതിൻറെ ഫലമായി ഇന്നും ഈ മേഖലയിൽ സാമ്പത്തിക പരാധീനത മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്. നാനാ ജാതി മതസ്ഥർ ഈ പ്രദേശത്തു കുടിയേറി. ഏകോദര സഹോദരങ്ങളെ പോലെ കൊണ്ടും കൊടുത്തും മാതൃക പരമായി ജീവിക്കുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. 1976 ജൂൺ 14 ആം തീയതി പ്രാഥമിക വിദ്യാഫിയാസത്തിന്നായ് ഒരു എൽ പി സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത യുടെ കീഴിൽ സെ ജോസഫ് ഇടവക പള്ളിയുടെ മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങി. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ആൻ്റണി പടിയറ ഉത്‌ഘാടനകർമ്മം നിർവഹിച്ചു. തദവസരത്തിൽ ഇടുക്കി എം എൽ എ ആയിരുന്ന ശ്രീ വി റ്റി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും ഉടുമ്പൻചോല എ ഇ ഓ ശ്രീ വി എസ് ജെയിംസ് ജോസഫ് ആശംസ അറിയിക്കുകയും ചെയ്തു. സ്‌കൂൾ മാനേജർ ഫാ ജോസഫ് പുതുവീട്ടിക്കുളം യോഗനടപടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. അത്യന്തം ആനന്ദകരമായ ഒരു സന്ദർഭം കൂടിയായിരുന്നു അത്. ഈ പ്രദേശത്തുള്ളവരുടെ ചിരകാല സ്വപ്നമായിരുന്നു അന്ന് പൂവണിഞ്ഞത്. തുടർന്ന് ഈ പ്രദേശത്തു യു പി സ്‌കൂളിനും അംഗീകാരം ലഭിക്കുന്നതിനുള്ള പരിശ്രമത്തിൻറെ ഫലമായി, 1979 സെപ്തംബർ ഇരുപത്തിമൂന്നാം തിയതി യു പി സ്‌കൂളിന് ഔപചാരികമായി ഉത്‌ഘാടനം നടത്തുന്നതിനു കഴിഞ്ഞു. ഇടുക്കി എം എൽ എ ശ്രീ വി റ്റി സെബാസ്റ്റിയനും, ഉടുമ്പൻചോല എം എൽ എ ശ്രീ തോമസ് ജോസ്ഫ്ഉം സന്നിഹിതരായിരുന്നു. കട്ടപ്പന പഞ്ചായത്തു പ്രസിഡന്റ് ശ്രീ മാത്യു കുളക്കാട്ടുവേലി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി. റോസമ്മ കെ മാത്യു ടീച്ചർ ഇൻചാർജായും യു പി എസ് എ ആയി ശ്രീമതി മേഴ്‌സി വർഗീസും ശ്രീ ചാക്കോ റ്റി സി യും ഹിന്ദി അധ്യാപികയായി ശ്രീമതി മേരിക്കുട്ടി മൈക്കിളും സേവനം ചെയ്തുവന്നു. യു പി സ്‌കൂളിന് 1983 ൽ അംഗീകാരം ലഭിച്ചു. ഓർഡർ ന കെ Dis A 5/ 154/81 dt 1.6.1983 പ്രകാരം പെർമനന്റ് റെക്കഗ്നിഷൻ ലഭിച്ചു. അഞ്ചാം ക്ലാസ്സിന്റെ പ്രവർത്തനം 11.6.1979 ന് ആരംഭിക്കുകയും തുടർന്ന് 2. 6. 1980 ൽ ആറാം ക്ലാസും 1.6.1981 മുതൽ ഏഴാം ക്ലാസും പ്രവർത്തിച്ചു തുടങ്ങി. തുടക്കത്തിൽ 29 കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയത്.
1982-83 വർഷത്തിൽ നമ്മുടെ സ്‌കൂളിൽ പി റ്റി എ പൊതുയോഗം ആരംഭിക്കുകയും കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 1982 ജൂലൈ നാലാം തിയതി സ്‌കൂൾ മാനേജർ റവ ഫാ ജോസ് മാറാമറ്റത്തിന്റെ അധ്യക്ഷതയിൽ പ്രഥമ പി റ്റി എ പൊതുയോഗം നടക്കുകയും പി റ്റി എ പ്രസിഡന്റായി ശ്രീ തോമസ് ഐക്കരക്കുന്നേലും, സെക്രട്ടറിയായി ശ്രീ ഏ സി ഫ്രാൻസിസും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നിങ്ങോട്ട് എല്ലാ സ്‌കൂൾ വർഷാരംഭത്തിൽ തെരങ്ങേടുപ്പുനടത്തുകയും സ്‌കൂളിന്റെ ഭൗതിക വളർച്ചയിൽ ആത്മാർത്ഥമായി സഹകരിച്ചു വരുകയും ചെയ്യുന്നു.
അക്കാദമിക, കല, കായിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ധാരാളം പേരെ വാർത്തെടുക്കാൻ ഈ സ്‌കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്.
ഭൗതികസൗകര്യങ്ങള്‍
- ശുദ്ധജലം
- പ്ലാസ്റ്റിക് വിമുക്തമായ ചുറ്റുപാട്
- ശാന്തമായ പഠനാന്തരീഷം
- ആകർഷകമായ പൂന്തോട്ടം
- ഐ ടി അധിഷ്ഠിത പഠനാന്തരീഷം
- മൂല്യാധിഷ്ഠിത ബോധനം
- വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
- ഉപജില്ലാ ജില്ലാ പ്രവര്‍ത്തി പരിചയ മേളകളില്‍ സെന്‍റ് ജൊസെഫ് സ്ക്കൂലിലെ ആദിത്യ അഭിലാഷ് സ്കുളിനു അഭിമാനമായി.
- കാഞ്ഞിരപ്പള്ളി രൂപത ശാസ്ത്ര കോൺഗ്രസിൽ മലയാളം പ്രസംഗത്തിൽ ഈ സ്കൂളിലെ ഡിയോൺ ടോംസൺ രണ്ടാം സ്ഥാനം നേടി.
- ഉപജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ അഭിജിത് ജയൻ മോണോആക്ടിനും, ഡിയോൺ ടോംസൺ ഹിന്ദി പദ്യം ചൊല്ലലിനും, ഗോപിക കഥ പ്രസംഗത്തിനും എ ഗ്രേഡ് നേടി.
- സ്കൂളിൽ ജി കെ സ്പെഷ്യൽ കോച്ചിങ് നൽകുന്നു.
- ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രതേക പരിശീലനം നൽകുന്നു.
- ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ്.
- മൂല്യാധിഷ്തിത വിദ്യാഭ്യാസം.
- വാഹന സൗകര്യം.
- കലാ,കായിക പ്രവൃത്തി പരിചയ പരിശീലനം.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}