തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ എസ്.സി.ഇ.ആർ.ടി. അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു.
യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറ സമര്‍പ്പണം
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു.
ചരിത്രം
കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ല്‍ കുന്നുവാരം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്‍റ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതല്‍ 3 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂള്‍ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോള്‍ 4ഉം5ഉം ക്ലാസുകള്‍ക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂര്‍ണ്ണ എല്‍പി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്.
കൂടുതൽ വായിക്കുക >>>
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്. കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.
മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ)
ഭരണസമിതി അംഗം
സ്ഥാനം
എ. രാമചന്ദ്രൻ നായർ
പ്രസിഡന്റ്
ടി.വി. ജയചന്ദ്രകുമാർ
വൈസ് പ്രസിഡന്റ്
എസ്. മോഹനചന്ദ്രൻ നായർ
സെക്രട്ടറി
ആർ. രാജു
ജോയിന്റ് സെക്രട്ടറി
വി.എസ്. ശ്രീകുമാർ
ട്രഷറർ
കെ. പവിത്രൻ
സമിതി അംഗം
വി. ശങ്കരനുണ്ണി
സമിതി അംഗം
സി. രാജൻ
സമിതി അംഗം
ഡി. തങ്കപ്പൻ
സമിതി അംഗം
എസ്. ജലജകുമാരി
സമിതി അംഗം
സുമാ രാജൻ
സമിതി അംഗം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. എ. സുകുമാരൻ നായർ - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികള്‍ ,കൂട്ടികള്‍ക്ക്സുഗമമായി എത്താന്‍ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.
ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങള്‍
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാല്‍ വേണ്ടത്ര സഹായങ്ങള്‍ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. എന്നാല്‍ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ കൊടുക്കാന്‍ നമ്മള്‍ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാര്‍ട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാന്‍ കുറച്ച് ക്ളാസ് മുറികള്‍ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങള്‍ ആണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങൾ
ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം.
ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6 കി.മി. അകലം
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 37 കി.മി. അകലം